സീത എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് സ്വാസിക വിജയ്. സീരിയൽ മേഖലയിലായിരുന്നു താരം കൂടുതലായും തിളങ്ങി നിന്നത്. ചില ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ അഭിനയിച്ച് മികച്ച രീതിയിൽ താരം മുന്നേറിയെങ്കിലും താരം ഒരു നായിക പ്രാധാന്യമുള്ള കഥാപാത്രത്തിലേക്ക് എത്തുന്നത് സിദ്ധാർത്ഥ ഭരതൻ ഒരുക്കിയ ചതുരം എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തിനു ശേഷം താരം ഒരു നായിക എന്ന ലേബലിലേക്ക് ഉയർന്നു വരികയും ചെയ്തിരുന്നു. എന്നാൽ ഈ ചിത്രത്തില്‍ നിരവധി ഇന്റിമേറ്റ് രംഗങ്ങള്‍ ഉണ്ടായിരുന്നു എന്നതും കൊണ്ട് തന്നെ എ സര്‍ട്ടിഫിക്കേറ്റ് ആണ് ലഭിച്ചത് ഇതൊക്കെ കൊണ്ട് സ്വാസിക ഒരുപാട് വിമർശനങ്ങളെ നേരിടേണ്ടതായി വന്നിരുന്നു.
ഇപ്പോൾ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചതിനെ കുറിച്ചൊക്കെ താരം തുറന്നു പറയുന്നതാണ് ശ്രദ്ധ നേടുന്നത്. സിനിമയിലേക്ക് ആദ്യമായി എത്തിയ സമയത്ത് താൻ ഒരുപാട് നിബന്ധനകൾ വെച്ചിട്ടുള്ള ആളായിരുന്നു എന്നാണ് സ്വാസിക പറയുന്നത്.
ആ സമയത്ത് താൻ ഷോർട്സ് ഇടില്ല, ലിപ്പ്ലോക്ക് ചെയ്യില്ല കിടപ്പറ രംഗങ്ങള്‍ ചെയ്യില്ല എന്നൊക്കെ താൻ തീരുമാനിച്ചിരുന്നത്. എന്നാൽ സിനിമയിലേക്ക് എത്തിക്കഴിഞ്ഞപ്പോൾ ഞാൻ സിനിമയെ കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും കഥാപാത്രങ്ങൾക്ക് അത്തരം രംഗങ്ങളും വസ്ത്രങ്ങളും ആവശ്യമാണെങ്കിൽ അവ ഉപയോഗിക്കുക തന്നെ വേണമെന്നും ഇത്തരം കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തില്ല എങ്കിൽ നല്ല കഥാപാത്രങ്ങൾ ലഭിക്കില്ല എന്നും മനസ്സിലായി എന്നുമാണ് സ്വാസിക പറയുന്നത്.
ഇന്റിമേറ്റ് രംഗങ്ങളിലൊക്കെ അഭിനയിക്കുമ്പോൾ സ്ത്രീകൾക്കാണ് വിമർശനങ്ങൾ പലപ്പോഴും ഉണ്ടാകുന്നത്. എന്നാൽ സ്ത്രീകൾ മാത്രമായിരിക്കില്ല ഇത്തരം രംഗങ്ങളിൽ അഭിനയിക്കുന്നത് എന്നത് ആരും മനസ്സിലാക്കുന്നില്ലായെന്നുമാണ് സ്വാസിക പറയുന്നത്. സ്ത്രീകളുടെ കൂടെ അഭിനയിക്കുന്ന പുരുഷ താരങ്ങള്‍ക്ക് ഇത്തരം വിമര്‍ശനങ്ങള്‍ ഒന്നും നേരിടേണ്ടി വരാറില്ല.
ചതുരത്തിലെ പല കിടപ്പറ രംഗങ്ങളും ക്യാമറ ട്രിക്ക് ആണോ എന്ന് പലരും ചോദിച്ചിട്ടുണ്ട് . എല്ലാം ക്യാമറ ട്രിക്ക് ആണ് എന്ന് പറയുന്നത് തെറ്റാണു എല്ലാം ക്യാമറ ട്രിക് അല്ല റിയൽ ആയി ഷൂട്ട് ചെയ്യുന്നതാണ് പക്ഷേ അതൊക്കെ ടെക്നിക്കൽ ആയ കാര്യങ്ങൾ എന്നെ ഉള്ളു അല്ലാതെ കിടപ്പറയിലെ ഓരോ രംഗങ്ങൾ ചെയ്യുമ്പോളും യഥാർത്ഥത്തിൽ അത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ഉള്ള അതീ ഫീൽ നമുക്കും ഉണ്ടാകും എന്ന് ചിന്തിക്കരുത്. അവിടെയും ടൈമിംഗ് ഉണ്ട് ഓരോ സമായതും പറയേണ്ട ഡയലോഗ് സൗണ്ടുകൾ ഇവയൊക്കെ നമ്മുടെ മനസ്സിലും ഉണ്ടാകും ഫൈറ്റ് സീൻ ഷൂട്ട് ചെയ്യും പോലെ ടൈമിംഗ് തെറ്റിയാൽ അടി കൊല്ലും എന്ന് പറയും പോലെ ഇവിടെയും ടൈമിംഗ് തെറ്റിയാൽ ആകെ കുളമാകും.
