പാർവതിയുടെ പുതിയ ഗ്ളാമറസ് വീഡിയോയ്ക്ക് രൂക്ഷ വിമർശനം – കേരളം മൊത്തം കരയുമ്പോൾ എന്തിനാണ് ഷോ.

208

മനോഹരങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് പാർവതി തിരുവോത്. ഒരുപക്ഷേ ഇന്നുള്ള യുവതലമുറ നടിമാരിൽ ഏറ്റവും കഴിവറ്റ, പ്രതിഫയുള്ള ഒരു നായിക നടി കൂടിയാണ് പാർവതി. ഏതൊരു വിഷയത്തിലും വ്യക്തമായ അഭിപ്രായമുള്ള ശക്തമായ അഭിപ്രായം പറയുന്ന ഒരു വ്യക്തി കൂടിയാണ് പാർവതി. സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ പറ്റി നിരവധി തവണ തുറന്നു സംസാരിക്കുകയും അത്തരം സംസാരവും പ്രവർത്തനവും മൂലം സിനിമ മേഖലയിൽ ഒറ്റപ്പെടുത്തിയിട്ടുള്ള വ്യക്തി കൂടിയാണ് പാർവതി തിരുവോത്.

മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തെക്കുറിച്ച് അതിലെ സ്ത്രീവിരുദ്ധമായ ചില രംഗങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞതിന് അത് മമ്മൂട്ടിക്കെതിരെയുള്ള ഒരു പറച്ചിലായി പ്രചരിപ്പിച്ചു പാർവതിയെ സിനിമ മേഖലയിൽ നിന്ന് തന്നെ ഒതുക്കി നിർത്താനുള്ള ശക്തമായ ശ്രമം ഉണ്ടായിട്ടുണ്ട് എന്നുള്ളത് പരസ്യമായ രഹസ്യമാണ്. നിരവധി ചിത്രങ്ങൾ നായികയായി ഉണ്ടായിരുന്ന പാർവതി വളരെ പെട്ടെന്ന് തന്നെ പിന്നോട്ട് പോകുന്നതും സിനിമകളൊന്നും ഇല്ലാതാകുന്നതും അതിനുശേഷം നമ്മൾ കണ്ടിട്ടുള്ളത് ആണ്.

ADVERTISEMENTS
READ NOW  തകർന്നിരുന്ന ദിലീപിനെ മലയാള സിനിമയിലേക്ക് കൊണ്ട് വന്നത് ആ ചിത്രമാണ് പ്രൊഡക്ഷൻ കൺട്രോളർ അന്ന് പറഞ്ഞത്.

എന്നാൽ എന്നും സദൈര്യത്തോടെ നിലകൊള്ളുകയും തൻറെ അഭിപ്രായങ്ങളിൽ നിന്നും അവസരത്തിനായി ഒരു ഇഞ്ച് പോലും പിന്നോട്ട് മാറുകയും ചെയ്യാത്ത ശക്തമായ വ്യക്തിത്വമുള്ള ഒരു താരം കൂടിയാണ് പാർവതി. ഇപ്പോൾ ഫിലിം ഫെയർ അവാർഡ് ഫംഗ്ഷനിൽ പങ്കെടുക്കാൻ എത്തിയ സമയത്ത് പാർവതി ധരിച്ച വസ്ത്രവും ആ വസ്ത്രത്തിൽ തന്റെ ഒരു മനോഹരമായ വീഡിയോ പാർവതി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. അതിനെതിരെയാണ് ഒരു വിഭാഗത്തിന്റെ രൂക്ഷമായ ആക്ഷേപം ഉണ്ടായിരിക്കുന്നത്.

