പ്രശസ്ത മലയാള നടി പാർവതി തിരുവോത്ത് തന്റെ ചിത്രമായ ‘പുഴു’വിന്റെ പ്രചാരണത്തിനിടെ നൽകിയ അഭിമുഖത്തിൽ മലയാളത്തിന്റെ ലെജന്ററി താരം മമ്മൂട്ടിയുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞു.
കസബ എന്ന ചിത്രത്തിലെ ശ്രീ വിരുദ്ധ പരാമർശങ്ങളെ വിമർശിച്ചതിനെത്തുടർന്ന് മമ്മൂട്ടിയുമായി അകന്നുപോയെന്നുള്ള ഊഹാപോഹങ്ങളെ പാർവതി തള്ളിക്കളഞ്ഞു. താൻ വെറും സിനിമയെക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞതാണെന്നും മമ്മൂട്ടിയെ വ്യക്തിപരമായി അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു.
“ഞാൻ മമ്മൂട്ടി എന്ന നടനെതിരെ സംസാരിച്ചു എന്നു പറഞ്ഞ് വലിയ പ്രചാരണങ്ങളും വിമർശങ്ങളും സൈബർ ആക്രമണങ്ങളും നേരിട്ടിരുന്നു. എനിക്ക് അന്നും ഇന്നും അദ്ദേഹവുമായി ഒരു പ്രശ്നവുമില്ല. ഞാൻ വെറും സിനിമയെക്കുറിച്ചുള്ള എന്റെ അഭിപ്രായം പറഞ്ഞു. അതിനപ്പുറം ഒന്നുമില്ല,” പാർവതി പറഞ്ഞു.
‘പുഴു’ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരത്തിന് നന്ദി പറഞ്ഞ പാർവതി, അദ്ദേഹം ഒരു മികച്ച നടനും വിശാല മനസ്സുള്ള വ്യക്തിയുമാണെന്നും കൂട്ടിച്ചേർത്തു.
“മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. പാർവതി പറഞ്ഞു. അതോടൊപ്പം ചിത്രത്തിലേക്ക് തന്നെ കാസറ്റ് ചെയ്യുന്ന സമയത്തുണ്ടായ ചില സംഭവങ്ങളെ കുറിച്ച് പാർവതി വെളിപ്പെടുത്തിയിരുന്നു.
പുഴുവിന്റെ തിരകകഥാ കൃത്തായ ഹർഷാദിക്കയെ തനിക്ക് മുന്നേ അറിയാമെന്നും അദ്ദേഹമാണ് സൂപ്പർ ഹിറ്റ് ചിത്രമായ ഉണ്ടയുടെ തിരക്കഥ ഒരുക്കിയത് എന്നും അദ്ദേഹം തന്നെ വിളിച്ചപ്പോൾ തിരക്കഥ മുഴുവൻ കേൾക്കണ്ട ഒന്ന് ചുരുക്കി പറഞ്ഞാൽ മതി എന്ന് ആദ്യം പറഞ്ഞിരുന്നു. അപ്പോൾ കഥ പറയുന്നതിന് മുന്നേ തന്നെ അദ്ദേഹം പറഞ്ഞത് ഇതിൽ നിങ്ങൾ മമ്മൂക്കയോടൊപ്പമാണ് അഭിനയിക്കുന്നത് എന്നാണ് അതിൽ പ്രശ്നനമൊന്നുമില്ലല്ലോ എന്നാണ്. അപ്പോൾ ഞാൻ ചോദിച്ചത് അതെന്തിനാണ് എനിക്ക് പ്രശനമുണ്ടാകുന്നത് ആരുടെ കൂടെ അഭിനയിക്കുന്നു എന്നുള്ളത് ഇന്നേ വരെ എനിക്ക് പ്രശ്നമാകാറില്ല എന്നും പറഞ്ഞതായി പാർവതി പറയുന്നു. അപ്പോൾ അദ്ദേഹം വീണ്ടും ചോദിച്ചു നിങ്ങൾക്ക് മമ്മൂക്കയോടൊപ്പം അഭിനയിക്കുന്നതിൽ പ്രശ്നമൊന്നുമില്ലല്ലോ എന്ന്.
