അന്ന് നയൻ‌താര വന്നു റൂമിലിരുന്നതും പെട്ടന്ന് കറന്റ് പോയി പിന്നെ ഉള്ള നിമിഷങ്ങൾ ഒരിക്കലും മറക്കാൻ പറ്റാത്തത് – കണ്ണിൽ ഇരുട്ട് കയറിയ ദിവസം

2855

താര റാണിയായി തെന്നിന്ത്യ ആകെ വിലസുമ്പോളും തന്റെ എളിമയുളള സ്വഭാവവും അഹങ്കാരം തൊട്ടു തീണ്ടാത്ത പ്രകടനകൾക്കും പേര് കേട്ട താരമാണ് നയൻ‌താര. ലേഡി സൂപ്പർ സ്റ്റാർ എന്ന ട്രെൻഡ് ആദ്യമായി സിനിമ ലോകത്തേക്ക് എത്തിച്ച നടി . ഒരു നായികയ്ക്ക് ഒറ്റക്ക് വേണമെങ്കിലും സിനിമ വിജയിപ്പിക്കാൻ കഴിയും എന്ന് സിനിമ ലോകത്തെ ബോധ്യപ്പെടുത്തിയ നടി . നയൻതാരയുമൊത്തുള്ള വളരെ വ്യത്യസ്തമായ ഒരു അനുഭവം ഫോട്ടോഗ്രാഫറായ ജോമേഷ് കോട്ടക്കൽ മുൻപ് പങ്ക് വച്ചിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ADVERTISEMENTS

പ്രശസ്ത സിനിമ മാധ്യമ പ്രവർത്തകനായ ടി എച് കോടമ്പുഴയാണ് ലേഡി സൂപ്പർ താരം നയൻതാരയെ എനിക്ക് പരിചയപ്പെടുത്തിയത്. അവർ സൂപ്പർ താരമായി വിലസുമ്പോളും താര ജാഡകൾ ഇല്ലാതെ സാധാരണമായി ഏവരോടും സഹകരിക്കുന്ന വ്യക്തിയാണ്. പരിചയപ്പെട്ടതു മുതൽ വളരെ സൗഹാർദ്ദമായാണ് നയൻതാരയുടെ പെരുമാറ്റം. ആ സൗഹൃദത്തിൽ ഒരിക്കൽ ചെന്നൈയിൽ നിന്നും തന്റെ എറണാകുളത്തുള്ള സ്റ്റുഡിയോയിലേക്ക് നയൻസ് എത്തിയിരുന്നു.

READ NOW  മികച്ച അഭിനേതാക്കാളെ മാറ്റി വച്ച് സൗന്ദര്യമുള്ളവർക്ക് കൂടുതൽ പ്രതിഫലം നൽകുന്ന ശീലമാണ് മലയാള സിനിമയ്ക്ക് പൃഥ്‌വിരാജിനെയും ടോവിനോയെയുമൊക്കെ ഉദാഹരണമായി പറഞ്ഞു വിവാദ പ്രസ്താവനയുമായി ഒമർ ലുലു.

താരം തമിഴ് തെലുങ്ക് കന്നഡ സിനിമകളിൽ കൂടുതൽ സജീവമായ സമയത്താണ് അപ്രതീക്ഷിതമായി ചെന്നൈയിൽ നിന്നും അവരുടെ ഒരു കാൾ തനിക്ക് വരുന്നത്. തന്റെ പിറന്നാളാണെന്നും കുറച്ചു നല്ല പേർസണൽ ഫോട്ടോസ് എടുത്തു നൽകണം എന്നും അതിനായി തന്നെ ചെന്നൈയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് നയൻസ് വിളിച്ചത്. അപ്പോൾ എന്റെ കൊച്ചി സ്റ്റുഡിയോ മനോഹരമാക്കിയ വിവരം ഞാൻ അവരോട് പറഞ്ഞു എങ്കിൽ അവിടേക്ക് വരാം എന്ന് പറഞ്ഞു നയൻ‌താര കോൾ കട്ട് ചെയ്തു,

സത്യത്തിൽ ഞാൻ അന്ന് ആ വിവരം അധികം ആരോടും പറഞ്ഞില്ല. അതിന്റെ പ്രധാന കാരണം ഇനി അവർക്ക് തിരക്കുകൾ കൊണ്ട് വരൻ കഴിഞ്ഞില്ലെങ്കിലോ അതല്ലെങ്കിൽ ഒരു പിറന്നാൾ ഷൂട്ടിനായി കൊച്ചിയിലേക്ക് വരണ്ട ആവശ്യകത ഇല്ലല്ലോ. ചെന്നെയിൽ മികച്ച ഫോട്ടോഗ്രാഫേഴ്സ് ധാരാളം ഉണ്ടല്ലോ . പക്ഷേ എന്ന അത്ഭുതപ്പെടുത്തിക്കൊണ്ട് അടുത്ത ദിവസം തന്നെ അവരുടെ കാൾ വന്നു. അവർ എയർപോർട്ടിൽ എത്തിയിട്ടുണ്ട് എന്നും ഉടൻ തന്നെ സ്റ്റുഡിയോയിലേക്ക് നേരിട്ട് എത്തുമെന്നും പറഞ്ഞു.

