മമ്മൂട്ടി തലവേദനയാണ് എന്ന് പറഞ്ഞ ഹരിഹരന്റെ വടക്കൻ വീരഗാഥയിൽ മമ്മൂട്ടിയെ നായകനാക്കിയത് താൻ കാരണം – അന്ന് മമ്മൂട്ടിയോട് ഞാൻ പറഞ്ഞു മമ്മൂട്ടി ഇത്രയും ചീപ്പ് ആകരുത് എന്ന്. പല്ലിശ്ശേരി പറഞ്ഞത്

2

വര്ഷങ്ങളായി മലയാള സിനിമ മേഖലയിൽ നിരവധി പ്രമുഖരുടെ ഉയർച്ച താഴ്ചകൾ നോക്കിക്കണ്ടു സിനിമ മേഖലയെ അടുത്തയറിഞ്ഞ മാധ്യമപ്രവർത്തകൻ ആണ് പല്ലിശ്ശേരി. അദ്ദേഹം അടുത്തിടെ 24 ചാനലിൽ നൽകിയ ഒരഭിമുഖത്തിൽ നടൻ മമ്മൂട്ടിയെ കുറിച്ചും അദ്ദേഹത്തിന്റെ ചില സ്വഭാവത്തെ കുറിച്ചും ഒപ്പം അദ്ദേഹത്തിന് ദേശീയ അവാർഡ് ലഭിക്കാനിടയാക്കിയ ഒരു വടക്കൻ വീരഗാഥയിൽ അദ്ദേഹം നായകനാകാൻ താൻ എങ്ങനെ കാരണമായി എന്നും പിന്നീട് മമ്മൂട്ടി പെരുമാറിയ രീതിയെ കുറിച്ചുമൊക്കെ വ്യക്തമാക്കിയിരുന്നു. അതിങ്ങനെ.

മലയാള സിനിമയിലെ നട്ടെല്ലുള്ള സംവിധായകരിൽ ഒരാളാണ് മുതിർന്ന സംവിധായകൻ ഹരിഹരൻ. എന്നാൽ അദ്ദേഹം മമ്മൂട്ടിയെ വച്ച് വികടകവി എന്ന സിനിമ ഒരുക്കിയിരുന്നു. അന്ന് ആ ചിത്രത്തിൽ കുറച്ചു അഭിനയിച്ച ശേഷം മമ്മൂട്ടി മറ്റൊരു ചിത്രം അഭിനയിക്കാൻ പോയി . ഇവിടെ ക്ലൈമാക്സ് എടുക്കേണ്ട സമയമായപ്പോൾ മമ്മൂട്ടി വരുന്നില്ല. എല്ലാവരും അങ്കലാപ്പിൽ ആയി. പിന്നെ ഒരു അഡ്ജസ്റ്മെന്റിൽ ആണ് ക്ലൈമാക്സ് എടുത്തത് എന്ന് പല്ലിശ്ശേരി പറയുന്നു. പിന്നെ ഹരിഹരൻ മമ്മൂട്ടിയെ സിനിമ ചെയ്യാൻ വിളിക്കില്ല എന്ന് തീരുമാനിച്ചു. പിന്നീട് മമ്മൂട്ടി ഹരിഹരൻ സംവിധാനം ചെയ്ത വടക്കൻ വീരഗാഥയിലാണ് അഭിനയിച്ചത്. അതിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത് എം ടി അങ്ങോട്ട് വിളിച്ചെന്തോ പാരിതോഷികം കൊടുത്ത പോലെ ആണ് അഭിനയിക്കാൻ പറഞ്ഞത് എന്ന് എന്നാൽ അത് കള്ളമാണ് പല്ലിശ്ശേരി പറയുന്നു.

ADVERTISEMENTS
   

അതിനു കാരണക്കാരൻ ഞാനാണ് എന്ന് സംവിധായകൻ ഹരിഹരന് അറിയാം. കോഴക്കോട് അളകാപുരി വച്ച് ആണ് സംഭവിച്ചത്. അന്ന് ഹരിഹരനോട് ഞാനാ പറഞ്ഞു ഞാൻ ഒരു ആളെ കൊണ്ട് വരും ഞങ്ങൾക്ക് ഒരു സ്റ്റാർ ഇന്റർവ്യൂ ഉടൻ ഒരു നടനെ വച്ച് അങ്ങനെ ഇന്റർവ്യൂ ചെയ്യിക്കും. അപ്പോൾ തന്നെ അദ്ദേഹം പറഞ്ഞ് മമ്മൂട്ടിയാണേൽ അടുപ്പിക്കരുത് എന്ന് . അപ്പോൾ ഞാൻ പറഞ്ഞു മമ്മൂട്ടിയല്ല എന്ന്.

