പ്രേം നസീറിന് വേണ്ടി മോഹൻലാൽ ഒരാളെ തല്ലിയിട്ടുണ്ട് – അതിനെ കുറിച്ച് മോഹൻലാൽ പറഞ്ഞത് – സംഭവം ഇങ്ങനെ.

954

മരിച്ചിട്ട് 35 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും മലയാള സിനിമ ലോകത്തു മുഴങ്ങി കേൾക്കുന്ന പേരാണ് ശ്രീ പ്രേംനസീർ. നിത്യഹരിത നായകൻ എന്ന പേരിൽ മലയാളത്തിൽ അറിയപ്പെടുന്ന നസീറിനെ കുറിച്ചുള്ള പ്രത്യേകതകൾ, കഥകൾ ഒക്കെ ധാരാളമാണ്. 62 മത്തെ വയസ്സിൽ അദ്ദേഹം വിടപറയുമ്പോൾ എന്നെന്നും മലയാളികൾക്ക് ഓർത്തിരിക്കാൻ നിരവധി കഥാപാത്രങ്ങളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ സിനിമയിൽ നായകനായ നടൻ എന്ന ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ പേര് വന്നിട്ടുള്ള താരമാണ് ശ്രീ പ്രേം നസീർ.

ഒരു നടൻ എന്നതിനപ്പുറം മഹാനായ ഒരു വ്യക്തി ഒരു മനുഷ്യസ്നേഹി എന്ന പേരിലും നസീർ അറിയപ്പെട്ടിരുന്നു. ജാതിക്കും മതത്തിനുമപ്പുറം മനുഷ്യരെ സ്നേഹിച്ച വ്യക്തി. എല്ലാ മതാകകരെയും തന്റെ ജോലിക്കാരിൽ ഉൾപ്പെടുത്താൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തോടൊപ്പം സഹകരിച്ച ഓരോ വ്യക്തികളും അദ്ദേഹത്തെ കുറിച്ച് അത്തരം കാര്യങ്ങൾ പറയുന്നുണ്ട്.

ADVERTISEMENTS
   

ഒരുപാട് നന്മയുള്ള മനുഷ്യനായി പോയതാണ് നസീറിന്റെ ഒരു ബലഹീനത എന്നുപോലും അദ്ദേഹത്തിൻറെ ഒപ്പം നിരവധി ചിത്രങ്ങൾ അഭിനയിച്ച മലയാള സിനിമയുടെ മഹാനായ നടൻ ശ്രീ മധു പറഞ്ഞിട്ടുണ്ട്. താൻ കണ്ടതിൽ ഏറ്റവും നന്മയുള്ള മനുഷ്യൻ എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

ഇപ്പോൾ വൈറലാകുന്നത് കൈരളി ടിവിക്ക് നൽകിയ ഒരു അഭിമുഖത്തിൽ മോഹൻലാലിനോട് ചോദിക്കുന്ന ഒരു ചോദ്യവും അതിന് അദ്ദേഹം നൽകുന്ന മറുപടിയുമാണ്. വളരെ നാൾ മുൻപ് ഉള്ള ഒരു അഭിമുഖമാണ്. നസീറിനു വേണ്ടി മോഹൻലാൽ ഒരാളെ തല്ലിയിട്ടുണ്ട് എന്നുള്ള കാര്യം ശ്രീ ജോൺ ബ്രിട്ടാസ് മോഹൻലാലിനോട് ചോദിക്കുന്നതും ആ സംഭവത്തെക്കുറിച്ച് = മോഹൻലാൽ പറയുന്നതാണ് വീഡിയോയിൽ ഉള്ളത്.

മോഹൻലാലിന് പ്രേംനസീറിന്റെ സിനിമയിൽ അഭിനയിക്കാൻ വലിയ താല്പര്യമില്ലായിരുന്നു എന്നുള്ള രീതിയിലുള്ള ഒരു ആരോപണം മുൻപ് ശ്രീനിവാസൻ പറഞ്ഞിരുന്നുവെങ്കിലും അതിന് സമൂഹത്തിന് നിരവധി കോണുകളിൽ നിന്നും വ്യത്യസ്തമായ അഭിപ്രായപ്രകടനങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. പക്ഷേ അതിനും നാളുകൾക്കു മുമ്പുള്ള അഭിമുഖത്തിൽ പ്രേം നസീറിനോടുള്ള തൻറെ അടുപ്പത്തെക്കുറിച്ച് പ്രേംനസീറിനു വേണ്ടി ഒരാളെ തല്ലിയ കാര്യവും മോഹൻലാൽ പറയുന്നത് കേൾക്കുമ്പോൾ പ്രേക്ഷകർക്ക് ആകെ സംശയമാവും ഉണ്ടാവുക. ഒരുപക്ഷേ സൗഹൃദ സംഭാഷണത്തിനിടയിൽ സംസാരിച്ച ഒരു കാര്യത്തെ ശ്രീനിവാസൻ തെറ്റിദ്ധരിക്കപ്പെട്ട സംസാരിച്ചത് ആകാമെന്നും പലരും പറയുന്നുണ്ട്. വിഷയത്തിലേക്ക് വരാം.

