കുട്ടികൾക്ക് തങ്ങൾ കൊടുത്തിരുന്ന പോക്കറ്റ് മണി എത്രയെന്നു പറഞ്ഞു മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി

62462

ലോകത്തിലെ നാലാമത്തെ വലിയ സമ്പന്നൻ ആണെങ്കിലും, മുകേഷ് അംബാനി ഏറ്റവും എളിമയുള്ളതും ലളിതവുമായ വ്യക്തികളിൽ ഒരാളാണ്. പ്രണയത്തിലായിരുന്ന സമയത്ത് മുകേഷിന്റെ ലാളിത്യവും വിനയവും തനിക്ക് ഇഷ്ടമായിരുന്നുവെന്ന് ഭാര്യ നിത അംബാനി പറഞ്ഞിട്ടുണ്ട്.

ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും തങ്ങളുടെ മൂന്ന് കുട്ടികളുടെ കാര്യത്തിൽ വലിയ ശ്രദ്ധാലുക്കളാണ്. മക്കളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിൽ അവർ കർക്കശക്കാരായിരുന്നു. അതെ പോലെ മാതാപിതാക്കളെന്ന രീതിയിൽ ഇരുവരും കടുത്ത കടുംപിടുത്തക്കാരാണ്.

ADVERTISEMENTS
   

മുകേഷും നിത അംബാനിയും തങ്ങളുടെ മക്കൾ – ഇഷ, ആനന്ത്, ആകാശ് എന്നിവരെ നല്ല മനുഷ്യരാക്കി മാറ്റുന്നതിനായി നല്ല മാർഗ്ഗനിർദ്ദേശത്തിൽ വളരുമെന്ന് ഉറപ്പാക്കി. “വെർവ്” മാസികയ്ക്ക് അടുത്തിടെ നൽകിയ അഭിമുഖത്തിൽ, ലോകത്തിലെ നാലാമത്തെ വലിയ ധനികനായ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും തങ്ങളുടെ മക്കൾ വളരെ സാധാരണമായ ജീവിതമാണ് നയിക്കുന്നതെന്ന് പറഞ്ഞു.

പഠനത്തിന്റെ കാര്യത്തിൽ കുട്ടികൾ മികച്ച ഒന്നാം സ്ഥാനത്തിലല്ലങ്കിലും അവരുടെ അടിസ്ഥാനകാര്യങ്ങളിലെ അറിവ് മികവുറ്റതാണ് മുകേഷ് അംബാനി കൂട്ടിച്ചേർത്തു. തന്റെ കുട്ടികളുടെ സ്കൂൾ കാലത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ പറഞ്ഞു, ഒരിക്കൽ തന്റെ മൂത്ത മകൻ ആകാശ് അംബാനി തന്നോട് ഒരു സയന്റിഫിക് കാൽക്കുലേറ്റർ ഉണ്ടെങ്കിൽ പിന്നെ ഗുണന പട്ടികകൾ ഓർമ്മിച്ചു വെക്കുന്നതിൽ എന്താണ് പ്രയോജനം എന്ന് ചോദിച്ചത്.

ഇത് കേട്ട് മുകേഷ് അംബാനി ആകാശിനോട് പറഞ്ഞു, നീ നിന്റെ മനസ്സ് ശരിയായി ഉപയോഗിക്കണമെന്ന്. ഉറങ്ങാൻ പോകുന്നതിനു മുമ്പ്, അവൻ കണക്കിലെ കൂട്ടലും കുറക്കലും ഗുണന പട്ടികയും സംഗ്രഹിക്കണം എന്ന് നിഷ്ക്കര്ഷിച്ചിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്റെ ഭാര്യയും ലോകത്തിലെ നാലാമത്തെ വലിയ ധനികനുമാണെങ്കിലും, നിത തന്റെ കുട്ടികളെ താൻ ശരിയായി വളർത്തുന്നുവെന്ന് ഉറപ്പാക്കുന്നു. നിത ഒരു ഇടത്തരം കുടുംബത്തിൽ നിന്നുള്ളവളാണ്. അവളുടെ കോളേജിലേക്കോ സ്കൂളിലേക്കോ പോകാൻ അവൾ ലോക്കൽ ബസ് ആയിരുന്നു ഉപയോഗിച്ചിരുന്നത്.