ഒരുപാട് ആളുകളുടെ മുന്നിൽ വച്ച് ക്യാമറക്ക് വേണ്ടി ചെയ്യുന്നതാണ് ആ രംഗങ്ങൾ ഓരോന്നും അവിടെ നമ്മൾ അതെ ഫീൽ അനുഭവിക്കുന്നു എന്ന് തെറ്റിദ്ധരിക്കരുത് എന്നും സ്വാസിക പറയുന്നു. ഏതൊരു രംഗവും ചെയ്യുമ്പോൾ തന്നെയേ ഇതും ഉള്ളു , കൂടെ അഭിനയിച്ച നടൻ റോഷനോട് ക്രഷ് തോന്നിയോ എന്ന ചോദ്യത്തിന് റോഷന്റെ ശബ്ദത്തിനോട് ഒരു ഇഷ്ടം ഉണ്ട് അതുകൊണ്ടു സംസാരിക്കാൻ പ്രതെയ്കിച്ചു കാര്യം ഒന്നും ഇല്ലങ്കിലും വെറുതെ സമയം കിട്ടുമ്പോളെല്ലാം പോയി സംസാരിക്കും. പക്ഷേ അത് പ്രിത്വിരാജിനോട് തോന്നിയിട്ടുള്ള പോലെ ഒരു ക്രഷ് തോന്നിയിട്ടില്ല. പ്രിത്വിയോട് തനിക്ക് ഒരു പ്രത്യേക ഇഷ്ടമാണ്.
തന്റെ ചതുരത്തിലെ കഥാപാത്രത്തെ കുറിച്ചും ചെയ്യേണ്ടി വരുന്ന സീനിനെ കുറിച്ചും ധരിക്കേണ്ട വസ്ത്രനഗലെ കുറിച്ചുമൊക്കെ തന്റെ അമ്മയോട് ആദ്യമേ പറഞ്ഞിരുന്നു. പക്ഷേ ഷോർട് ഒക്കെ ഇടീച്ചു നിന്നപ്പോൾ ‘അമ്മ ആകെ ഒന്ന് ടെൻഷൻ ആയി കാരണം ഞാൻ അത്തരം വേഷങ്ങൾ ഒന്നും അങ്ങനെ അധികം ഇട്ടിട്ടില്ല അതുകൊണ്ടുള്ള ടെൻഷൻ ആയിരുന്നു അത് എനിക്ക് സുഖകരമാകുമോ എന്ന ചിന്ത അമ്മയ്ക്കുണ്ടായിരുന്നു എന്നും സ്വാസിക പറയുന്നു.
സ്ത്രീകൾക്ക് കാമവും രതിയും ഒന്നും ഇല്ലെന്ന് ചിന്തിക്കുന്ന ആളുകളുണ്ട്. എന്നാൽ അത് പൂർണ്ണമായും തെറ്റാണ്. പുരുഷന്മാരെ പോലെ തന്നെ ഇത്തരം വികാരങ്ങൾ സ്ത്രീകൾക്ക് ഉള്ളത് തന്നെയാണ്. എന്നാല്‍ ഒരു സിനിമയുടെ ഭാഗമായി ആണ് ഇത്തരം രംഗങ്ങൾ ചെയ്യുന്നത് എന്ന് ചിന്തിക്കാതെ ഇതൊക്കെ വ്യക്തിപരമായ രീതിയിൽ ചിന്തിക്കുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ഉടലെടുക്കുന്നത് എന്നും സ്വാസിക പറയുന്നുണ്ട്. ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് അടുത്ത കാലത്താണ് സ്വാസിക വിവാഹിതയായത് വിവാഹശേഷവും സിനിമയിൽ സജീവ സാന്നിധ്യമായി നിലനിൽക്കും എന്ന് തന്നെയാണ് സ്വാസിക പറഞ്ഞിട്ടുള്ളത്.