ആ സംഭവത്തിന്‌ ശേഷം പുരുഷന്മാരോട് തന്നെ വെറുപ്പ് തോന്നുകയാണ് ചെയ്തത്- നിത്യ മേനോന്‍ പറഞ്ഞത്.

174

ആകാശഗോപുരം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് നിത്യ മേനോൻ. വലിയൊരു ആരാധകനിരയെ തന്നെ തുടർന്ന് താരം സ്വന്തമാക്കി. അപൂർവരാഗം എന്ന ചിത്രം ആയിരുന്നു മലയാളത്തിൽ താരത്തിന് വലിയൊരു കരിയർ ബ്രേക്ക് തന്നെ സമ്മാനിച്ചത്. കന്നഡ ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റമെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറാൻ അധികസമയം നിത്യയ്ക്ക് വേണ്ടി വന്നിരുന്നില്ല. മലയാളം തമിഴ് തെലുങ്ക് കന്നട തുടങ്ങിയ ചിത്രങ്ങളിൽ ഒക്കെ തന്നെ താരം ശ്രദ്ധ നേടി. അടുത്തകാലത്ത് ദുൽഖർ സൽമാന്റെ ഒപ്പം അഭിനയിച്ച ഓക്കേ കണ്മണി എന്ന ചിത്രം വലിയ വിജയം നേടുകയും ചെയ്തിരുന്നു.

കരിയറിൽ ഒരുപാട് ഗോസിപ്പുകൾ കേൾക്കേണ്ടി വന്നിട്ടുള്ള ഒരു വ്യക്തി കൂടിയാണ് നിത്യ. അത്തരം ഗോസിപ്പുകളെ കുറിച്ചൊക്കെയാണ് ഇപ്പോൾ താരം പറയുന്നത്. ആൾക്കൂട്ടത്തിനിടയിൽ ആണെങ്കിലും ഒറ്റയ്ക്കാണെങ്കിലും താൻ എപ്പോഴും കംഫർട്ടബിൾ ആണെന്നാണ് നിത്യ പറയുന്നത്.

ADVERTISEMENTS
   
READ NOW  മമ്മൂട്ടി നോ പറഞ്ഞ ചിത്രം 10 വര്ഷങ്ങള്ക്കു ശേഷം ദിലീപ് നായകനായി ബോക്സ് ഓഫീസ് തകർത്തു മമ്മൂട്ടിക്ക് നഷ്ടമായ മെഗാഹിറ്റുകൾ മൂലം മോഹൻലാലിന് ലഭിച്ച സൂപ്പർഹിറ്റുകൾ -.നഷ്ടമായ ചിത്രങ്ങൾ ഇതൊക്കെ

ഒറ്റയ്ക്കിരിക്കുന്ന സമയത്ത് താൻ കൂടുതൽ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും ചെയ്യും. ആ സമയത്താണ് ദൈവത്തെക്കുറിച്ച് ഒക്കെ താൻ ചിന്തിക്കുന്നത്. തന്റെ അച്ഛനും അമ്മയും നിരീശ്വരവാദികളാണ് എന്നാൽ താൻ അങ്ങനെയല്ല എന്ത് പേരിട്ട് വിളിച്ചാലും ഈശ്വരനിൽ നഒക്കെ താൻ വിശ്വസിക്കുന്നുണ്ട്

സോഷ്യൽ മീഡിയയിൽ വരുന്ന ബോഡി ഷേമിങ് കമന്റുകൾ തന്നെ സ്പർശിക്കാറില്ല. താൻ അഭിനയത്തിനാണ് പ്രാധാന്യം നൽകുന്നത്. ശരീര സൗന്ദര്യത്തിന് ഒരു പരിധിയിൽ കൂടുതൽ പ്രാധാന്യം നൽകുക പോലും ചെയ്യാറില്ല. അതുകൊണ്ടാണ് അത്തരം കമന്റുകളെ താൻ മുഖവിലയ്ക്ക് പോലും എടുക്കാതിരിക്കുന്നത്.

ഒരു കഥാപാത്രത്തിന്റെ പ്രായം നോക്കി ഇന്നുവരെയും ഒരു റോളും തിരഞ്ഞെടുത്തിട്ടില്ല. ഇഷ്ടമായാൽ അത് എടുക്കുകയാണ് ചെയ്യുക. ഗോസിപ്പിനോട് പ്രതികരിക്കാറില്ല എങ്കിലും അത് ഉണ്ടാക്കി തരുന്ന വേദന വളരെ വലുത് തന്നെയാണ് മറ്റുള്ളവരെ ഏതുവിധത്തിൽ വേദനിപ്പിച്ചാലും അതിനുള്ള കർമ്മഫലം ആ വ്യക്തിക്ക് കിട്ടും.

READ NOW  നായികമാരുമായി അടുത്തിടപഴകി അഭിനയിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടോ അവതാരകയുടെ ചോദ്യത്തിന് ഫഹദിന്റെ മറുപിടി

ആദ്യമായി ഒരു പ്രണയം ഉണ്ടായപ്പോൾ അതിൽ വല്ലാതെ ആത്മാർത്ഥത കാണിക്കുകയും സീരിയസ് ആവുകയും ചെയ്തിരുന്നു. അത് ബ്രേക്ക് അപ്പ് ആയി കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു അവസ്ഥയിലേക്ക് പോയി. പിന്നീട് പുരുഷന്മാരോട് തന്നെ വെറുപ്പ് തോന്നുകയാണ് ചെയ്തത് അതുകൊണ്ട് തന്നെ പിന്നീട് പ്രണയങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. എങ്കിൽപോലും തന്നെ തേടി ഇഷ്ടംപോലെ പ്രണയ ഗോസിപ്പുകൾ വരുന്നുണ്ട്. തെലുങ്കിലേ ഒരു പ്രമുഖ നടന്റെ വിവാഹബന്ധം തകരാനുള്ള കാരണം പോലും താനാണ് എന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു എന്നും താരം പറയുന്നു.

ADVERTISEMENTS