എന്നാൽ വൈകിട്ട് താൻ മമ്മൂട്ടിയെയും കൊണ്ടാണ് വരുന്നത്. അപ്പോൾ ഹരിഹരൻ എന്നെ രൂക്ഷമായി ആണ് നോക്കിയത്. താനെന്നെ ചതിക്കുകയല്ലേ എന്ന രീതിയിൽ. അതായതു വടക്കൻ വീരഗാഥയുടെ ഡിസ്ക്കഷൻ നടക്കുന്ന സമയമാണ് ഈ മമ്മൂട്ടിയെയും ഹരിഹരനെയും എങ്ങനെയെങ്കിലും ഒന്നിപ്പിക്കാനാണ് ഇത് ചെയ്തത്. മമ്മൂട്ടിയെ കൊണ്ട് ഹരിഹരന് ഗുണകരമായ രീതിയിലുള്ള ചില ചോദ്യങ്ങള് ഒക്കെ ചോദിപ്പിച്ചു ഒടുവിൽ ഒന്ന് ഓക്കേ ആക്കി. അത് കഴിഞ്ഞപ്പോൾ ഹരിഹരൻ പറഞ്ഞു എന്തിനാണ് താൻ ഈ ആവശ്യമില്ലാത്ത പണി കാണിച്ചത് എന്ന്. എം ടി അയാളുടെ സ്വന്തം ആൾ ആണല്ലോ എന്നിട്ട് അയാൾ പോലും ഇത് വരെ ഓക്കേ പറഞ്ഞിട്ടില്ലല്ലോ എന്ന്. അത് മാത്രമല്ല ഇയാൾ ഒരു തലവേദന ആകും എന്ന്.

അപ്പോൾ താൻ പറഞ്ഞു ഇല്ല ഒരു തലവേദനയും ആകില്ല എന്ന്. അങ്ങനെ എം ടി യും ഹരിഹരനുമാണ് അയാൾക്ക് ഒരു അവസരം കൊടുത്തത്. അങ്ങനെ ഷൂട്ടിംഗ് തുടങ്ങി പതിനഞ്ചു ദിവസം കഴിഞ്ഞപ്പോൾ ഹരിഹരൻ എന്നെ ഫോൺ ചെയ്തു വിളിച്ചു പറഞ്ഞു താനല്ലേ പറഞ്ഞെ അയാൾ എനിക്ക് തലവേദന ആകില്ല എന്ന്. അയാൾ വലിയ തലവേദനയാണ് ഇപ്പോൾ എന്ന്. പിന്നീട് വടക്കൻ വീരഗാഥ ഇറങ്ങി മമ്മൂട്ടിക്ക് നാഷണൽ അവാർഡ് കിട്ടി മമ്മൂട്ടിക്ക്. ആ സമയത്തു ഹരിഹരൻ ഒരു അഭിമുഖം കൊടുത്തതിൽ അദ്ദേഹം പറഞ്ഞു അതിനു കാരണക്കാരൻ പല്ലിശ്ശേരി ആണ് എന്ന്. അത് ഏതോ പാത്രത്തിൽ വന്നു. ഇത് കണ്ടിട്ട് ഈ മമ്മൂട്ടി അങ്ങ് രോഷാകുലനായി. എന്നിട്ട് എന്നെ വിളിച്ചു താനാണ് എനിക്ക് ദേശീയ അവാർഡ് മേടിച്ചു തന്നത് എന്ന് പറയുന്നുണ്ടല്ലോ എന്ന്. ഞാൻ പറഞ്ഞു വടക്കൻ വീരഗാഥയിൽ നിങ്ങൾ അഭിനയിക്കാൻ കാരണക്കാരൻ അത് ഞാനാണ്. അത് ഹരിഹരൻ പറഞ്ഞിട്ടുണ്ടല്ലോ നിങ്ങൾക്കും അറിയാവുന്ന കാര്യമാണ്.

പിന്നീട് ഒരിക്കൽ മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിച്ചപ്പോൾ എന്നെ വിളിച്ചു ,ആലോചിക്കണം ഇതൊക്കെ മനസ്സിൽ വച്ചോണ്ടിരിക്കുന്ന സാധനമാണ്. അന്നയാൾ പറഞ്ഞു എനിക്ക് ഇപ്പോഴും ദേശീയ അവാർഡ് കിട്ടി. താൻ മുഖാന്തിരമായിരിക്കുമല്ലോ എനിക്ക് ഇത്തവണയും ദേശീയ അവാർഡ് കിട്ടിയത് എന്ന്. അപ്പോൾ ഞാൻ മമ്മൂട്ടിയോട് പറഞ്ഞു മമ്മൂട്ടി ഇത്രക്കും ചീപ്പ് ആകരുത് എന്ന്. അത്രയേ ഞാൻ പറഞ്ഞുള്ളു. അതാണ് അയാളുടെ ചില നേരത്തെ സ്വഭാവം. ഇവരൊക്കെ വളർന്നു കഴിഞ്ഞാൽ പിന്നെ വളരെ തിക്തമായ അനുഭവം ആണ് ഉണ്ടാകുന്നത്. എന്തിനേറെ പറയുന്നു ഐ വി ശശി എന്ന മലയാളം കണ്ട ഏറ്റവും മികച്ച സംവിധായകനെ പല മലയാളം നടന്മാരെയും വളർത്തിക്കൊണ്ടു വന്ന വ്യക്തി ആണ്. അദ്ദേഹതിന്റെ അവസാന സമയത്തു ആ നടൻമാർ പറഞ്ഞത് ഇയാൾക്ക് ഒരു ഷോട്ട് വെക്കാൻ പോലും അറിയില്ല എന്നാണ്. പല്ലിശ്ശേരി പറയുന്നു.

ADVERTISEMENTS