പോയി തൂങ്ങി ചാകാൻ പറയുമായിരുന്നു പക്ഷേ നിന്റെ വണ്ണം അത് പോലും നിന്നെ അനുവദിക്കില്ല- ജീവിതതിലെ മോശം കാലത്തേ കുറിച്ച് നിമിഷ പറഞ്ഞത്

70

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിട്ടുള്ള മത്സരാർത്ഥിയാണ് നിമിഷ. ഒരു നിയമ വിദ്യാർത്ഥിയായ നിമിഷ ബിഗ്ബോസിൽ അഭിപ്രായങ്ങൾ കൊണ്ടും നിലപാടുകൾ കൊണ്ടും ആയിരുന്നു ശ്രദ്ധ നേടിയിരുന്നത്. ഒപ്പം തന്നെ 2021ലെ മിസ് കേരള ഫൈനലിസ്റ്റ് കൂടിയായിരുന്നു നിമിഷ.

നിമിഷയുടെ അടുത്ത സുഹൃത്തായിരുന്നു റിയാലിറ്റി ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ ജാസ്മിൻ മൂസ. ഇരുവരും ഒരുമിച്ച് ഉള്ള കോമ്പിനേഷൻ വലിയ രീതിയിൽ തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. തന്റെ ജീവിത അനുഭവങ്ങളെ കുറിച്ച് നിമിഷ പറഞ്ഞത് വളരെയധികം ശ്രദ്ധ നേടിയ ഒരു സംഭവമാണ്.

ADVERTISEMENTS
   

ഒരു ആൺകുട്ടിക്ക് വേണ്ടി ആഗ്രഹിച്ചിരുന്ന അച്ഛന്റെ അരികിലേക്ക് ആണ് പെൺകുട്ടിയായി താൻ എത്തിയത് എന്നും ആ ഒരു ഇഷ്ടക്കുറവ് തന്നോട് കുട്ടിക്കാലം മുതൽ തന്നെ അച്ഛൻ കാണിച്ചിരുന്നു എന്നും അച്ഛൻ എപ്പോഴും തന്നോട് ദേഷ്യം ആയിരുന്നു എന്നും നിമിഷ ഓർമ്മിക്കുന്നുണ്ട്.

അമ്മയിൽ നിന്നും ലഭിക്കുന്ന സ്നേഹം ഒന്നും തന്നെ തനിക്ക് ലഭിച്ചിട്ടില്ല. ശാരീരികമായും മാനസികമായും തന്നെ വേദനിപ്പിക്കുകയായിരുന്നു തന്റെ മാതാപിതാക്കൾ എപ്പോഴും ചെയ്യുന്ന ഒരു കാര്യം. ജനിച്ചത് തന്നെ ഒരു വലിയ നിരാശയിലേക്കാണെന്ന് പറയുന്നതാണ് സത്യം. ഒരാൺകുഞ്ഞിനെ സ്വപ്നം കണ്ട അവർക്കരുകില്‍ ആണ് താൻ എത്തുന്നത് തുടർന്ന് വിഷമങ്ങൾ ഒക്കെ മറികടക്കാൻ മോഡലിങ്ങിൽ ശ്രെദ്ധ കൊടുത്തു.

വീട്ടിൽ അതും അംഗീകരിക്കാൻ സാധിക്കുമായിരുന്നില്ല. ആർക്കും അത് ഇഷ്ടപ്പെട്ടില്ല. ഈ കാര്യം പറഞ്ഞ ദിവസവും വഴക്കുകൾ ഉണ്ടായി. ഒരു ദിവസം രാത്രിയിൽ മോഡലിങ്ങിന് വേണ്ടി താൻ പോയപ്പോൾ അച്ഛൻ തന്നെ മുഖത്ത് നോക്കി മോശമായി സംസാരിച്ചു. മോഡലിങ്ങിന്റെ പേരിൽ താൻ പലരുടെയും മുൻപിൽ തുണി അഴിക്കുന്നത് അറിഞ്ഞിട്ടുണ്ട് എന്നായിരുന്നു അച്ഛൻ എന്നോട് സംസാരിച്ചത്.

വലിയ പരിഹാസം ആയിരുന്നു അന്ന് കേൾക്കേണ്ടിവന്നത്. അതുപോലെതന്നെ ഒരു സുഹൃത്ത് തന്നോട് ഒരിക്കൽ പറഞ്ഞത് ഞാൻ നിന്നോട് പോയി തൂങ്ങി ചാകാൻ പറയുമായിരുന്നു പക്ഷേ നിന്റെ വണ്ണം അത് പോലും നിന്നെ അനുവദിക്കില്ല എന്നായിരുന്നു. ശരീരത്തെ പരിഹസിച്ചു കൊണ്ടുള്ള ബോഡി ഷേമിങ്ങുകളും സുഹൃത്തുക്കളുടെ ഇടയിൽ നിന്ന് പോലും തനിക്ക് ഏൽക്കേണ്ടി വന്നിട്ടുണ്ട് എന്ന് പറയുന്നുണ്ട് താരം. ജീവിതത്തില്‍ ഒരുപ്പാട് അവഗണനയും ട്രോമയും താന്‍ നേരിട്ടിടുണ്ട് എന്നും അതെല്ലാം നേരിട്ട് മുന്നോട്ട് പോയത് കൊണ്ടാണ് ഇന്നീ കാണുന്ന അവസ്ഥയില്‍ എത്താന്‍ പറ്റിയത് എന്നും നിമിഷ് പറഞ്ഞിരുന്നു. ബിഗ്‌ ബോസ്സിലെ വളരെ സ്ട്രോങ്ങ്‌ ആയ ഒരു മല്സരാര്‍ത്തി ആയിരുന്നു നിമിഷ.

ADVERTISEMENTS