മലയാള സിനിമയിൽ തുടക്കകാലം മുതൽ തന്നെ വലിയതോതിൽ വിമർശനം കേൾക്കേണ്ടിവന്ന ഒരു വ്യക്തിയാണ് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജിന്റെ ഓരോ വാർത്തകളും വളരെയധികം ശ്രദ്ധ നേടുമായിരുന്നു. സോഷ്യൽ മീഡിയ ഒക്കെ വരുന്നതിന് മുൻപ് തന്നെ സൈബർ ആക്രമണത്തിന്റെയൊക്കെ അങ്ങേയറ്റം കണ്ട ഒരു വ്യക്തിയാണ് പൃഥ്വിരാജ് എന്ന് പറയുന്നതാണ് സത്യം.
വർഷങ്ങൾക്കു മുൻപുള്ള പൃഥ്വിരാജിന്റെ ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.. ഏറ്റവും പ്രിയപ്പെട്ട സംവിധായകർ ആരാണ് എന്ന് ചോദിച്ചപ്പോൾ മലയാളത്തിൽ അങ്ങനെ ഒരു സംവിധായകന്റെ പേര് പോലും തനിക്ക് പറയാൻ സാധിക്കില്ല എന്നാണ് താരം പറയുന്നത്.
അത്രത്തോളം മികച്ച നിരവധി ആളുകളാണ് മലയാള സിനിമയിൽ ഉള്ളത്. ഒരാളുടെ പേര് പറഞ്ഞാൽ മറ്റൊരാൾക്ക് ചിലപ്പോൾ വിഷമം വരും. അതുകൊണ്ടു തന്നെ അങ്ങനെ പറയാൻ സാധിക്കില്ല. ഇന്ത്യ ഒട്ടാകെ നോക്കുമ്പോള്‍ തനിക്ക് മണ്ണിരത്നത്തിന്റെയും രാംഗോപാൽ വർമ്മയുടെയും ഒക്കെ സിനിമകൾ വളരെയധികം ഇഷ്ടമാണ്. വളരെ മികച്ച രീതിയിൽ സിനിമ എടുക്കുന്നവർ തന്നെയാണ് അവർ. ദൈവം അനുഗ്രഹിച്ചാല്‍ അവരുഉടെ കൂടെ വര്‍ക്ക് ചെയ്യണം എന്ന് താന്‍ ആഗ്രഹിക്കുന്നു എന്ന് പ്രിഥ്വിരാജ് പറയുന്നു.
അടുത്തകാലത്ത് താന്‍ ഭരതന്‍ സംവിധാനം ചെയ്ത തേവർമകന്‍ എന്ന സിനിമ താൻ കണ്ടിരുന്നു ആ സിനിമയിൽ കമലഹാസൻ അവതരിപ്പിച്ച കഥാപാത്രം കണ്ട് തനിക്ക് ശരിക്കും അസൂയ തോന്നിയിരുന്നു. ഞാൻ അതിന്റെ 10% പോലും ചെയ്യില്ല പക്ഷേ ഞാൻ ആയിരുന്നു ആ റോൾ ചെയ്തിരുന്നത് എങ്കിൽ എന്ന് എനിക്ക് ശരിക്കും ആഗ്രഹം തോന്നി.
കമൽഹാസൻ എന്ന ലെജന്റിനോട് എനിക്ക് വല്ലാത്ത രീതിയിൽ ഉള്ള ഒരു അസൂയയാണ് ആ സിനിമ കണ്ടപ്പോൾ തോന്നിയത്. തനിക്കെതിരെ ഗോസിപ്പുകൾ ഉണ്ടാക്കുന്നവരെ കുറിച്ചും താരം സംസാരിക്കുന്നുണ്ടായിരുന്നു.
ഞാൻ ഒരു പുതുമുഖമാണ് പൃഥ്വിരാജ് സുകുമാരൻ മലയാള സിനിമയിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും ആർക്കും ഒന്നും സംഭവിക്കാൻ പോകുന്നില്ല.പ്രിഥ്വിരാജ് സുകുമാരന്‍ നാളെ ഇല്ലെങ്കില്‍ അത് മലയാള സിനിമയുടെ ഒരു വലിയ നഷ്ടമാണ് എന്ന്ന്നൊന്നും ഞാൻ വിശ്വസിക്കുന്നുമില്ല. അതുകൊണ്ടു തന്നെ ഇത്രയും പുതുമുഖമായ എന്നെ ഒതുക്കാൻ എന്തിനാണ് ആളുകൾ നോക്കുന്നത് എന്ന് എനിക്കറിയില്ല. ഞാൻ പലപ്പോഴും അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്.