വിലകൂടിയ കാറുകളിൽ കുട്ടികളെ സ്കൂളിലേക്കു അയക്കുന്നതിനു പകരം പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ ബസിലാണ് നിത അംബാനി അവരെ സ്‌കൂളിലയച്ചത് . എല്ലാത്തരം ജീവിതശൈലിയെക്കുറിച്ച് മക്കളെ ബോധവാന്മാരാക്കണമെന്ന് അവൾ ആഗ്രഹിച്ചു. “ചുറ്റുമുള്ള കാര്യങ്ങളെ കുറിച്ച് ബോധവാന്മാരാകുക എന്നതാണ് ജീവിതം,” നിത അംബാനി പറയുന്നു.

2011 ൽ ഒരു അഭിമുഖത്തിൽ നിത തന്റെ മക്കൾക്ക് എത്ര രൂപ പോക്കറ്റ് മണി നൽകുമായിരുന്നുവെന്നു വെളിപ്പെടുത്തി. “എന്റെ കുട്ടികൾ ചെറുപ്പമായിരുന്നപ്പോൾ, എല്ലാ വെള്ളിയാഴ്ചകളിലും സ്കൂൾ കാന്റീനിൽ ചെലവഴിക്കാൻ ഞാൻ അവർക്ക് 5 രൂപ വീതം നൽകുമായിരുന്നു.”

“ഒരു ദിവസം, എന്റെ ഇളയവൻ ആനന്ദ് എന്റെ കിടപ്പുമുറിയിലേക്ക് ഓടിക്കയറി വന്നു , അവൻ അതുവരെ ഞാൻ കൊടുത്ത 5 രൂപയ്ക്ക് പകരം 10 രൂപ ആവശ്യപ്പെട്ടു,” നിത പറഞ്ഞു.

“ഞാൻ അവനെ ചോദ്യം ചെയ്തപ്പോൾ അവൻ പറഞ്ഞു…”

അവനെ സ്കൂളിലെ കുട്ടികൾ കാലിയാകും എന്ന് അവർ പറയുന്നത് ‘തു അംബാനി ഹേ യാ ഭിക്കാരി!’ നീ അംബാനി തന്നെയാണോ അതോ ഭിക്ഷക്കാരൻ ആണോ എന്നാണ് . അത് പറഞ്ഞുകൊണ്ട് അഞ്ച് രൂപ നാണയം പുറത്തെടുക്കുന്നത് കാണുമ്പോഴെല്ലാം സ്‌കൂളിലെ സുഹൃത്തുക്കൾ ചിരിച്ചുവെന്ന് അവൻ എന്നോട് പറഞ്ഞു, മുകേഷിനും എനിക്കും പൊട്ടിച്ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല,” നിത കൂട്ടിച്ചേർത്തു.

“താൻ ഒരു ഇടത്തരം കുടുംബത്തിൽ നിന്നുള്ളയാളാണ് തന്റെ ‘അമ്മ തങ്ങളെ വളർത്തിയ ശീലങ്ങളും അവർ വിവിരിക്കുന്നുണ്ട് . ,” എന്റെ അമ്മ ഒരു വളരെ അച്ചടക്കം നിർബന്ധം പിടിക്കുന്ന ആൾ ആയിരുന്നു , ഞങ്ങൾക്ക് പുറത്തു പോകാനൊന്നും അധികം അനുവാദമുണ്ടായിരുന്നില്ല – വർഷത്തിൽ നാല് തവണ മാത്രം ആണ് ഉല്ലാസയാത്രക്ക് ആയി എവിടേക്കെങ്കിലും പോകാൻ അനുവദിച്ചിരുന്നത് – പോക്കറ്റ് മണി നൽകിയിരുന്നില്ല. . എന്റെ കർഫ്യൂ പരാമർശിക്കേണ്ടതില്ല, അത് അർദ്ധരാത്രിയായിരുന്നു.

മുകേഷ് അംബാനിയുമായി ബന്ധപ്പെടുന്നതിന് മുമ്പ് നിത അംബാനിക്ക് ഒരു അധ്യാപികയാകാൻ ആഗ്രഹമുണ്ടായിരുന്നു. വിവാഹശേഷം കുടുംബത്തിന്റെ ഉത്തരവാദിത്തം അവൾ ഏറ്റെടുത്തു. അതോടൊപ്പം

ADVERTISEMENTS
Previous articleപാസ്സ്‌പോർട്ട് ഫോൺ ബുക്കാക്കി മാറ്റി – അപ്പച്ചന്റെ പാസ്പ്പോർട്ടിൽ അമ്മച്ചിയുടെ കരവിരുത് വീഡിയോ വൈറൽ
Next articleഅമിതാഭ് ബച്ചന്റെ 100 കോടി രൂപ വിലയുള്ള വീടിന്റെ ചിത്രങ്ങൾ; ഒപ്പം ഞെട്ടിക്കുന്ന സമ്പത്തിന്റെ കണക്കുകളും അറിയാം.