ഏകദേശം 16 വർഷത്തോളം നീണ്ട ബ്ലെസ്സിയുടെ സ്വപ്നമാണ് ആടുജീവിതം എന്ന സിനിമ. ബെന്യാമിന്റെ കഥയിൽ ഒരുങ്ങുന്ന ആടുജീവിതം എന്ന ചിത്രത്തിൽ നായകനായി എത്തുന്നത് പൃഥ്വിരാജ് ആണ്. യഥാര്‍ത്ഥ ജീവിതം പറയുന്ന ചിത്രത്തില്‍ വളരെ മികച്ച സന്ദർഭങ്ങൾ ചേർത്ത് പൂര്‍ണമായും ഒരു ഇമോഷണൽ അതിജീവന ചിത്രമായി ആണ് ഈ ഒരു ചിത്രം പുറത്തു വരുന്നത്.
2018ൽ ഷൂട്ടിങ് ആരംഭിച്ച ഈ ചിത്രം 2024 ലാണ് റിലീസ് ആവുന്നത്. ഇത്രയും കാലതാമസം എടുത്തു ഷൂട്ട് ചെയ്ത മലയാളത്തിലെ ഒരു സിനിമ കൂടിയാണ് ആടുജീവിതം.ഇടക്ക് കൊവിദ് വന്നതും ചിത്രത്തിന്റെ ചിത്രീകരണം മുടക്കിയിരുന്നു.
ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നതോടെ നിരവധി ആളുകൾ ഈ ചിത്രം മാരിയാൻ എന്ന ധനുഷ് ചിത്രവുമായിയാണ് താരതമ്യം ചെയ്യുന്നത്. ധനുഷ് നായകനായ തമിഴ് ചിത്രമാണ് മാരിയാൻ. ആരോപണം ഉന്നയിച്ചവര്‍ക്ക് പ്രിഥ്വിരാജ് തന്നെ മറുപടി നല്‍കിയിരുന്നു.
മാരിയാൻ ചിത്രം റിലീസ് ചെയ്യുന്നതിന് വർഷങ്ങൾക്കു മുൻപ് തന്നെ ആടുജീവിതം ബുക്ക് പുറത്ത് വന്നിരുന്നു എന്നും സിനിമ കണ്ടിട്ട് അഭിപ്രായം പറയണം എന്നുമാണ് ഇക്കാര്യത്തിന് പൃഥ്വിരാജ് നൽകുന്ന മറുപടി.
ഒരു തമിഴ് യൂട്യൂബ് ചാനലിനോടായിരുന്നു പൃഥ്വിരാജ് തന്റെ പ്രതികരണം അറിയിച്ചിരുന്നത്. മാരിയൻ പോലെ തോന്നുകയാണ് ഈ ചിത്രം എന്നായിരുന്നു ഇവർ പറഞ്ഞത്. അപ്പോൾ സിനിമ കാണൂ എന്നിട്ട് കഥയെപ്പറ്റി അഭിപ്രായം പറയാൻ നിൽക്കു എന്നാണ് താരതമ്യം ചെയ്ത ആളുകളോട് പൃഥ്വിരാജിന്റെ മറുപടി.
മാരിയൻ പോലെ തോന്നുമായിരിക്കും പക്ഷേ സിനിമ കാണൂ. എന്നിട്ട് കഥയെപ്പറ്റി അഭിപ്രായം പറയൂ. അതാണ് നല്ലത്.ഹോളിവുഡ് ചിത്രം ഡ്യൂൺ പോലെ ഉണ്ട് ഈ ചിത്രം എന്ന കമന്റുകൾ ഞാൻ കണ്ടിരുന്നു.
അങ്ങനെയൊരു അഭിപ്രായം ഉയർന്നു വന്നതുകൊണ്ട് തന്നെ പറയട്ടെ ജോര്‍ദാനില്‍ തങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ആ ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫറെയും വിഎഫ്എക്സ് സൂപ്പർവൈസറെയും തങ്ങള്‍ കണ്ടിരുന്നു. വരും ലൊക്കേഷന്‍ നോക്കിയായിരുന്നു അവിടെ എത്തിയത്.
ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനു മുൻപേ തുടങ്ങിയതായിരുന്നു തങ്ങളുടെ ചിത്രീകരണം. മാരിയാൻ റിലീസ് ചെയ്യുന്നതിന് എത്രയോ വർഷങ്ങൾക്കു മുൻപ് തന്നെ ആടുജീവിതം എന്ന ബുക്ക് പബ്ലിഷ് ആയിട്ടുണ്ട്. എങ്കിലും തനിക്ക് പ്രത്യേകിച്ച് ഒരു വാദവും ഉയർത്താനില്ല സിനിമ കണ്ടാണ് നിങ്ങൾ ഇക്കാര്യം തീരുമാനിക്കേണ്ടത് ഇങ്ങനെയായിരുന്നു ഈ ഒരു പ്രസ്താവനയ്ക്ക് പൃഥ്വിരാജ് മറുപടി പറഞ്ഞത്. പൃഥ്വിരാജിന്റെ മറുപടി വളരെയധികം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു നിരവധി ആളുകൾ ആയിരുന്നു ഇതിന് മികച്ച കമന്റുകളുമായി എത്തിയത്.
യഥാര്‍ത്ഥ ജീവിത കഥ പറയുന്ന വര്‍ഷങ്ങള്‍ക്ക് മുന്പ് പുറത്തിറങ്ങിയ ആട് ജീവിതം എന്ന പുസ്തകത്തെ ആസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണ് ആട് ജീവിതം. നജീബ് എന്നാ വ്യക്തിയുടെ ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ എഴുത്തുകാരനായ ബെന്യാമിന്‍ ഒരു നോവല്‍ ആക്കി പ്രസിദ്ധീകരിച്ചിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്പ് പുറത്തിറങ്ങിയ പുസ്തകം ഇതുവരെ നിരവധി പതിപ്പുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.