READ NOW  സിനിമയിൽ ശാഖാ കാണിക്കാൻ പാടില്ല എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ ആവില്ല - കാണിച്ചാൽ എങ്ങനെ ശാഖാ സിനിമയാകും - തുറന്നടിച്ചു മുരളി ഗോപി

നയൻ‌താര സമയ കാര്യങ്ങളിൽ വളരെ ഷാർപ്പ് ആണ്. കൃത്യം സമയത് താരം സ്റ്റുഡിയോയിൽ എത്തി. അവർ വന്നയുടൻ തന്നെ മെയ്ക് അപ് റൂമിലേക്ക് കയറിൽ അവിടെ ഇരുന്നു അപ്പോൾ തന്നെ തികച്ചും അപ്രതീക്ഷിതമായി കറന്റ് പോയി. ഞാൻ ശരിക്കും ഞെട്ടി . മിനിട്ടുകൾക്ക് ലക്ഷങ്ങൾ വിലയുള്ള തെന്നിന്ത്യൻ താര റാണിയാണ് എന്റെ മുന്നിൽ ഇരുട്ടത്തു ഇരിക്കുന്നത് ഞാൻ വേവലാതിയോയോടെ താഴേക്കിറങ്ങി പത്രമെടുത്തു തപ്പിയപ്പോൾ അറ്റകുറ്റപ്പണിയുടെ വാർത്ത. വിളിച്ചു തിരക്കിയപ്പോൾ വൈകിട്ട് മൂന്ന് മണിയോടെ മാത്രമേ കറന്റ് വരികയുള്ളു.

എന്ത് ചെയ്യണമെന്നോ എന്ത് പറയണമെന്നു അറിയാത്ത അവസ്ഥ. എന്റെ വാക്കിനു വില നൽകി അതിനു വേണ്ടി മാത്രം ചെന്നെയിൽ നിന്നും കേരളത്തിൽ എത്തി എന്റെ സ്റ്റുഡിയോയിൽ ഇരിക്കുകയാണവർ. ഞാൻ തിരികെ എത്തി എന്റെ മുഖം കണ്ടപ്പോൾ തന്നെ അവർക്ക് കാര്യം മനസിലായി. കറന്റ് വരുമ്പോൾ വിളിച്ചാൽ മതി എന്ന് പറഞ്ഞു എന്നെ സമാധാനിപ്പിച്ചു ഒരു പരിഭവം പോലും കാട്ടാതെ അവർ ഇറങ്ങി പോയി.

READ NOW  അന്ന് നടിയാണ് എന്ന് കരുതി അയാൾ രാത്രിയിൽ മുറിയിൽ വന്നു എന്നെ തടവാൻ തുടങ്ങി -താൻ എന്നാടോ പെണ്ണായതു എന്ന് മമ്മൂക്ക ചോദിച്ചു.

അന്ന് അഞ്ചുമണിയായി കറന്റ് വനനപ്പോൾ ആ വിവരം അവരെ അറിയിച്ചപ്പോൾ ഒരു മണിക്കൂറിനുള്ളിൽ അതീവ സുന്ദരിയായി ഫ്ലോറിൽ എത്തി.വെളുവെളുത്ത ഫ്രോക്കുമിട്ട് ഫുൾ മെയ്ക് ആപ്പിൽ ആണ് നയൻ‌താര എത്തിയത്.അവരുടെ കൺപോളകൾ അതീവ ആകർഷണീയത തോന്നിയിരുന്നു. കൺപോളകൾക്ക് താഴെയായി ഇട്ടിരിയ്ക്കുന്ന ഇളം നീലനിറമുള്ള റൂഷ് അത്രക്കും ആകർഷകമായി തോന്നിയത്. ചെന്നൈ നിന്നുള്ള മെയ്ക് അപ് ടീം അതിഭംഗിയായി ആ ജോലികൾ ചെയ്തു. ഞാൻ അന്ന് ധാരാളം ചിത്രങ്ങൾ എടുത്തിരുന്നു. മനസ്സ് ശരിക്കും നിറഞ്ഞു ചിത്രങ്ങൾ ക്ലിക് ചെയ്ത ഒരു ദിവസമായിരുന്നു അത്. ഇനിയും വരാം എന്ന് പറഞ്ഞാണ് അന്ന് നയൻസ് പോയത് ജമേഷ് ഓർക്കുന്നു .

ADVERTISEMENTS