ഞാനിപ്പോളും സിനിമയിൽ നിൽക്കാൻ കാരണം ആ സ്ത്രീയാണ് – തന്റെ ജീവിതത്തിൽ വലിയ സ്വാധീനമുണ്ടാക്കിയ സ്ത്രീയെ കുറിച്ച് പൃഥ്‌വിരാജ്

2810

മലയാള സിനിമയിലെ അതികായനായിരുന്ന സുകുമാരന്റെയും രണ്ടു മക്കളിൽ ഇളയവനായ പൃഥ്വിരാജ് മലയാള സിനിമയിൽ പകരം വയ്ക്കാൻ ഇല്ലാത്ത ഒരു സ്ഥാനം നേടിയെടുക്കുമെന്ന് ഒരുപക്ഷേ ആരും കരുതിയിരിക്കില്ല. അഭിനയത്തിന്റെ തുടക്കത്തിൽ അഹങ്കാരി, നിഷേധി, തന്നിഷ്ടക്കാരൻ തുടങ്ങിയ പദവികൾ പൃഥ്‌വിക്ക് നിർലോഭമായി ലഭിച്ചുകൊണ്ടിരുന്നു. തന്റെ കരിയറിലെ രണ്ടാമത്തെ സിനിമയായ നന്ദനം ആണ് പൃഥ്വിയെ ആൾക്കാരുടെ ഇഷ്ട താരമാക്കി മാറ്റിയത്.

താൻ സിനിമയിൽ എത്തിപ്പിടിക്കേണ്ട ഉയരത്തെക്കുറിച്ചും താൻ എന്തായി തീരുമെന്നുള്ള വ്യക്തമായ മുൻധാരണയോടു കൂടിയുമാണ് പൃഥ്വിരാജ് സിനിമയിൽ എത്തുന്നത് തന്നെ. താൻ നടനോടൊപ്പം നിർമ്മാതാവും സംവിധായകനും ആകുമെന്ന് അന്നു പറഞ്ഞ പദ്ധതിയെ പലരും കളിയാക്കുകയും സംവിധാനമോഹമൊക്കെ ഉള്ളിൽ തന്നെ വെച്ചാൽ മതി ആദ്യം അഭിനയം പഠിക്കാൻ നോക്ക് എന്നു പറഞ്ഞ് കളിയാക്കിയവർ വരെയുണ്ട്.

ADVERTISEMENTS
   

ഇങ്ങനെ നേരെ വാ നേരെ പോ ശൈലിയിൽ നിൽക്കാൻ പാടില്ല കുറച്ചൊക്കെ ഫ്ലെക്സിബിൾ ആകണമെന്നും മറ്റുള്ളവരുടെ അഭിപ്രായങ്ങളെയൊക്കെ പരിഗണിക്കണം എന്നും പറഞ്ഞ് പലരും പൃഥ്‌വിയെ അയാളുടെ സ്വഭാവത്തിൽ നിന്നും വ്യതിചലിപ്പിക്കാൻ നോക്കിയിട്ടുണ്ട്. എന്നാൽ അടിച്ചമർത്താനും ഒഴിവാക്കാനും നോക്കിയവർക്കും മേലെയാണ് ഇന്നത്തെ പൃഥ്വിരാജ് വളർന്നുനിൽക്കുന്നത്. അന്നത്തെ ഹേറ്റേഴ്സിനെ എല്ലാം തന്റെ ആരാധകരാക്കി മാറ്റി. നിലപാട് ഉണ്ടെങ്കിൽ അത് പൃഥ്വിരാജിനെ പോലെ ആകണമെന്ന് മാറ്റി പറയിപ്പിക്കാൻ പൃഥ്വിരാജിന് കഴിഞ്ഞു.

ഇപ്പോഴിതാ തന്നെ സ്വാധീനിച്ച സിനിമയിലെ ഒരു സ്ത്രീയെ കുറിച്ചിട്ടാണ് പൃഥ്വിരാജ് ഇവിടെ വെളിപ്പെടുത്തുന്നത്. പൃഥ്വിരാജിന്റേതായി ആദ്യം പുറത്തിറങ്ങിയ സിനിമ നന്ദനമാണെങ്കിലും പൃഥ്വിരാജ് ആദ്യമായിട്ട് അഭിനയിച്ച സിനിമ ‘നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ട് രാജകുമാരി’ എന്ന സിനിമയായിരുന്നു. അന്നൊന്നും അഭിനയമോഹം തലയ്ക്ക പിടിച്ചിട്ടില്ലാത്ത ഒരാളായിരുന്നു പൃഥ്വിരാജ്. ആദ്യ സിനിമ കഴിഞ്ഞ് രണ്ടാമത്തെ സിനിമയെ നന്ദനത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ തനിക്ക് പലപ്പോഴും ബോറടിച്ചിരുന്നുവെന്നും സെറ്റിൽ നിന്ന് ഓടിപ്പോകാൻ തോന്നിയിട്ടുണ്ടെന്നും പൃഥ്വിരാജ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

കോളേജിലെ സമ്മർ വെക്കേഷനിൽ ഷൂട്ടിങ്ങിന് എത്തിയ പൃഥ്വിരാജിന് ഷൂട്ടിംഗ് ലൊക്കേഷനിൽ ഉള്ള ഏക ആശ്വാസം പുസ്തകം വായനയായിരുന്നു. ഷൂട്ടിംഗ് തുടങ്ങി പത്തുപന്ത്രണ്ടു ദിവസത്തിനുള്ളിൽ തന്നെ ശ്വാസം മുട്ടുന്നത് പോലെ തോന്നിയെന്നും എവിടെയെങ്കിലും ഓടിപ്പോയാൽ മതിയെന്നും തോന്നിയതായി പൃഥ്വിരാജ് പറയുന്നു.

സിനിമയിൽ പൃഥ്വിരാജിന്റെ അമ്മയായി ഉള്ള കഥാപാത്രം രേവതിയായിരുന്നു ചെയ്തിരുന്നത്. പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു എന്റെ അന്നേരത്തെ അവസ്ഥ രേവതി ചേച്ചിക്ക് നന്നായി മനസ്സിലായിരുന്നു. സിനിമയിൽ നിന്ന് തന്നെ പോകാനിരുന്ന എന്നെ ഒരു മണിക്കൂറോളം സംസാരിച്ച് അതിൽ നിന്ന് പിന്തിരിപ്പിച്ചത് ചേച്ചിയാണ്. ഒരു നടനും വേണ്ടതെല്ലാം നിന്നിൽ ഉണ്ടെന്ന് രേവതി ചേച്ചിയാണ് പറഞ്ഞുതന്നത്. ചേച്ചിയുടെ ആ വാക്കുകളാണ് എനിക്ക് മുന്നോട്ട് പോകാൻ പ്രചോദനം തന്നതെന്ന് പൃഥ്വിരാജ് പറയുന്നു. അതുകൊണ്ടുതന്നെ എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായിട്ട് തന്നെയാണ് ഞാൻ രേവതി ചേച്ചിയെ കാണുന്നതെന്നും പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്.

പൃഥ്വിരാജിനെ അടിച്ചമർത്താൻ സിനിമ മേഖലയിൽ നിന്ന് പലരും ശ്രമിച്ചിട്ടുണ്ട് എന്ന് പൃഥിരാജ് പറഞ്ഞിട്ടുണ്ട്. ലൂസിഫറിൽ നിന്നു തന്നെ പൃഥ്വിരാജിന്റെ സംവിധാന വൈഭവം നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഇനി മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്നാണ് തന്റെ ആഗ്രഹം എന്ന് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു.

ADVERTISEMENTS