മലയാള സിനിമയിൽ വിവാദങ്ങളുടെ കൂട്ടുപിടിച്ചിട്ടുള്ള നിരവധി നായികമാർ ഉണ്ട്. അവരിൽ വളരെ ശ്രദ്ധയേറിയ നായികയാണ് പാർവതി തിരുവോത്ത്. wcc എന്ന സംഘടനയുടെ അണിയറയിൽ പ്രവർത്തിക്കുന്ന നിരവധി നായകമാർക്കൊപ്പം പാർവതിയും ശ്രദ്ധ നേടിയിട്ടുണ്ട്.
താനൊരു ഫെമിനിസ്റ്റ് ആണെന്ന് പല അഭിപ്രായങ്ങളിലൂടെ താരം തെളിയിച്ചിട്ടുണ്ട്. ഫെമിനിസ്റ്റ് ആണ് എന്ന് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ തന്റെ കുടുംബത്തെക്കുറിച്ച് ഒരു സമയത്ത് ധന്യ വർമ്മയുടെ പരിപാടിയിൽ എത്തിയ പാർവതി പറയുന്നതാണ് ശ്രദ്ധ നേടുന്നത്. അച്ഛനും അമ്മയുമാണ് താൻ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും വലിയ തുല്യ പങ്കാളികൾ എന്നാണ് ഈ ഒരു പരിപാടിയിൽ മാതാപിതാക്കളെ കുറിച്ച് പാർവതി പറഞ്ഞത്.
താൻ കണ്ട ഏറ്റവും ആദ്യത്തെ ഫെമിനിസ്റ്റ് തന്റെ അച്ഛനായിരുന്നു. അച്ഛനും അമ്മയും എല്ലാ ജോലികളും ഒരുമിച്ച് ചെയ്യുന്നത് കണ്ടാണ് താൻ വളർന്നത്. അമ്മയാണ് മെയിൻ ജോലികൾ ചെയ്യുന്നത്. അമ്മ കുടുംബത്തിലെ സി ഇ ഒ ആണെന്ന് പറയാം. അമ്മയാ പദവി അർഹിക്കുന്നുണ്ട് എന്ന അച്ഛന് നല്ല ധാരണയുണ്ടായിരുന്നു.
പണ്ടുമുതൽ തന്നെ വീട്ടിൽ ഭക്ഷണം ഉണ്ടാക്കുകയാണെങ്കിൽ ചപ്പാത്തി കുഴച്ചു കൊടുക്കുന്നത് അച്ഛനാണ് അമ്മ അത് പരത്തും അമ്മ പാത്രം കഴുകുമ്പോൾ അത് തുടച്ച് അച്ഛൻ വയ്ക്കും. അവരെപ്പോഴും ഒരുമിച്ച് തന്നെ നിൽക്കും പൈസയില്ലാത്ത സമയത്ത് പൈസ ഇത്രയും കുറവുണ്ട് ഇത് നമുക്ക് വാങ്ങിക്കാൻ പറ്റില്ലെന്ന് ഞങ്ങൾക്ക് അവർ നിർദ്ദേശങ്ങൾ നൽകും.
താൻ എപ്പോഴും ഒരു ഫെമിനിസ്റ്റ് ആയിരുന്നു എപ്പോഴും ചോദ്യങ്ങൾ ചോദിക്കുകയും തിരിച്ചടി കിട്ടുകയും ഒക്കെ ചെയ്യുന്ന ഒരാൾ. ആക്ഷനബിൾ കാര്യങ്ങൾ വന്നപ്പോഴാണ് ഒരു ഫെമിനിസ്റ്റ് ആണ് എന്ന് തനിക്ക് തന്നെ മനസ്സിലാക്കാൻ സാധിച്ചത്.
സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു ടൂറിന് പോയിരുന്നു വീഗാലാൻഡ് ആയിരുന്നു. ഒരു പയ്യൻ തന്റെ കുറച്ച് അധികം ചിത്രങ്ങൾ മോർഫ് ചെയ്തു. ആ മോർഫ് ചെയ്ത ചിത്രങ്ങൾ ക്ലാസിലൊക്കെ കൊടുക്കുകയും ചെയ്തു. പാർവതിയുടെ മോർഫ് ചിത്രങ്ങൾ എന്ന് പറഞ്ഞായിരുന്നു സ്കൂളിൽ ആ ചിത്രങ്ങൾ പ്രശ്നമായത്.
ഒരു കല്യാണ പെണ്ണിന്റെ മുഖത്തെ എന്റെ മുഖം മാറ്റിയെടുത്തതാണ് അല്ലാതെ ന്യൂഡ് ഫോട്ടോകൾ ഒന്നുമായിരുന്നില്ല. ആ പയ്യനെയും കൊണ്ട് വൈസ് പ്രിൻസിപ്പലിന്റെ അടുത്ത് പോയപ്പോൾ രണ്ടുപേരെയും സസ്പെൻഡ് ചെയ്യണം എന്നായിരുന്നു അവിടെ നിന്നും ലഭിച്ച നിർദ്ദേശം എന്തിനാണ് ഫോട്ടോ എടുക്കാൻ അവനെ അനുവദിച്ചത് എന്നും അപ്പോൾ പ്രിൻസിപ്പൽ ചോദിച്ചു.
ടീച്ചർമാർ ഉണ്ടായിരുന്നു എന്ന മറുപടി ഞാൻ അവരോട് നൽകി പിന്നീടാ പയ്യനുമായി വഴക്കുണ്ടാവുകയും തനിക്ക് വാണിംഗ് ലഭിക്കുകയും ഒക്കെ ചെയ്തു. ഒപ്പം തന്നെ സസ്പെൻഷനും ലഭിച്ചു നമുക്ക് വേണ്ടി പ്രതികരിക്കേണ്ടി വരുന്നതിന് ബുദ്ധിമുട്ട് അപ്പോഴാണ് ശരിക്കും താൻ മനസ്സിലാക്കിയത്.