മാളവികയെ താൻ ഡേറ്റിങ്ങിനായി ഒരുക്കി പോയ് എൻജോയ് ചെയ്തു വരാൻ പറഞ്ഞു വിട്ടിട്ടുണ്ട് : പാർവതി

445

മലയാളികളുടെ പ്രീയപ്പെട്ട താര കുടുംബമാണ് ജയറാമിന്റേത്. ജയറാം നടിയും നൃത്തകിയും ആയ പാർവതിയെ ആണ് വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. സൂപ്പർ നായികയായി തിളങ്ങി നിൽക്കുന്ന സമയത്താണ് പാർവതി ജയറാമിനെ വിവാഹം കഴിച്ചു സിനിമയിൽ നിന്ന് പിൻവാങ്ങുന്നത് . പിന്നീട് പാർവതി കുടുംബിനിയായി ഒതുങ്ങി ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. 1993 ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ചെങ്കോൽ എന്ന ചിത്രത്തിലാണ് പാർവതി അവസാനമായി അഭിനയിച്ചത് .

താര ദമ്പതികളുടെ മക്കളായ കാളിദാസും മാളവികയും സിനിമ ലോകെത്തെക്ക് തന്നെയാണ് തങ്ങളുടെ കരിയർ കാണുന്നത്. കാളിദാസ് ഇതിനകം തന്നെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു എന്നാൽ മാളവിക ഇനിയും സിനിമ രംഗ പ്രവേശം ചെയ്തിട്ടില്ല.

ADVERTISEMENTS
   

ഇപ്പോൾ വൈറലാവുന്നത് നടി പാർവതി നൽകിയ ഒരഭിമുഖമാണ്. അതിൽ മക്കളായ കാളിദാസും മാളവികയും തങ്ങളുടെ പ്രണയ ബന്ധത്തെ കുറിച്ച് പറഞ്ഞാൽ അമ്മയുമച്ഛനും എങ്ങനെ പ്രതികരിക്കും എന്ന് അവതാരിക ചോദിക്കുന്നു.

READ NOW  ആ സമയത്ത് ബിക്കിനി അണിയുകയോ നഗ്നയായി നിൽക്കുകയോ താൻ ചെയ്തില്ല സ്വർണ തോമസ്

തങ്ങൾ അതിനെ വളരെ പോസിറ്റീവ് ആയി മാത്രമേ കാണു എന്നുംനല്ല കുട്ടിയാണോ എന്ന് ആദ്യം നോക്കും വേറെ നിബന്ധനകൾ ഒന്നുമില്ല പയ്യൻ നല്ലതാണോ അവൾക്കിഷ്ടമാണോ എന്നുള്ളതാണ് പ്രധാനം. അവരോടു ഇത് പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ അതെ പറഞ്ഞിട്ടുണ്ട് എന്നാണ് പാർവതി പറയുന്നത്.

മക്കൾ തങ്ങളുടെ ക്രഷ് തന്നോട് പറഞ്ഞിട്ടുണ്ട് എന്നും പാർവതി പറയുന്നു. രണ്ടാളും അത് വന്നു പറഞ്ഞിട്ടുണ്ട് എന്നും അതൊക്കെ ഇപ്പോളും ഉണ്ടോ എന്ന് അവതാരിക ചോദിക്കുമ്പോൾ അതൊകകെ ഇപ്പോൾ ഇല്ല അത് അവർ തന്നെ വന്നു തന്നോട് പറയും ” അത് ശരിയായില്ല അമ്മ എന്നൊക്കെ പാർവതി പറയുന്നു .

അത് കൂടാതെ താൻ ചക്കിയെ (മാളവിക ജയറാം) ഡ്രസ്സ് ചെയ്തു ഡേറ്റിങ്ങിനായി വിട്ടിട്ടുണ്ട് എന്ന് അമം പാർവതി പറയുന്നു പോയി എൻജോയ് ചെയ്തിട്ട് വരൂ എന്ന് പറഞ്ഞു. തങ്ങൾ മക്കളോട് വളരെ ഓപ്പൺ ആണ് ഫ്രീ ആയി ആണ് ഇടപെടാറു എന്ന് പാർവതി പറയുന്നു.

READ NOW  അന്ന് മകൾക്കെതിരെ സൈബർ ആക്രമണവും ശാപവാക്കുകളും ഞാൻ അത് ഒരിക്കലും മറക്കുകയോ പൊറുക്കുകയോ ഇല്ല അതെന്നെ തകർത്തു കളഞ്ഞു - ആര്യ വെളിപ്പെടുത്തുന്നു

പാർവതിയുടെ ഈ വെളിപ്പെടുത്തലിനെതിരെ വലിയ രീതിയിലുളള സദാചാര ആക്രമണം ഓൺലൈനിൽ നടന്നിരുന്നു. അത്തരക്കാർ മനസിലാക്കാൻ ഓരോ വ്യക്തിയും അവരുടെ ജീവിത പങ്കാളിയെ സ്വൊയം കണ്ടെത്തുക എന്നുള്ളതാണ് ശരിയായ രീതി അല്ലാതെ മറ്റൊരാളുടെ ഇഷ്ടങ്ങൾ നമ്മൾ തീരുമാനിക്കുന്നത് പ്രാകൃതമായ രീതി ആണ് നിങ്ങൾക്ക് ഒരാളെ പൂർണമായി സംതൃപ്ത പെടുത്തി ഒരു ഡ്രസ്സ് പോലും സെലക്ട് ചെയ്തു നൽകാൻ കഴിയില്ല .

അതിന്റെ പ്രധാന കാരണം അവരുടെ ഇഷ്ടങ്ങൾ വ്യത്യസ്തമാണ് അത് ഒരാളുടെ മനസിന്റെ ആഗ്രഹങ്ങൾ ആണ് . മറ്റൊരാൾക്ക് അതെ പടി അവ മനസ്സിലാക്കാനോ അതിനനുസരിച്ചു തീരുമാനമെടുക്കാനോ പറ്റില്ല. അത് ഇനി മക്കളായാലും ആരായാലും കഴിയില്ല. ഓരോ മനുഷ്യരും തീർത്തും വ്യത്യസ്തരായ വ്യക്തികളാണ് അതുകൊണ്ടു തന്നെ അത്തരത്തിലുളള പരിശ്രമങ്ങൾ നല്ലതല്ല. നാം അത്തരത്തിലുള്ള പരിശ്രമങ്ങൾ നടത്തുനന്തന് പലരുടെയും ജീവിതത്തിൽ പാളിച്ചകൾ ഉണ്ടാക്കുന്നത്.

READ NOW  അന്ന് ആ ആൾക്കൂട്ടത്തിനിടയിൽ ഇരുന്നു അച്ഛൻ തേങ്ങി കരയുകയായിരുന്നു. അന്ന് എന്ത് ചെയ്യണം എന്ന് തനിക്കറിയില്ലായിരുന്നു - സോണിയ തിലകന്റെ വെളിപ്പെടുത്തൽ
ADVERTISEMENTS