വയനാട്ടിലെ ദുരന്തമായി ബന്ധപ്പെട്ട് ആ സമയത്ത് ഇത്തരത്തിലുള്ള ഒരു വേഷവിധാനത്തിൽ ഒരു വീഡിയോ പങ്കുവെച്ചതിൻറെ അനൗചിത്യം ആണ് പലരും ചൂണ്ടിക്കാണിക്കുന്നത്. പലതരത്തിലുള്ള വിമർശനങ്ങളാണ് പാർവതിയുടെ വീഡിയോയ്ക്ക് താഴെ വരുന്നത്. അതിഭംഗിയുള്ള ഒരു ഫ്ലോറൽ ഡിസൈൻ ഉള്ള ഹെവിവർക്കുള്ള ഒരു സ്ലീവ്ലെസ് ബ്ലാക്ക് ഫ്രോക്ക് ആണ് പാർവതി ഫിലിം ഫെയർ പുരസ്കാര വേദിയിലെ ചടങ്ങിനായി ഇട്ടിരുന്നത്.

READ NOW  സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തിൽ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കിൽ അത് തുടരുക തന്നെ ചെയ്യും- രൂക്ഷ വിമർശനവുമായി വിനായകന്റെ പുതിയ പോസ്റ്റ്

ആ ഫ്രോക്കിന്റെ ഭംഗി കാണിക്കത്തക്ക രീതിയിലുള്ള ഒരു വീഡിയോ പങ്കുവെച്ചതിനാണ് പാർവതിക്ക് വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉണ്ടായിട്ടുള്ളത്. പാർവതിയുടെ ആ വീഡിയോ വളരെയധികം വൈറലാവുകയും മാധ്യമങ്ങളെല്ലാം ആ വീഡിയോ പങ്കുവെച്ചുകൊണ്ട് വാർത്തകൾ പബ്ലിഷ് ചെയ്യുകയും ചെയ്തിരുന്നു. അതിനു ശേഷം ആണ് പാർവതിക്കെതിരെ രൂക്ഷമായ ഒരു സൈബർ ആക്രമണം ഉണ്ടായിരിക്കുന്നത്.

 

View this post on Instagram

 

A post shared by Parvathy Thiruvothu (@par_vathy)


എൻറെ പൊന്നു പാർവതി നിങ്ങൾക്കൊരു വിലയുണ്ട് ഒരാളുടെ കമൻറ് ആണ്.

കേരളം മൊത്തം കരയുന്ന ഈ സമയത്ത് എന്തിനാണ് ഈശോ കഷ്ടം. മറ്റൊരാൾ എഴുതുന്നു.

പുരകത്തുമ്പോൾ വാഴ വെട്ടുന്ന ചേച്ചിയുടെ അടുത്ത പടം ഇറങ്ങാൻ ഞങ്ങൾ മലയാളികൾ കാത്തിരിക്കുക ഉള്ളത് പറയാം പുറകെ നടന്നു ഓടിച്ചിട്ട് കൂവി തോൽപ്പിക്കും മലയാളിയുടെ വാശിയാണ് മറ്റൊരാളുടെ കമൻറ്.

READ NOW  നേരിലെ ആ റേ..പ്പ് രംഗം ചെയ്തു കഴിഞ്ഞപ്പോൾ തനിക്ക് അനുഭവപ്പെട്ടത് വെളിപ്പെടുത്തി അനശ്വര.

വയനാടിനെക്കാൾ വലിയ ദുരന്തം ആണ് ഈ തെരുവോരത്തു അക്ക.. ഇങ്ങനെ പോകുന്നു കമെന്റുകൾ. പാർവതിയെ പിന്തുണച്ചും കമെന്റുകൾ ഉണ്ട് അതിൽ ഒന്ന് ഇങ്ങനെ
“നിനക്ക് എത്ര വിവരമുണ്ട് ഈ അവസ്ഥയിൽ ഇങ്ങനെയൊക്കെ സെൽഫി ഇടാമോ.. ഒരു ജില്ല അങ്ങനെ ആയില്ലേ കരഞ്ഞോണ്ടുള്ള reels മാത്രേ ഇടാവു 😜 (എന്നാലേ പിണറായിക്ക് അറബികളുടെയും സായിപ്പിന്റന്നും ഫണ്ട്‌ കിട്ടു)

ADVERTISEMENTS