രസകരമായ ഗോസിപ്പുകൾ എഴുതുന്നത് എനിക്ക് പ്രശ്നമില്ല. ഞാൻ ഒളിച്ചോടിപ്പോയി എന്നും അല്ലെങ്കിൽ വിവാഹം കഴിച്ചു എന്ന് ഒന്നും പറയുന്നത് കുഴപ്പമില്ലാത്ത കാര്യങ്ങളാണ്. അതൊക്കെ ഞാനും വായിച്ചു ചിരിക്കാറുണ്ട്. എന്നാൽ ഒരു നിർമാതാവിന്റെ കയ്യിൽ നിന്നും ഞാൻ ഭീമമായ തുക പ്രതിഫലം വാങ്ങി ആ സിനിമയിൽ അഭിനയിക്കാതിരിക്കുന്നു എന്നൊക്കെ പറയുന്നത് വളരെ മോശമായ കാര്യങ്ങളാണ് എന്നും; മലയാള സിനിമയില്‍ അത്രയും പ്രാധാന്യമില്ലാത്തെത വെറും ഒരു തുടക്കക്കാരനായ എന്നെ തകർക്കാൻ എന്തിനാണ് ആളുകൾ ശ്രമിക്കുന്നത് എന്ന് ഞാൻ ചിന്തിക്കാറുണ്ട് എന്നുമാണ് പൃഥ്വിരാജ് പറയുന്നത്.
തനിക്ക് ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളില്‍ തന്റെ പേര് വലിചിഴക്കുമ്പോള്‍ ആണ് വിഷമം ഉണ്ടാകുന്നത് എന്ന് പ്രിഥ്വിരാജ് പറയുന്നു. തന്നെ വച്ച് സിനിമ ചെയ്ത എല്ലാ സംവിധായകര്‍ക്കും തന്നെ വച്ച് ഒരു സിനിമ കൂടി ചെയ്യണം എന്ന് ആഗ്രഹമുണ്ട് അതാണ സിനിമയില്‍ നിന്ല്‍ക്കാന്‍ എന്റെ കോണ്ഫിടന്‍സ്.
താന്‍ ഒരു പ്രശന്ക്കാരന്‍ ആണെങ്കില്‍ അങ്ങനെ ആരും ചിന്തിക്കില്ലല്ലോ. തന്നെ വച്ച് സിനിമ ചെയ്യാന്‍ തുടങ്ങുനന്‍ സംവിധായകരെ വിളിച്ചു തന്റെ അവസരങ്ങള്‍ കളയാന്‍ ശ്രമിക്കുക തനിക്കെതിരെ തെറ്റായ പ്രചരണം നടത്തി ഇലതകകാന്‍ ശ്രമിക്കുക ഏതൊക്കെ പതിവാണ് എന്ന് കരിയറിന്റെ തുടക്കത്തില്‍ നല്‍കിയ അഭിമുഖത്തില്‍ പ്രിഥ്വിരാജ് പറയുന്നു.
ഇന്ന് മലയാള സിനിമയിലെ കരുത്തനായ നടനാണ് പൃഥ്വിരാജ്. മലയാള സിനിമയുടെ ഭാവി വാഗ്ദാനം എന്നൊക്കകെ പറയാവുന്ന അണ്ടനും സംവിധായകനും നിർമ്മാതാവും വിതരണക്കാരനുമൊക്കെയായി മലയാള സിനിമയിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു വടവൃക്ഷമാണ് അദ്ദേഹം. ഒരു പാൻ ഇന്ത്യൻ ലെവലിലേക്ക് മാലയത്തെ എത്തിക്കാൻ ഇന്ന് പ്രിത്വിരാജിന് മാത്രമേ കഴിയു എന്ന് വിശ്വസിക്കുന്നവരാണ് ഒട്ടു മൈക്ക് മലയാള സിനിമ പ്രേക്ഷകരും.