എന്നും കലാഭവന്‍ മണിയുമായി പ്രശ്നമായിരുന്നു അദ്ദേഹം തന്നെ ഒരുപാട് തെറ്റിദ്ധരിച്ചു – ഒന്നും പറയാന്‍ പറ്റിയില്ല മരണം അറിഞ്ഞപ്പോള്‍ – നിത്യ ദാസ്‌ പറഞ്ഞത്

2249

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടനാണ് കലാഭവൻ മണി. തന്റെ കയ്യിൽ ലഭിച്ചിട്ടുള്ള ഓരോ കഥാപാത്രങ്ങളും അതിമനോഹരമായ രീതിയിൽ അവതരിപ്പിച്ചിട്ടുള്ള നടൻ തന്നെയാണ് കലാഭവൻ മണി. അദ്ദേഹത്തിന്റെ മരണം ഇപ്പോഴും മലയാളികൾക്ക് അംഗീകരിക്കാൻ സാധിച്ചിട്ടില്ല എന്ന് പറയുന്നതാണ് സത്യം..

കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ആനന്ദഭദ്രം, ആമേൻ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ച വച്ച മണി കരിമാടിക്കുട്ടൻ എന്ന ചിത്രത്തിലൂടെ വിസ്മയിപ്പിച്ചു കളഞ്ഞു എന്ന് പറയുന്നതാണ് സത്യം. അദ്ദേഹത്തിന്റെ വേർപാടിനെ കുറിച്ച് സംസാരിക്കുമ്പോൾ ഇപ്പോഴും സഹപ്രവർത്തകർക്ക് വേദനയാണ്.

ADVERTISEMENTS
   

2016 മാർച്ചിൽ ആണ് കലാഭവൻ മണി മരിച്ചത്. അപ്പോൾ എല്ലാവരും ഒരേപോലെ കരഞ്ഞിരുന്നു. ഇപ്പോൾ അദ്ദേഹത്തെക്കുറിച്ച് ഓർമ്മിക്കുകയാണ് നടിയായ നിത്യ ദാസ്. പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യാ ദാസ് സിനിമയിലേക്ക് വരുന്നത്. കണ്മഷി എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്.

ഈ ചിത്രത്തിലെ അനുഭവങ്ങളെ കുറിച്ചാണ് താരം പറയുന്നത്. താനും മണിച്ചേട്ടനും തമ്മിൽ എപ്പോഴും വഴക്കായിരുന്നു എന്നും യഥാർത്ഥത്തിൽ യാതൊരു പ്രശ്നങ്ങളും തമ്മിലില്ല എങ്കിലും താനെന്തു ചെയ്താലും ഞാൻ ആളെ കളിയാക്കി ചെയ്യുന്നതാണോ എന്ന് ആൾക്ക് സംശയം തോന്നുമായിരുന്നു എന്നുമാണ് പറയുന്നത്.

ഒരിക്കൽ ഓസ്ട്രേലിയയിൽ ഒരു വിദേശ ട്രിപ്പിന് പോയപ്പോൾ ഒരു സംഭവം നടന്നിരുന്നു. ഞാന്‍ അന്ന് വെറുതെ മണിക്കിനാവിന്‍ കൊതുമ്പു വള്ളം എന്നാ പാട്ട് പാടി അതും അദ്ദേഹത്തെ കളിയാക്കി പടി എന്നായിരുന്നു അദ്ദേഹത്തിന് തോന്നിയത്  “നിങ്ങൾക്ക് ഒരാൾ ചെയ്യുന്ന കാര്യം ശരിക്കും മനസ്സിലാക്കാൻ പറ്റുന്നില്ല അല്ലേ എന്നായിരുന്നു അന്ന് താന്‍ മണി ചേട്ടനോട് ചോദിച്ചത് . തന്നെ എപ്പോഴും തെറ്റിദ്ധരിക്കുകയായിരുന്നു അദ്ദേഹം ചെയ്യുന്നത്. അവസാന കാലത്ത് പോലും തങ്ങള്‍ ഇരുവരും തമ്മില്‍ വഴക്കായിരുന്നു എന്നും നിത്യ ദാസ്‌ പറയുന്നു.

എന്നാൽ തനിക്ക് വലിയ ഇഷ്ടം ഉള്ള ഒരാളായിരുന്നു അദ്ദേഹം . അദ്ദേഹത്തിന്റെ പാട്ടുകളുടെ ഒക്കെ ഒരു ആരാധിക കൂടിയായിരുന്നു താൻ. പക്ഷേ ആ  കാര്യങ്ങൾ ഒന്നും തനിക്ക് അദ്ദേഹത്തോട് പറയാൻ സാധിക്കില്ലായിരുന്നു. കാരണം താൻ എന്ത് പറഞ്ഞാലും താൻ അദ്ദേഹത്തെ കളിയാക്കുകയാണെന്നാണ് അദ്ദേഹം തെറ്റിദ്ധരിക്കുന്നത്.

അദ്ദേഹത്തിന്റെ പാട്ട് താൻ പാടുകയാണെങ്കിൽ പോലും അത് അദ്ദേഹത്തെ കളിയാക്കുന്നതായാണ് അദ്ദേഹം കരുതുന്നത്. അദ്ദേഹം മരിച്ചു എന്ന് അറിഞ്ഞ സമയത്ത് തനിക്ക് വല്ലാത്ത സങ്കടമാണ് ഉണ്ടായത്. ആ ഒരു വാർത്ത വിശ്വസിക്കാൻ പോലും തനിക്ക് സാധിച്ചിരുന്നില്ല. കണ്മഷി എന്ന ചിത്രത്തിൽ ഇരുവരും മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. വിവാഹത്തിന് ശേഷം വലിയ ഒരു ഇടവേള എടുത്ത താരം ഇപ്പോള്‍ പള്ളിമണി എന്നാ സിനിമയിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്.

ADVERTISEMENTS
Previous articleആദ്യ ചുംബനം പതിനാറാമത്തെ വയസ്സില്‍ അവിടെ വച്ച് സംഭവിച്ചു – സെക്സിയായി അഭിനയിക്കുന്നതിനെ കുറിച്ചും ആൻ‌ഡ്രിയ.
Next articleആടുജീവിതം സിനിമ കണ്ട സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ വാക്കുകൾ കേട്ടോ