അന്ന് നസറുദീൻ ഷായും ശശി കപൂറും പറഞ്ഞു ലാൽ ഇത് നിങ്ങൾക്ക് ചെയ്യാൻ പറ്റില്ല – ഞങ്ങൾക്ക് പഠിക്കാൻ ഉണ്ടിത് അത്രക്ക് ടഫ് ആണ് – മോഹൻലാൽ മറുപടി കൊടുത്തത് വാക്കുകളിലൂടെ അല്ല.

210

മലയാളം കണ്ട അല്ലെങ്കിൽ ഇന്ത്യൻ സിനിമ കണ്ട ഏറ്റവും അത്ല്യനായ നടൻ എന്ന് ആർക്കും നിസ്സംശയം വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് മോഹൻലാൽ. നിരവധി വെല്ലുവിളി നിറഞ്ഞ വേഷങ്ങൾ അദ്ദേഹം അനായാസം കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ട് അഞ്ച് പതിറ്റാണ്ടുകളായി മലയാള സിനിമ ലോകത്ത് തിളങ്ങിനിൽക്കുന്ന വ്യക്തിത്വമാണ് അദ്ദേഹം.

കഴിഞ്ഞദിവസം കൗമുദി ടിവിക്ക് മോഹൻലാൽ നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ വളരെ പ്രാധാന്യമുള്ളതായി തോന്നി. തന്റെ ഓണ വിശേഷങ്ങളും ബാറോസ് എന്ന മോഹൻലാലി അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്ന ചിത്രത്തിൻറെ പുതിയ വിശേഷങ്ങൾ ഒക്കെ പങ്കുവെച്ചുകൊണ്ടുള്ള ഒരു അഭിമുഖമായിരുന്നു.

ADVERTISEMENTS
   

സംവിധായകൻ ആകുന്നതിന്റെ കൊതി കൊണ്ടല്ല സംവിധാനത്തിലേക്ക് എത്തിയത് അതിൻറെ പ്രമേയം അത്രത്തോളം വ്യത്യസ്തമായതുകൊണ്ടും അങ്ങനെ ഒരു പ്രമേയം അധികം ആരും ചെയ്യാത്തത് കൊണ്ടാണ് താൻ അങ്ങനെ ഒരു റോളിലേക്ക് എത്തിയത് എന്നും അല്ലാതെ സംവിധാനം ചെയ്യണമെന്നുള്ള മോഹം കൊണ്ടല്ല എന്നും മോഹൻലാൽ പറഞ്ഞിരുന്നു. മുൻപ് സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ അത് എന്റെ ജോലിയെ അല്ല അത് ഒട്ടും എളുപ്പമല്ല എന്നാണ് താൻ അന്ന് പറഞ്ഞത് എന്നും മോഹൻലാൽ പറയുന്നു. ജീവിതത്തിൽ സംഭവിക്കുന്നത് ഒന്നും അങ്ങനെ ചെയ്യണം എന്ന ഒരു ഉദ്ദേശത്തോടെ താൻ അതിലേക്ക് എത്തുന്നതല്ലെന്നും വളരെ സ്വാഭാവികമായി അത് തന്നിലേക്ക് എത്തിച്ചേരുകയായിരുന്നു എന്നും മോഹൻലാൽ പറയുന്നു.

വർഷങ്ങൾക്കു മുമ്പ് കാവാലം നാരായണ പണിക്കർ സംവിധാനം ചെയ്ത ഏകദേശം 2000 വർഷങ്ങൾക്കു മുമ്പ് ഭാസനാല്‍ രചിക്കപ്പെട്ടത് എന്ന് പറയപ്പെടുന്ന കർണാഭാരം എന്ന സംസ്കൃത നാടകം മോഹൻലാൽ നാലോളം വേദികളിൽ അഭിനയിച്ചു. പക്ഷേ കാവാലം നാരായണ പണിക്കരുടെ സ്നേഹപൂർവ്വമായ നിർബന്ധിത തുടർന്ന് മോഹൻലാൽ അത് ചെയ്യാൻ തയ്യാറാവുകയായിരുന്നു അദ്ദേഹത്തിൻറെ ശിക്ഷണത്തിലൂടെ മോഹൻലാൽ അതിഗംഭീരമായി ഒരുപക്ഷേ സംസ്കൃത പണ്ഡിതന്മാരെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒന്നരമണിക്കൂർ ഉള്ള നാടകം അതി ഗംഭീരമായി ഡയലോഗ് പറഞ്ഞു തന്നെ അഭിനയിച്ചു ഏവരെയും അമ്പരപ്പിച്ച ഒരു സംഭവമാക്കി തീർത്തു.

