പണിയില്ലാതെ മോഹൻലാലിനെ ഒരുമാസം വീട്ടിലിരുത്തി മണിയൻ പിള്ള രാജു. അക്കഥ ഇങ്ങനെ

30340

മലയാള സിനിമയിൽ ഒഴിച്ച് കൂടാനാവാത്ത താരം ഒരു പക്ഷേ പകരക്കാരനില്ലാത്ത താരം . മണിയൻ പിള്ള രാജു. നായകനായും, കൊമേഡിയനായും, സഹനടനായും ഒക്കെ നിറഞ്ഞ നിന്ന താരം പിന്നീട് നിർമ്മാതാവിന്റെ റോൾ കൂടി ഏറ്റെടുത്തു.മലയാളത്തിൽ ഒരുപാട് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച മണിയൻപിള്ള രാജുവിന്റെ മോഹൻലാൽ പ്രിയദർശൻ തുടങ്ങിയവരോടുള്ള സൗഹൃദം വളരെ പ്രശസ്തമാണ്.ഒരു പക്ഷേ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് കൂട്ട് കെട്ടിലെ അംഗമാണ് മണിയൻപിള്ള രാജു.

സിനിമയിൽ എല്ലാം ആലോചിച്ചുറപ്പിച്ചതിനു ശേഷം പാതിവഴിയിൽ വച്ച് നായകനെ മാറ്റുന്നത് സർവ്വ സാധാരണമാണ്.അങ്ങനെ ഒരു സംഭവം മണിയൻപിള്ള രാജുവിന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്. പക്ഷേ രാജുവിന് സിനിമ നഷ്ടപ്പെടുകയില്ല ലഭിക്കുകയായിരുന്നു. അന്ന് സിനിമയിൽ നിന്ന് മാറ്റിയതാകട്ടെ സാക്ഷാൽ മോഹൻലാലിനെ. ആ സംഭവം ഒരു അഭിമുഖത്തിൽ മണിയൻപിള്ള രാജു പറഞ്ഞിരുന്നു. പ്രിയൻ മോഹൻലാലിനെ വച്ച് ഒരു സിനിമ പ്ലാൻ ചെയ്യുന്നു. ആ സമയം ലാൽ പ്രിയൻ കോമ്പിനേഷൻ കത്തി നിൽക്കുന്ന ടൈം ആണ് എനിക്കും എ ചിത്രത്തിൽ ഒരു വേഷം ഉണ്ട്. ആനന്ദ് ആണ് ചിത്രം നിർമ്മിക്കുന്നത്.

ADVERTISEMENTS
READ NOW  ഗണേഷിന്റെ രഹസ്യ ബന്ധത്തിന്റെ പേരിൽ നഷ്ടപരിഹാരം വാങ്ങിപ്പോയ ആദ്യ ഭാര്യ മണ്ടി - ഗണേഷിന്റെ സ്വഭാവത്തെ പറ്റിയും ആസ്തിയെ പറ്റിയും നിർമ്മാതാവ് കെ.ജി. നായർ

പക്ഷേ പ്രിയന്റെ കണക്കു കൂട്ടലുകൾ തെറ്റി ഷൂട്ടിങ് എല്ലാം പ്ലാൻ ചെയ്തു കഴിഞ്ഞപ്പോളാണ് മോഹൻലാലിന് ആ സമയം തീയതി ഇല്ലായിരുന്നു.അവസാനം എന്നെ നായകനാക്കാൻ തീരുമാനിച്ചു.മുഴുനീള കോമഡി ചിത്രം ആദ്യമായാണ് ഞാൻ പ്രിയന്റെ നായകനാകുന്നത്. അതിന്റെ സന്തോഷം എനിക്ക് ശെരിക്കുമുണ്ടായിരുന്നു.എന്നാൽ ഷൂട്ടിംഗ് തുടങ്ങുന്നതിനു 15 ദിവസം മുന്നേ തെന്നെ മോഹൻലാൽ ഡേറ്റ് കൊടുത്തിരുന്ന ചിത്രം ക്യാൻസൽ ആകുന്നു. അതോടെ പ്രിയൻ വീണ്ടും മോഹൻലാലിനെ സമീപിച്ചു. പക്ഷേ ലാൽ ആ ആവശ്യം നിരസിച്ചു അന്ന് ലാൽ പറഞ്ഞത് ആ വേഷം രാജുവിന് പറഞ്ഞു വെച്ചതല്ലേ അത് ഇനി ഞാൻ ചെയ്യുന്നത് ശെരിയല്ല ഈ മാസം മുഴുവൻ ഞാൻ വെറുതെ ഇരിക്കും എന്നാലും സാരമില്ല എന്നാണ് അന്ന് ലാൽ പറഞ്ഞത്. മോഹൻലാൽ അല്ലാതെ മറ്റാരായാലും ആ വേഷം സ്വീകരിക്കും എന്നും മണിയൻ പിള്ള രാജു പറയുന്നു

READ NOW  ഭാര്യയും മക്കളും കഷ്ടപ്പെടരുത് എന്ന ബോധം അദ്ദേഹത്തിനുണ്ടായിരുന്നു- അതിനായി സുകുമാരൻ ചെയ്തത് - ശാന്തിവിള പറഞ്ഞത്
ADVERTISEMENTS