എല്ലാവരുടെയും നോട്ടം ശരീരത്തിലേക്കാണ് .സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളാണ് ചിലർ അയച്ചു തരുന്നത് .നിത്യ മേനോൻ

1349

മലയാളി പ്രേക്ഷകർക്ക് ഇടയിലേക്ക് നിറഞ്ഞ പുഞ്ചിരിയുമായി കടന്നു വന്ന താരമാണ് നിത്യ മേനോൻ .മലയാളത്തിൽ നിന്നും അന്യ ഭാഷയിലേക്കു ചേക്കേറുന്ന നടികളിൽ നിത്യയും ഉൾപ്പെടുന്നു .ആകാശഗോപുരം എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് താരം എത്തുന്നത്. പിന്നീട് അങ്ങോട്ട് നിരവധി സിനിമകളുടെ ഭാഗമായി മാറാൻ സാധിച്ചിട്ടുണ്ട് ദുൽഖർ സൽമാൻ നായകനായ എത്തിയ ഓക്കേ കണ്മണി എന്ന ചിത്രം പാൻ ഇന്ത്യൻ ലെവലിൽ താരത്തിന് വലിയൊരു സ്വീകാര്യത തന്നെയാണ് നേടിക്കൊടുത്തത്. അപൂർവ രാഗം, തൽസമയം ഒരു പെൺകുട്ടി, ബാച്ചിലർ പാർട്ടി തുടങ്ങിയ ചിത്രങ്ങൾ ഒക്കെ താരത്തിന്റെ മികച്ച ചിത്രങ്ങളിൽ ചിലത് മാത്രമാണ്. സൂപ്പർ താരങ്ങളുടെ ഒക്കെ നായികയായി അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.

മലയാളത്തിൽ വളരെ വലിയ ഒരു ഇടവേളയാണ് നടി എടുത്തിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വന്നപ്പോഴെല്ലാം അവർ ഭീകരമായ ബോഡി ഷെയിമിങ്ങിനു ഇരയായിട്ടുണ്ട് .താരത്തിന്റെ തടി കൂടിയതാണ് ഇതിനു കാരണം. തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന വ്യക്തിത്വമാണ് നിത്യയുടേത് .തീരുമാനങ്ങൾ വളരെ ബോൾഡുമാണ്.

ADVERTISEMENTS
READ NOW  ആ ചിത്രത്തിൽ അഭിനയിക്കില്ല എന്ന് പറഞ്ഞു സുകന്യ ഇറങ്ങി പോയി കാരണം പറഞ്ഞത് നായകൻ മമ്മൂട്ടി ആയതു കൊണ്ട് - വെളിപ്പെടുത്തൽ

സോഷ്യൽ മീഡിയയിലൊക്കെ വലിയ തോതിൽ ബോഡി ഷേമിങ് നേരിട്ടിട്ടുള്ള ഒരു വ്യക്തി കൂടിയാണ് നിത്യ.പലപ്പോഴും താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ സോഷ്യൽ മീഡിയയിൽ ബോഡി ഷെമിങ് കമന്റുകൾ എത്താറുണ്ട്. തന്റെ ശരീരത്തിന്റെ അളവെടുക്കലാണ് പലരും ചെയ്യുന്നത് എന്നായിരുന്നു താരം ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ചിലർ സൈസ് ചോദിച്ചുകൊണ്ടാണ് ഇൻബോക്സിൽ വരുന്നത്. മറ്റുചിലർ ആകട്ടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ അയച്ചുതരുകയാണ് ചെയ്യുന്നത്. എന്നാൽ തന്നെ സംബന്ധിച്ചിടത്തോളം ഇതൊന്നും തന്നെ താൻ കാര്യമാക്കുന്ന കൂട്ടത്തിൽ അല്ല.

താൻ എപ്പോഴും പ്രാധാന്യം നൽകുന്നത് അഭിനയത്തിനാണ് അല്ലാതെ ശരീരത്തിന് അല്ല അതുകൊണ്ടുതന്നെ ഇതൊന്നും തനിക്ക് വിഷമം ഉണ്ടാക്കുന്ന കാര്യമല്ല. തന്റെ ജീവിതത്തിൽ താൻ കൂടുതൽ പ്രാധാന്യം നൽകുന്നത് അഭിനയത്തിനാണ് എന്നതുകൊണ്ടുതന്നെ തന്റെ നീളത്തെ കുറിച്ചോ വണ്ണത്തെക്കുറിച്ചോ ഞാൻ ചിന്തിക്കുക പോലും ചെയ്യാറില്ല. താരത്തിന്റെ വെളിപ്പെടുത്തൽ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് നിരവധി ആളുകളാണ് ഇതിന് മികച്ച കമന്റുകളുമായി രംഗത്ത് വരുന്നത്.

READ NOW  നിന്നെ കണ്ടാൽ ഏതൊക്കെയോ ജീവികളെ പോലിരിക്കും; താൻ ആ യുവ താരത്തിന്റെ ഫാൻ ആണ് -അയാൾക്കൊപ്പം അഭിനയിക്കാൻ ആണ് ഏറ്റവും വലയ ആഗ്രഹം - ഇന്ദ്രൻസ് പറഞ്ഞത്

നടി എടുത്ത നിലപാടാണ് നല്ലത് എന്നും മൈൻഡ് ചെയ്യാതെ വരുമ്പോൾ ഇത്തരം ഞരമ്പ് രോഗികൾ ഈ രീതികൾ നിർത്തുമെന്ന് ആണ് പലരും പറയുന്നത്. ഇത്തരം ആളുകളെ ശ്രദ്ധിക്കുന്നു എന്ന് തോന്നുമ്പോഴാണ് പലരും കൂടുതലായും ഇതിന് പ്രാധാന്യം നൽകുന്നത് എന്നും ശ്രദ്ധിക്കാതിരുന്നാൽ ഇത്തരക്കാർ തന്നെ ഈയൊരു പരിപാടി നിർത്തുമെന്ന് ആണ് പലരും കമന്റ് ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യം കൂടിയാണ് താരം

ADVERTISEMENTS