കൗമുദി മൂവീസിനു വേണ്ടി നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറയുന്നുണ്ട് കർണ ഭാരം താൻ ചെയ്യാൻ കാരണമായത് അങ്ങനെയൊരു നാടകം ഇന്ത്യയിലെ തന്നെ ഒരു സിനിമ നടൻമാരും ഇന്നുവരെ ചെയ്തിട്ടില്ല എന്നുള്ളതുകൊണ്ട്ആരും അങ്ങനെ ചെയ്യാത്ത ഒരു കാര്യമായത് കൊണ്ട് തന്നെയാണ് അത് ചെയ്യാമെന്ന് താൻ ഒരു തീരുമാനിച്ചത്. ഈ നാടകത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുമ്പോൾ പ്രമുഖ നടനായി നാസറുദ്ധീൻ ഷായും ശശി കപൂറും അദ്ദേഹത്തിൻറെ മകളും ഒക്കെ അവിടെയുണ്ട് അവർ തന്നോട് പറഞ്ഞത് “മോഹൻലാൽ ഈ നാടകം ഞങ്ങൾക്ക് നാഷണൽ സ്കൂൾ ഓഫ് ട്രാമയിൽ പഠിക്കാൻ ഉള്ളതാണ് ഇത് നിങ്ങൾ ചെയ്താൽ ശരിയാവില്ല നിങ്ങളെക്കൊണ്ട് ചെയ്യാൻ പറ്റില്ല എന്നാണ്സത്യത്തിൽ അത് കേട്ടപ്പോൾ ഒരു ചലഞ്ച് എന്നോ അല്ലെങ്കിൽ ഒരു അനുഗ്രഹമെന്നോ നിലയിൽ അത് താൻ ഏറ്റെടുക്കുകയായിരുന്നു എന്ന് മോഹൻലാൽ പറയുന്നു. പിന്നീട് അത് അതിഗംഭീരമായി മോഹൻലാൽആ നാടകം അഭിനയിച്ചത്. അദ്ദേഹത്തിന്റെ അഭിനയം കണ്ട് ഇന്ത്യയിലെ നിരവധി താരങ്ങൾ ഞെട്ടിപ്പിക്കുന്ന അഭിപ്രായമാണ് മോഹൻലാലിനെ കുറിച്ച് പറഞ്ഞത്.

മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും മോഹൻലാലിനെ അഭിനയത്തെ അഭിനന്ദിച്ചു രംഗത്തെത്തിയിരുന്നു. അതുകൂടാതെ നടൻ പൃഥ്വിരാജ്, നെടുമുടി വേണു തുടങ്ങിയവരെല്ലാം ഗംഭീരം അഭിപ്രായം പറഞ്ഞു. നടൻ മുകേഷ് ഇതിനെക്കുറിച്ച് മുൻപ് പറഞ്ഞിട്ടുണ്ട് . ഇത്തരം ഒരു റോൾ മോഹൻലാൽ ചെയ്യാൻ കഴിയുമോ സംസ്കൃതനാടകമായതുകൊണ്ട് തന്നെ എന്നുള്ള ആശങ്ക ആദ്യം പ്രിയദർശൻ പറഞ്ഞിരുന്നു എങ്കിലും പിന്നീട് മോഹൻലാലിൻറെ ആദ്യപ്രകടനം കഴിഞ്ഞ ശേഷം താൻ പ്രീയ ദർശനോട് അഭിപ്രായം ചോദിച്ചപ്പോൾ “ഞെട്ടിച്ചു കളഞ്ഞു ഡാ തകർത്തു, കണ്ടിരുന്ന സംസ്കൃത പണ്ഡിതന്മാർ ഉൾപ്പെടെ എല്ലാവർക്കും വളരെ വലിയ അഭിപ്രായമാണ് ഉള്ളത്” എന്നാണ് പറഞ്ഞത് എന്ന് മുകേഷ് പറഞ്ഞിരുന്നു.

അതേ പോലെ തന്നെ ബോളിവുഡ് ഇതിഹാസം അമീർഖാൻ അൺബിലീവബിൾ എന്ന വേർഡ് ആണ് മോഹൻലാലിന്റെ പ്രകടനത്തിന് ആസ്പദമാക്കി പറഞ്ഞത്. ഒന്നരമണിക്കൂറോളം സ്റ്റേജിൽ ഡയലോഗ് പറഞ്ഞുകൊണ്ട് അഭിനയിക്കുക എന്നുള്ളത് തികച്ചും അസാമാന്യ കഴിവുള്ള ഒരാൾക്കേ സാധിക്കുമെന്ന് അമീർഖാൻ പറഞ്ഞിരുന്നു. താൻ ആദ്യം കരുതിയത് ഇത് ഡയലോഗുകൾ റെക്കോർഡ് ചെയ്തത് ആയിരുന്നു എന്നാണ്. പിന്നീടാണ് മനസ്സിലാകുന്നത് മോഹൻലാൽ ഡയലോഗ് പറഞ്ഞു തന്നെയാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതുപോലെതന്നെ അന്ന് മോഹൻലാലിനു ഇത് കഴിയില്ല എന്ന് പറഞ്ഞ് നസറുദ്ദീൻ ഷാ ഉൾപ്പെടെയുള്ളവർ പിന്നീട് മോഹൻലാലിനെ വാനോളം പുകഴ്ത്തിയിരുന്നു. തന്റെ ഏറ്റവും ഫേവറേറ്റ് നടന്മാരിൽ ഒരാളാണ് മോഹൻലാലെന്നു പിന്നീട് നസറുദ്ദീൻ ഷാ തന്നെ പറയുകയും ചെയ്തിട്ടുണ്ട്.

ADVERTISEMENTS