പ്രേം നസീറിനെ കളിയാക്കിയതിന് മോഹൻലാൽ ആജാനുബാഹുവായ ഒരാളുടെ മുഖത്ത് അടിച്ചിട്ടുണ്ട് എന്നുള്ള കാര്യം അവതാരകൻ മോഹൻലാലിനോട് ചോദിക്കുന്നുണ്ട് ,എന്തായിരുന്നു സംഭവിച്ചത് എന്ന് അദ്ദേഹം ചോദിക്കുമ്പോൾ മോഹൻലാൽ പറയുന്നത് ഇങ്ങനെ.

ഒരാളെ തല്ലുക എന്ന് പറഞ്ഞാൽ നമുക്ക് മറ്റൊരു വഴിയും ഇല്ലാത്ത ഒരു അവസ്ഥയിൽ ചെയ്തു പോകേണ്ട ഒരു കാര്യമാണ് തനിക്കും അത്തരത്തിൽ ഒരു അവസ്ഥ ഉണ്ടാവുകയും ഒരാളെ തല്ലിപ്പോകുകയും ചെയ്തു എന്ന് മോഹൻലാൽ പറയുന്നു.

മോഹൻലാൽആ വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോൾ അതിനുശേഷവും ഈ രീതിയിൽ താൻ പലർക്കും തല്ലു കൊടുത്തിട്ടുണ്ട് എന്ന് മോഹൻലാൽ പറയുന്നുണ്ട്. നമുക്ക് വേറൊരു വഴിയില്ലാതാകുമ്പോൾ ചെയ്തുപോകുന്ന ചില കാര്യങ്ങളാണ് നമ്മൾ മറ്റൊരാളെ അടിക്കുന്നത്. സത്യത്തിൽ ഒരാളെ മാനസികമായോ ശാരീരികമായോ ഉപദ്രവിക്കുന്നത് വളരെ മോശമായ ഒരു കാര്യമാണ് പക്ഷേ മറ്റൊരു ഗത്യന്തരവുമില്ലാതെ വരുമ്പോൾ ഒരടി കൊടുക്കേണ്ടതാണ് വരും എന്നും അദ്ദേഹം പറയുന്നു.

മോഹൻലാൽ അടിച്ചത് ആജാനുബാഹുവായ ഒരാളെ ആണ് എന്ന് ജോൺ ബ്രിട്ടാസ് ഓർമ്മിപ്പിക്കുമ്പോൾ അത് ഇന്നായാലും ചെയ്യുമെന്ന് അദ്ദേഹം തമാശയോടെ പറയുന്നു. നമ്മളിപ്പോൾ അതൊക്കെ പറയുമ്പോൾ ആ ആൾ ഇപ്പോൾ എവിടെയെങ്കിലും ഉണ്ടാകും എന്നും ലാൽ പറയുന്നു. ഏറ്റവും ഇഷ്ടം ഉള്ള ഒരാളെ നിരന്തരം ഒരാൾ കളിയാക്കുന്നത് കേൾക്കുമ്പോൾ വേറെ എന്താണ് ചെയ്യുക സമയതൊക്കെ അങ്ങനെയായിരുന്നു വലിയ ആളും ബഹളവും ഒക്കെയുള്ള ലൊക്കേഷനുകളാണ്.

അപ്പോഴാണ് നിരന്തരം ഒരാളെ രണ്ടോ മൂന്നോ മണിക്കൂറോളം ഒരാളിരുന്ന് കുറ്റം പറയുക അപമാനിക്കുക ഇത് തുടർന്ന് പോകുന്നത് കണ്ടപ്പോൾ ഒരു മാർഗ്ഗവുമില്ല ഇത് നിർത്താൻ എന്ന് മനസ്സിലായപ്പോൾ ആണ് അന്ന് അയാളെ ഞാൻ തല്ലിയത് എന്ന് മോഹൻലാൽ പറയുന്നു.

