“ഇന്ത്യയ്ക്ക് പകരം ഇന്ത്യൻ മുസ്ലീങ്ങൾ പാകിസ്ഥാനെ പിന്തുണക്കും.” വിവാദ അവകാശവാദവുമായി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം

115

വരാനിരിക്കുന്ന 2023 വേൾഡ് കപ്പ് ഇന്ത്യ പാകിസ്ഥാൻ മത്സരം അഹമ്മദാബാദ് നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുകയാണ്. വിവാദ പ്രസ്താവനയുമായി മുൻപാക്കിസ്ഥാൻ മുൻ ഫാസ്റ്റ് ബൗളർ രംഗത്തെത്തിയിരിക്കുകയാണ്. അഹമ്മദാബാദിലെ നരേന്ദ്രമോഡി ശരീരത്തിൽ വച്ചാണ് മത്സരം നടക്കാനിരിക്കുന്നത് മത്സരത്തിൽ പാകിസ്ഥാൻ ടീമിന് ഇന്ത്യൻ മുസ്ലിങ്ങളുടെ സപ്പോർട്ട് ലഭിക്കുകയും എന്നുള്ള രീതിയിൽ ഉള്ള പരാമർശമാണ് ഇപ്പോൾ വലിയ വിവാദമായത് ഓൺലൈനിൽ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഇതിനെ ചൊല്ലിയുള്ള വലിയ രീതിയിൽ ചൂടേറിയ തർക്കങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.

മുൻ പാക്സിതാൻ ഫാസ്റ്റ് ബൗളർ നവേദ്-ഉൽ-ഹസൻ യു ട്യൂബറായ നാദിർ അലി പോഡ്‌കാസ്റ്റിലെ ഒരു അഭിമുഖത്തിനിടെ,ഇന്ത്യയിൽ വച്ച് നടക്കുന്ന ഇന്ത്യയ്‌ക്കെതിരായ 2023 ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാന് ലഭിക്കാവുന്ന പിന്തുണയെക്കുറിച്ച് നവേദ്-ഉൽ-ഹസൻ തന്റെ അഭിപ്രായം തുറന്നു പറഞ്ഞു . അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇന്ത്യൻ മുസ്ലീങ്ങൾ മല്സരത്തിൽ തങ്ങളുടെ ദേശീയ ടീമിനെ പിന്തുണയ്ക്കുന്നതിനു പകരം പാക്കിസ്ഥാന്റെ പിന്നിൽ അണിനിരക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. അവർ മല്സരത്തിനിടെ പാകിസ്ഥാൻ ടീമിനെ പിന്തുണയ്ക്കും.

ADVERTISEMENTS
   

2023ലെ ലോകകപ്പിൽ പാകിസ്ഥാൻ തീം ഇന്ത്യയിൽ മത്സരം കളിക്കാൻ പോയാൽ അവിടെ പാകിസ്ഥാനു എത്രത്തോളം പിന്തുണ കിട്ടും , ഏത് ടീമാണ് ഈ മത്സരത്തിൽ കൂടുതൽ ശക്തരെന്നും നാദിർ അലി അയാളോട് ചോദിച്ചിരുന്നു.

ഇന്ത്യയിൽ എന്തെങ്കിലും മത്സരമുണ്ടെങ്കിൽ തീർച്ചയായും ഇന്ത്യൻ കാണികൾക്ക് ഇന്ത്യ തന്നെയാണ് പ്രിയപ്പെട്ടതെന്ന് റാണ നവേദ് ഉൾ ഹസൻ പറഞ്ഞു. പക്ഷെ അതിൽ ഒരു വ്യത്യാസമുണ്ടാകുന്നത് ലോകകപ്പിൽ പാക്കിസ്ഥാന്റെ മത്സരം ഇന്ത്യയിൽ നടക്കുമ്പോൾ ഉറപ്പായും ഇന്ത്യൻ മുസ്ലീങ്ങൾ ഇന്ത്യക്ക് പകരം പാകിസ്ഥാനെ പിന്തുണയ്ക്കുമെന്നാണ് നവേദ്-ഉൽ-ഹസൻ പറയുന്നത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ അവരുടെ ക്രിക്കറ്റ് മത്സരത്തിന്റെ ചലനാത്മകതയെ നിസ്സംശയമായും സ്വാധീനിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സമകാലികവുമായ പ്രശ്‌നങ്ങൾ അവരുടെ മത്സരങ്ങളിൽ ആവേശകരമായ അന്തരീക്ഷം സൃഷ്ടിച്ചു, ആരാധകരും കളിക്കാരും ദേശീയ അഭിമാനത്തിന്റെ ഭാരം അനുഭവിക്കുന്നു. ക്രിക്കറ്റ് രാഷ്ട്രീയ അതിർവരമ്പുകൾ മറികടന്ന് സൗഹൃദം വളർത്തുന്നത് സാധാരണമാണെങ്കിലും, ഇന്ത്യ-പാകിസ്ഥാൻ ഏറ്റുമുട്ടൽ പലപ്പോഴും ദേശീയ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി മാറുന്നു.

നവേദ്-ഉൽ-ഹസൻ റാണ മുൻ പാകിസ്ഥാൻ ലിമിറ്റഡ് ഓവർ സ്പെഷ്യലിസ്റ്റായ ഒരു വലംകൈ സീമാറാണ്. ഒരു മികച്ച കരിയറിന് ശേഷം 2010ലാണ് അദ്ദേഹം അവസാനമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനായി കളിച്ചതെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ഇപ്പോൾ വലിയ ശ്രദ്ധയാകർഷിക്കുകയും ചൂടേറിയ ചർച്ചകൾക്ക് ആക്കം കൂട്ടുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഇന്ത്യയിൽ ഈ പരാമർശം വലിയ വിവാദങ്ങൾക്ക് ആണ് വഴി വച്ചിരിക്കുന്നത്. മുൻപ് താൻ ഇന്ത്യയിൽ പല മത്സരങ്ങൾ കളിച്ചിട്ടുണ്ടെന്നും ആ സമയത്തു ഇന്ത്യൻ മുസ്ലിങ്ങളുടെ പിന്തുണ തങ്ങൾക്ക് കിട്ടിയത് തനിക്ക് മനസ്സിലായിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.

ADVERTISEMENTS