ഞാൻ പോലും തിരിച്ചറിയാത്ത എന്റെയാ പ്രത്യേകത കൊണ്ടാണ് ആ സൂപ്പർ ഹിറ്റ് സിനിമയിലേക്ക് സംവിധയകാൻ വിളിച്ചത്: നിഖില വിമൽ

387

വളരെ കുറച്ചു കഥാപാത്രങ്ങൾ കൊണ്ടുതന്നെ മലയാളികൾ മനസ്സിലേറ്റിയ യുവതാരമാണ് നിഖില വിമൽ. ദിലീപ് നായകനായ 24x 7 എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ നിഖില വിമൽ പിന്നീട് പ്രത്യക്ഷപ്പെട്ടത് അടിമുടി മാറ്റത്തോടെ ആയിരുന്നു. യുവതലമുറയിലെ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരം കൂടിയാണ് നിഖില.

തന്റെ പല സ്റ്റേറ്റ്മെന്റുകൾ കൊണ്ടും സോഷ്യൽ മീഡിയയിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന നടി. ശക്തമായ നിലപാടുകളും വ്യക്തമായ കാഴ്ചപ്പാടുകളും ഉള്ള ‘ബ്യൂട്ടി വിത്ത് ബ്രെയിൻ’ എന്നറിയപ്പെടുന്ന നടിയാണ് നിഖില.

ADVERTISEMENTS
   

മലയാളം കടന്ന് ഇപ്പോൾ തമിഴിലും നിഖില തന്റെ കയ്യൊപ്പ് പതിച്ചിരിക്കുന്നു.
സംവിധായകൻ വിഗ്നേഷ് രാജയുടെ ‘പോർ തൊഴി’ലാണ് ഇപ്പോൾ നിഖിലയുടേതായി പുറത്തിറങ്ങിയ തമിഴ് ചിത്രം.

പോർ തൊഴിലേക്ക് നിഖില എത്തുന്നത് നിഖില പോലും അറിയാത്ത തന്റെ ആ പ്രത്യേകത കൊണ്ടാണ്. അതെന്താണെന്നല്ലേ? നന്നായി ചിരിക്കുമ്പോൾ വലത്തെ കവിളിൽ പ്രത്യക്ഷപ്പെടുന്ന നുണക്കുഴിയാണ് അതിന് കാരണം. ആ നുണക്കുഴി ഒന്നുകൊണ്ടും മാത്രമാണ് പോർ തൊഴിലിൽ തനിക്ക് അവസരം ലഭ്യമായതെന്ന് നിഖില സത്യമിടുന്നു.

സംവിധായകൻ വിഘ്നേശ്വർ രാജ കഥ പറയാൻ എത്തുമ്പോൾ നിഖിലേക്ക് വലിയ പ്രത്യേകത ഒന്നും തോന്നിയില്ല എന്നാൽ ഒരു സീനിലും അദ്ദേഹം തന്റെ ലാപ്ടോപ്പിലൂടെ പശ്ചാത്തല സംഗീതം പുറപ്പെടുവിക്കുമ്പോൾ ആ സിനിമയിൽ തന്നെ അഭിനയിക്കുകയാണോ എന്ന് വരെ കഥ കേൾക്കുമ്പോൾ തോന്നിപ്പോയി. അത്രയ്ക്ക് മനോഹരമായ അവതരണം അഞ്ചാം പാതിരയിലെ ആ ചെറിയ വേഷമാണ് എന്നെ ഈ സിനിമയിലേക്ക് നയിച്ചത്.

ആ വേഷം ശ്രദ്ധിക്കപ്പെട്ട് ഒട്ടേറെ പേർ എന്നെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. നമ്മൾ അഭിനയിക്കുന്ന എല്ലാ സിനിമകളും പ്രേക്ഷക ശ്രദ്ധ നേടണമെന്നില്ല. എന്നാൽ അങ്ങനെ പ്രേക്ഷക പ്രീതി നേടുന്ന വളരെ അപൂർവമായി ചിത്രങ്ങളിൽ ഒന്നാണ് പോർ തൊഴിൽ അതെനിക്ക് വളരെ സംതൃപ്തി നൽകുന്നുമുണ്ട്.

പോർ തൊഴിലിൽ വീണ എന്ന കഥാപാത്രത്തിന് നുണക്കുഴിയുണ്ട്. ഞാൻ സംവിധായകനോട് ചോദിച്ചു ഈ കഥാപാത്രത്തിന് എന്തിന് എന്നെ തിരഞ്ഞെടുത്തു, നിങ്ങൾക്ക് നുണക്കുഴി ഉള്ള ഒരാളെ ആയിരുന്നില്ലേ വേണ്ടത്,എനിക്ക് നുണക്കുഴി ഇല്ലല്ലോ എന്ന്.

ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു ഞാൻ ചിരിക്കുമ്പോൾ വലതുവശത്ത് നുണക്കുഴി ഉണ്ടാകാറുണ്ട് എന്ന്. അത് എനിക്ക് തികച്ചും പുതിയ ഒരു അറിവായിരുന്നു. ഞാൻ ഇതുവരെ അങ്ങനെ ഒരു കാര്യം ശ്രദ്ധിച്ചിട്ടില്ല. എന്നോട് ആരും ഇതേവരെ അങ്ങനെ പറഞ്ഞിട്ടുമില്ല. നന്നായി ചിരിച്ചാൽ മാത്രമേ ആ നുണക്കുഴി അല്പം എങ്കിലും വ്യക്തമായി കാണാൻ കഴിയൂ. ആ നുണക്കുഴിയാണ് എന്നെ ഈ സിനിമയിൽ എത്തിച്ചത്.

ഈ സിനിമ വമ്പിച്ച ജനപ്രീതി ആണ് നേടിക്കൊണ്ടിരിക്കുന്നത്. സംവിധായകനെ എല്ലാവരും അഭിനന്ദിക്കുന്നത് കാണുമ്പോൾ ഞങ്ങൾക്കും വളരെ സന്തോഷമുണ്ട് കാരണം അദ്ദേഹത്തിന്റെ കഴിവിൽ ഞങ്ങൾ ആണല്ലോ ആദ്യം വിശ്വാസം അർപ്പിച്ചത്. നിഖില പറയുന്നു.

ADVERTISEMENTS
Previous articleദീപികയും ആലിയയും നയൻതാരയും രശ്മികയും തൃഷയുമൊന്നുമല്ല ; 2023 ജൂണിൽ ഏറ്റവും ജനപ്രിയ നായിക: ഈ നടിക്കാണ് ഏറ്റവും കൂടുതൽ വോട്ട്
Next articleഹിജാബ് ഊരി മാറ്റി കളിച്ച ഇറാനിയൻ ചെസ് താരത്തിന് സ്പാനിഷ് പൗരത്വം ലഭിച്ചു .സംഭവം ഇങ്ങനെ