മലയാളത്തിൽ അന്ന് വരെ ഇറങ്ങിയതിൽ ഏറ്റവും ബിഗ് ബഡ്ജറ്റ് ചിത്രമാകേണ്ടത് സംവിധായകൻ പദ്മരാജൻ മോഹൻലാലിൻറെ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും ഷൂട്ടിങ് അമേരിക്കയിൽ മോഹൻലാലിൻറെ സ്വപ്ന സിനിമ മുടങ്ങിയത് ഇങ്ങനെ

32311

മോഹൻലാലിന്റെ വില്ലനായി സംവിധായകൻ പദ്മരാജൻ, അമേരിക്കയിൽ ഷൂട്ട്; ചിത്രത്തിന് സംഭവിച്ചത് എന്ത്: ഡെന്നിസ് ജോസഫ് പറയുന്നത് ഇങ്ങനെ

മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലിൻറെ അഭിനയ ജീവിതത്തിൽ ആദ്യകാലത്തുണ്ടായ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ മിക്കതും തിരക്കഥകൃത് ഡെന്നിസ് ജോസഫിന്റെ രചനയിൽ പിറന്നതാണ് . ഒരു പക്ഷേ ലാലിന്റെ അഭിനയ ജീവിതത്തിൽവലിയ വഴിത്തിരിവായിത്തീർന്ന ചിത്രങ്ങൾ ആണവയെല്ലാം ഒരു പക്ഷേ മോഹൻലാലിനെ ഒരു സൂപ്പർ സ്റ്റാർ ആക്കാൻ സഹായിച്ച ചിത്രങ്ങൾ എന്ന് തന്നെ പറയാം .അതിൽ പ്രധാന പങ്ക് വഹിച്ച ചിത്രം രാജാവിന്റെ മകൻ ആയിരുന്നു .

ADVERTISEMENTS
   

നമ്പർ 20 മദ്രാസ് മെയിൽ, അപ്പു, ഇന്ദ്രജാലം തുടങ്ങിയ നിരവധി ചിത്രങ്ങളിലും ഇരുവരും ഒരുമിച്ചു. കുറച്ചു കാലം മുൻപ് സഫാരി ടി വിക്ക് നൽകിയ അഭിമുഖത്തിൽ അപ്പു എന്ന മോഹൻലാൽ ചിത്രത്തിന് മുന്നേ മോഹൻലാലിനെ വച്ച് താൻ ഒരു വലിയ സിനിമാ പ്ലാൻ ചെയ്തിരുന്നതായി ഡെന്നിസ് ജോസഫ് ഓർക്കുന്നു . അതിൽ ലാലിന്റെ വില്ലനായി സംവിധായകൻ പദ്മരാജാനെ ആണ് താൻ കരുതിയിരുന്നത് എന്ന് ഡെന്നിസ് ജോസഫ് പറയുന്നു .

ഒരു അതി പ്രശസ്ത സംഗീതജ്ഞൻ അമേരിക്കയിൽ കച്ചേരിക്ക് പോകുന്നതും തുടർന്നുള്ള അദ്ദേഹത്തിന്റെ തിരോധാനവും അതിനെ തുടർന്ന് അദ്ദേഹത്തിന്റെ ചെറുമകൻ അദ്ദേഹത്തെ തിരക്കി പോകുന്നതും ഒക്കെയായിരുന്നു ഇതിവൃത്തം. ചിത്രത്തിലെ അതി ശ്കതമായ വില്ലൻ കഥാപാത്രമായി പദ്മരാജനും സംഗീതജ്ഞനെ തേടിപോകുന്ന കൊച്ചുമകനായി മോഹൻലാലും ഇതായിരുന്നു തന്റെ പ്ലാൻ എന്ന് ഡെന്നിസ് ജോസഫ് പറഞ്ഞിരുന്നു . എന്നാൽ തിരക്കഥ പൂർത്തിയായിട്ടും ആ സിനിമ യഥാർത്ഥ്യമായില്ല.’- ഡെന്നിസ് ജോസഫ് പറയുന്നു.