അയാൾ സമയങ്ങളോളം പ്രേംനസ്സറിനെ കളിയാക്കി കൊണ്ട് സംസാരിക്കുകയും അവഹസിക്കുകയുമായിരുന്നു എന്ന് മോഹൻലാൽ പറഞ്ഞു നമുക്ക് ഒരുപാട് സ്നേഹവും ബഹുമാനവും ഉള്ള ഒരാളെ നമ്മുടെ മുൻപിൽ വെച്ച് ഇങ്ങനെ നിരന്തരം അപഹസിക്കുന്ന കേൾക്കുമ്പോൾ നമ്മുടെ നിയന്ത്രണംവിട്ടുപോയി ആ സമയത്ത് അങ്ങനെ ചെയ്തിട്ടുണ്ട്. അത് ഇപ്പോഴായാലും ഒരുപക്ഷേ അങ്ങനെ ചെയ്തു പോകും എന്നും മോഹൻലാൽ പറയുന്നു.

ആ അടി വെച്ച് ഇപ്പോഴും അയാൾ മാർക്കറ്റു ചെയ്യുന്നുണ്ടാകും ഇത് മോഹൻലാൽ അടിച്ച കവിളാണ് എന്ന് പറഞ്ഞു എന്ന് ജോണ് ബ്രിട്ടാസ് പറയുമ്പോൾ അയാൾ എന്നെ ഓർക്കാതിരിക്കട്ടെ എന്നാണ് മോഹൻലാൽ പറയുന്നത്. എന്നാൽ തന്നെ സംബന്ധിച്ച് തന്നെ മറ്റൊരാൾ കളിയാക്കുന്നത് കണ്ടാലോ മോശം പറയുന്നത് കണ്ടാലോ താൻ അവരോട് മോശമായി പ്രതികരിക്കുക ദേഷ്യപ്പെടുമോ ചെയ്തിട്ടില്ല എന്നും മോഹൻലാൽ പറയുന്നു.

കാരണം ലിസി ഈ വിഷയത്തെക്കുറിച്ചും സംസാരിക്കുന്നുണ്ട് ഓരോരുത്തർക്ക് തല്ലു കൊടുക്കേണ്ട സാഹചര്യത്തിൽ പോലും ആ രീതിയിൽ പെരുമാറുന്നത് കാണുമ്പോൾ പോലും മോഹൻലാൽ മിണ്ടാതിരിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട് എന്ന് ലിസി അഭിമുഖത്തിൽ തന്നെ പറയുന്നുണ്ട്. അതിനാണ് മോഹൻലാൽ പറഞ്ഞത് അത് തനിക്ക് നേരെയുള്ള ആക്രമണങ്ങളാണ് തന്നെ വ്യക്തിപരമായി അപഹസിച്ചാൽ താൻ അത് ശ്രദ്ധിക്കാറില്ല മറുപടി കൊടുക്കാറില്ല അതിനെതിരെ പ്രതികരിക്കാറില്ല എന്ന് മോഹൻലാൽ പറയുന്നു

അന്നത് നസീർ സാറിനെ പോലെ ഒരാളെ അന്ന് അങ്ങനെ പറയാൻ പാടില്ല അതുകൊണ്ടാണ് അന്ന് അയാളെ തല്ലേണ്ടി വന്നത്. അത് ഇന്നായാലും അതുതന്നെ ചെയ്യും അങ്ങനെ അദ്ദേഹത്തിനെ മോശമായി പറഞ്ഞാൽ എന്ന് മോഹൻലാൽ പറയുന്നു. അതൊക്കെ ഒരുപാട് വർഷങ്ങൾക്കു മുൻപുള്ള ഒരു കാര്യമാണ് എന്നും മോഹൻലാൽ പറയുന്നു.

ADVERTISEMENTS
Previous articleകേരളത്തിലെ SSLC പരീക്ഷയുടെ 99% വിജയം കാണിക്കുന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഏറ്റവും ബെസ്റ് ആയതുകൊണ്ടാണോ? സന്തോഷ് ജോർജ് കുളങ്ങരയുടെ മാസ്സ് മറുപടി
Next articleതൃഷ-വിജയ് വൈറൽ ഫോട്ടോ, രഹസ്യ പ്രണയത്തിൻ്റെയും ലൈവ്-ഇന്നിൻ്റെയും കിംവദന്തികൾ പരത്തി, തെളിവുമായി ആരാധകർ | കാണുക