ഒരു രാജ്യത്തെ നിയ സംവിധാനത്തിന്റെ നേടും തൂണാണ് അവിടുത്തെ പോലീസ് സംവിധാനം ക്രമ സമാധാന പാലനം പൗരന്മാരുടെ സുരക്ഷ ഇവയൊക്കെ സ്വൊന്തം ജീവനേക്കാൾ പ്രാധാന്യത്തോടെ ചെയ്യേണ്ട വ്യക്തികളാണ് ഓരോ പോലീസുകാരും അങ്ങനെ ഒരു പ്രതിജ്ഞ എടുത്തു ജോലിയിൽ പ്രവേശിക്കുന്ന പലരും പക്ഷേ അവർ നിയമത്തിന്റെ, പൗരന്മാരുടെ, രാജ്യത്തിൻറെ തന്നെ ശത്രുക്കളാണ് എന്ന് തെളിയിക്കുന്ന പല വാർത്തകളാണ് പുറത്തു വരുന്നത്.
ഇപ്പോൾ പുറത്തു വരുന്നത് ഇന്ത്യ എന്ന ഈ ജനാധിപത്യ രാജ്യത്തെ തന്നെ നാണിപ്പിക്കുന്ന, വെല്ലുവിളിക്കുന്ന ഒരു വീഡിയോ ആണ്. ഒരു നിയപാലകൻ തന്റെ കർത്തവ്യം മറന്നു തന്റെ അധികാരം ദുരുപയോഗം ചെയ്തു ഒരു സാധാരണ പൗരന്റെ അവകാശങ്ങൾക്ക് മേൽ കടന്നു കയറുന്നു.
രാത്രിയിൽ പോലീസുകാരൻ വഴിയിൽ ഒറ്റക്ക് കണ്ട യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തു വരുന്നത്. ഇത് സത്യത്തിൽ സംരക്ഷകർ വേട്ടക്കാരായി മാറിയെന്ന് തെളിയിക്കുന്നു. ഇന്റർനെറ്റിനെ നടുക്കിയ വീഡിയോയിൽ മോട്ടോർ ബൈക്കിൽ അയാള്‍ ഇരുന്നുകൊണ്ടാണ് ഇത് ചെയ്യുന്നത് എന്നും കാണാം.
ബൈക്കിൽ ഇരിക്കുന്ന പോലീസുകാരൻ യുവതിയെ പിടിച്ച് തന്നിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്നതും അതിനു ശേഷം ആ യുവതിയുടെ ശരീ ഭാഗങ്ങളിൽ അനാവശ്യമായി പിടിക്കുകയും ചെയ്യുന്നതാണ് വൈറലായ വീഡിയോ. ഇതെല്ലം ബൈക്കിൽ നിന്ന് ഇറങ്ങാതെ തന്നെ ചെയ്യാൻ ആണ് അയാൾ ശ്രമിക്കുന്നത്.
മധ്യപ്രദേശിലെ ഹൗൻമാൻഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് നാണംകെട്ട സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പെൺകുട്ടി അവന്റെ പിടിയിൽ നിന്ന് സ്വയം മോചിതയാകാൻ പരമാവധി ശ്രമിക്കുന്നതും അത് ഫലം കാണാതെ വരുന്നതും അയാൾ വളരെ മോശമായി ആ ആൺകുട്ടിയുടെ ശരീര ഭാഗങ്ങളിൽ കടന്നു പിടിക്കുന്നതും വിഡിയോയിൽ കാണാം.
ആരോ കുറച്ചകലെ നിന്ന് ഒളിഞ്ഞാണ് ഈ വീഡിയോ ഷൂട്ട് ചെയ്യുന്നത് എന്ന് വ്യക്തം അതാരാണെന്നും വ്യക്തമല്ല.
ഏറെ പരിശ്രമത്തിനു ശേഷം അവൾ സ്വയം മോചിതയായി,ഓടി രക്ഷപ്പെടുകയാണ് ചെയ്യുന്നത്. എന്നാൽ യൂണിഫോം ധരിച്ചയാൾ തന്റെ ബൈക്കിൽ അവളെ പിന്തുടരുന്നു. ഭയന്നുവിറച്ച ആ പെൺകുട്ടി പിന്നീട് റോഡിന്റെ മറുവശത്തേക്ക് ഓടുകയും പീഡകനിൽ നിന്ന് സ്വയം രക്ഷ നേടുകയും ചെയ്യുന്നു. പെൺകുട്ടി ഓടുമ്പോൾ ബൈക്കിൽ നിന്ന് ഇറങ്ങി പിടിക്കാൻ ശ്രമിക്കുന്നയാൾ പിന്നീട് ശ്രമം ഉപേക്ഷിക്കുന്നതും കാണാം.
സത്യത്തിൽ മുഴുവൻ പോലീസ് സംവിധാനത്തിന് തന്നെ പേരുദോഷമാകുന്ന ഈ സംഭവത്തിനു ഉത്തരവാദിയായ പ്രതിയെ പോലീസിൽ നിന്ന് തന്നെ പിരിച്ചു വിടണമെന്നും സ്ത്രീയെ ഉപദ്രവിച്ച കുറ്റത്തിന് ശിക്ഷിക്കണം എന്നും ശക്തമായ ആവശ്യം ആണ് വിവിധ ഭാഗങ്ങളിൽ നിന്നും ഉണ്ടാകുന്നത്. പോലീസുകാരനെതിരെ എന്താക്ഷൻ എടുത്തു എന്നും ഇയാൾ ആരാണെന്നും ഇതുവരെ പോലീസ് പുറത്തു വിട്ടിട്ടില്ല.
വീഡിയോ കാണുക.
भाजपा राज में रक्षक भी भक्षक!
भोपाल के अल्पना टॉकीज के पास पुलिस का अमानवीय चेहरा देखा गया जिसका वीडियो वायरल हुआ।
हनुमानगंज थाने की एक पुलिस ने
अकेली खड़ी युवती के साथ अश्लील छेड़छाड़ की,
बेशद शर्मनाक! pic.twitter.com/33h0We3Tu6— Sangeeta Sharma🇮🇳 (@SangeetaCongres) March 7, 2023
മധ്യപ്രദേശിലെ ഹൗൻമാൻഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം എന്നുള്ളത് കൊണ്ട് തന്നെ ഹൗൻമാൻഗഞ്ച് പോലീസ് സ്റ്റേഷനിലെ തന്നെ ഒരു പോലീസുകാരന്‍ ആകാം പ്രതി.