എനിക്ക് ഒരിക്കലും മമ്മൂക്കയുടെ ഒരു പ്രശ്നവുമുണ്ടായിട്ടില്ല എന്നും അത് എന്നുമില്ല എന്നും ഇന്നുമില്ല എന്നും ആ സമായതു ഞാനാ സ്ഥിരം കേൾക്കുന്ന ഒരു ചോദ്യമായിരുന്നു ഇത്. ഞാൻ ഇപ്പോൾ അത് സ്ഥിരമായി പറഞ്ഞു കൊണ്ടിരിക്കുകയാണ് ആളുകളുടെ ആ തെറ്റിദ്ധാരണ മാറുന്നത് വരെ ഞാൻ അത് പറഞ്ഞു കൊണ്ടിരിക്കും എന്നും പാർവ്വതി പറയുന്നു.
അന്ന് കഥ കേട്ടതിനു ശേഷം ഞാൻ അദ്ദേഹത്തോട് പറഞ്ഞത് ഈ സിനിമ ഞാൻ ചെയ്യും എന്നാണ് ,പക്ഷേ എനിക്ക് അതിന്റെ തിരക്കഥ മുഴുവൻ ഒന്ന് വായിക്കാൻ തരണം എന്ന് ഞാൻ പറഞ്ഞിരുന്നു. ആദ്യമായിട്ടാണ് ഞാനാ ഒരു സിനിമ ചെയ്യാമെന്ന് ഒരു ഫോൺ കോളിൽ സമ്മതിക്കുന്നത്.
ഈ സിനിമയിൽ ഞാൻ അഭിനയിക്കാനുള്ള പ്രധാന കാരണം ,അന്ന് കസഭയുടെ ഇഷ്യൂ നടന്ന സമയത്തു ഞാൻ എന്ത് കാര്യമാണോ സ്ഥാപിക്കാൻ ശ്രമിച്ചത് ആ വിഷയം ഈ സിനിമ കൈകാര്യം ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ അങ്ങനെ ഒരു സിനിമയിൽ ഞാനാ ഭാഗമാകുന്നത് എന്നെ സംബന്ധിച്ചു വലിയ വിജയമാണ് . അത് കൂടാതെ ഇന്നേ വരെ ചെയ്യാത്ത വളരെ വ്യത്യസ്തമായ ഒരു കഥാപത്രം പിന്നെ സിനിമയുടെ സ്ക്രിപ്റ്റ് ,പിന്നെയുള്ളത് മമ്മൂട്ടിയുടെ കഥാപാത്രം. പാർവതി പറയുന്നു.
പാർവതിയുടെ അഭിമുഖം പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണം നേടിയിട്ടുണ്ട്. പലരും അവരുടെ പക്വതയ്ക്കും ईആദർശത്തിനും പ്രശംസ അറിയിച്ചു. മമ്മൂട്ടിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ മറികടന്ന് ഒരുമിച്ച് പ്രവർത്തിക്കാൻ തയ്യാറായതിലും അവർ സന്തോഷം പ്രകടിപ്പിച്ചു. സത്യത്തിൽ പാർവതി ഒരിക്കലും മമ്മൂട്ടി എന്ന നടനെതിരെ ഒന്നും പറഞ്ഞിരുന്നില്ല ആ സിനിമ കൈകാര്യം ചെയ്ത വിഷയത്തിൽ ഉളള പാളിച്ച അല്ലെങ്കിൽ സ്ത്രീ വിരുദ്ധത ആണ് തുറന്നു കാണിച്ചത്.
പക്ഷേ പൊതു സമൂഹം അത് മമ്മൂട്ടിക്കെതിരെ പാർവതി പറഞ്ഞു എന്നാക്കി തീർത്തു. അത് വരെ കൈ നിറയെ ഐനിമ ഉണ്ടായിരുന്ൻ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടി പിന്നെ സിനിമകൾ ഇല്ലത്തെ പിന്നോട്ട് പോകുന്നന്താണ് കാണുന്നത്. ആ പ്രശ്നം കഴിഞ്ഞു വർഷങ്ങൾ ആയെങ്കിലും ഇന്നും മലയാള സിനിമ പാർവതി എന്ന കാറ്റ്യൂട്ട കഴിവുള്ള കലാകാരിയിൽ നിന്ന് അകലം പാലിച്ചിരിക്കുകയാണ്. സ്ത്രീ സമൂഹത്തിനു വേണ്ടി അവർ സംസാരിച്ച കാര്യങ്ങളാണ് അവരെ അകറ്റി നിർത്തുനനത്തിന്നു പ്രധാന കാരണം എന്നതാണ് മറ്റൊരു ദുഖകരമായ സത്യം.