മലയാള സിനിമയുടെ അഭിമാനമാണ് പ്രിയദർശൻ എന്ന സംവിധായകൻ .ഒരു പക്ഷെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന സിനിമ മേഖലയിലുള്ള ഒരു മലയാളിയും അദ്ദേഹമാകാം .കാരണം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അദ്ദേഹം സിനിമ നിർമ്മിക്കാറുണ്ട് എന്നതാണ് .മലയാളത്തിലെ എക്കാലത്തെയും മികച്ച കോംബോ ആണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ട് .ആ കോമ്പൊയിൽ നല്ല കുറെ സിനിമകൾ മലയാളികൾക്ക് അനുഭവ വേദ്യമായിട്ടുണ്ട് .
പ്രിയദർശനും മോഹൻലാലും ഒത്തുചേർന്നാൽ ഒരു മികച്ച എന്റെർറ്റൈനെർ ആകും കാഴ്ചക്കാർക്ക് സമ്മാനിക്കുക എന്നതിൽ തർക്കമില്ല .ആ കൂട്ടുകെട്ടിൽ ഹാസ്യ സമ്രാട് ജഗതി ശ്രീകുമാർ കൂടിയായാലോ പിന്നെ പറയണോ പൂരം?
തന്റെ സംവിധായക ജീവിതത്തെ കുറിച്ചും കാഴ്ചപ്പാടുകളെ കുറിച്ചും ദി ക്യൂ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തുന്നത് .ഡബിൾ മീനിങ് ഉള്ള കോമഡികൾ പൊതുവെ ആസ്വദിക്കാനുള്ള താല്പര്യം ഇല്ലാത്തതിനാൽ തന്റെ സിനിമയിൽ അത്തരം ഹാസ്യം താൻ കൊണ്ടുവരാറില്ല എന്ന് അദ്ദേഹം പറയുന്നു.
ഒരു കുട്ടിയോടൊപ്പം അവന്റെ മാതാപിതാക്കൾ ഇരു ന്നു സിനിമ കാണുമ്പോൾ സിനിമയിലെ ഹാസ്യം ആസ്വദിക്കാൻ കഴിയാതെ അവർ നാണം കെടുന്നതിനോട് എനിക്ക് യോജിപ്പില്ല .എല്ലാവരുടെ ഉള്ളിലുള്ള ആ കുട്ടിക്ക് വേണ്ടിയാണു ഞാൻ സിനിമ എടുക്കുന്നത് എന്നാണ് പ്രിയന്റെ പക്ഷം .
കിലുക്കം പോലുള്ള സിനിമയിൽ സിനിമ കാണുമ്പോൾ കരുതുക അത് കൃത്യമായ തിരക്കഥ ഇല്ലാതെ താരങ്ങളുടെ ഒഴുക്കിനു അനുസരിച്ചു മുന്നോട്ട് പോകുന്ന സീനുകളാണെന്നു .എന്നാൽ അത് കൃത്യമായ തിരക്കഥ ഞാൻ തയ്യാറാക്കി താരങ്ങളുടെ ബൗണ്ടറി നിശ്ചയിച്ചു അവർക്കു ഇവിടം വരെ പോകാമെന്നുള്ള അതിരും നല്കിയിട്ടുണ്ടായിരുന്നു.
കിലുക്കത്തിലെ പ്രത്യേകത ഓരോ സീനിലെയും ലാലിൻറെയും ജഗതിയുടെയും അപാര ടൈമിംഗ് ആയിരുന്നു.ഇവരുടെ അഭിനയം കണ്ട് കട്ട് പറയാൻ പോലും മറന്നിരുന്നിട്ടുണ്ട് .കിലുക്കത്തിലെ ഓരോ സീനുകളും കൃത്യമായി എഴുതി തയ്യാറാക്കി ആ ഡയലോഗ് തന്നെ പറയണമെന്നും അഭിനേതാക്കളോട് പറഞ്ഞിരുന്നു.
അല്ലാതെ കോമഡി രംഗങ്ങൾ അഭിനേതാക്കളുടെ കയ്യിലേക്ക് വിട്ടു കൊടുക്കുന്നതിനോട് താല്പര്യമില്ല എന്നാണ് അദ്ദേഹം പറയുന്നത് .എന്റെ സിനിമകൾ ജയവും പരാജയവും അറിഞ്ഞിട്ടുണ്ട് .ചില സാഹചര്യങ്ങളുമൊക്കെ അതിനു കാരണമാകാറുണ്ട് എങ്കിലും സിനിമകൾ ആസ്വദിച്ച് ചെയ്യുവാന് താത്പര്യമെന്ന് പ്രിയദർശൻ പറയുന്നു.