അതിപ്രശസ്തരായ സംഗീതജ്ഞരെ തട്ടിക്കൊണ്ടു പോയി അവരുടെ കഴിവുകൾ ബ്ലാക്ക് മയിലും മറ്റും ചെയ്തു അപഹരിച്ചു അവരുടെ കലാസൃഷ്ടികൾ മോഷ്ടിച്ചു വിജയം നേടുന്ന ഒരു സൈക്കോ ക്രിമിനൽ ജീനിയസിന്റെ കഥയാണ് താൻ തയ്യാറക്കിയിരുന്നത് എന്ന് ഡെന്നിസ് ജോസഫ് ഓർക്കുന്നു . മുത്തച്ഛന്റെ വേഷത്തിൽ ആദ്യം നെടുമുടി വേണുവിനെയാണ് ഉദ്ദേശിച്ചതെങ്കിലും പിന്നീട് സുബിൻ മേത്തയെ പോലൊരാൾ വേണമെന്ന് തോന്നി. ഇന്ത്യൻ വംശജനായ പാശ്ചാത്യ സംഗീതജ്ഞൻ.

പക്ഷെ പ്രധാന വെല്ലുവിളി ചിത്രത്തിലെ വില്ലനായി ആര് എന്നതായിരുന്നു 500 പീസ് ഓർക്കസ്ട്രയൊക്കെ വച്ച് ഭീകരമായി സംഗീതം തയ്യാറാക്കുന്ന ഒരു ക്രിമിനൽ ജീനിയസ്. ആ റോളിൽ ആരെ അഭിനയിപ്പിക്കും എന്ന് ആശങ്കയായി. അവസാനം ആരെയും അതിശയിപ്പിക്കുന്ന ഒരാൾ മനസിലെത്തി. തീരുമാനം സെവൻ ആർട്‌സ് വിജയകുമാറിനോട് പറഞ്ഞു. വിജയകുമാറിനും സന്തോഷമായി. അദ്ദേഹം സമ്മതിക്കുമെങ്കിൽ ഓകെ എന്നു പറഞ്ഞു. ഞാൻ മനസിൽ കണ്ടത് ലെജൻഡ് പദ്മരാജനെയായിരുന്നു. അദ്ദേഹത്തെ കണ്ട് കാര്യം പറഞ്ഞപ്പോൾ, പപ്പേട്ടന് ആദ്യം തമാശ തോന്നി പിന്നീട് സമ്മതിച്ചു.’

‘ഒരുദിവസം പപ്പേട്ടൻ എന്നെ വിളിച്ചു. എനിക്ക് രാത്രിയിൽ കിടന്നിട്ട് ഉറക്കം വരുന്നില്ല. അഭിനയിക്കണം എന്ന് നീ പറഞ്ഞപ്പോൾ ആദ്യം സമ്മതിച്ചെങ്കിലും പിന്നെ ഒരു സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട റോൾ ആദിമധ്യാന്തം ഉള്ള ഒരു വില്ലൻ റോൾ അഭിനയിക്കുക എന്നു പറഞ്ഞാൽ പേടി തോന്നുന്നു. എന്നെ ഒഴിവാക്കണം എന്നു പറഞ്ഞു.

ഞങ്ങൾക്ക് അത് വലിയ നിരാശയായിരുന്നു മറ്റൊരാളെ അദ്ദേഹത്തിന് പകരം നോക്കാം എന്നുറപ്പിച്ചു . എന്നാൽ ആ സിനിമ നടന്നില്ല. എന്റെ സിനിമയ്ക്ക് കുറച്ചുകൂടി വിപുലമായ സൗകര്യങ്ങൾ വേണം. അത്ര സൗകര്യം ഒരുക്കിയെടുത്ത് അമേരിക്കയിൽ സിനിമ ചെയ്യാൻ നിർമ്മാതാവിന്റെ സ്ഥിതിയും സന്നാഹവും അന്ന് പോരാതെ വന്നു. ആ പ്രോജക്ട് അങ്ങനെ ഉപേക്ഷിച്ചു എന്നും ഡെന്നിസ് ജോസഫ് ഓർക്കുന്നു.

ADVERTISEMENTS