ജിത്തു സാറിന്റെ ആ വാക്കാണ് തുടക്കം വലിയ എഴുത്തുകാരി ഒന്നുമല്ല ഞാൻ നേരിന്റെ വിശേഷങ്ങളുമായി ശാന്തി.

1670

മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ദൃശ്യം എന്ന ചിത്രം മലയാളം സിനിമയിൽ തന്നെ വലിയൊരു മാറ്റമായിരുന്നു കൊണ്ടുവന്നത് മലയാള സിനിമയിലെ ആദ്യത്തെ 100 കോടി ക്ലബ് ചിത്രം കൂടിയായിരുന്നു ദൃശ്യം. ദൃശ്യത്തിനുശേഷം പലരും വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ആയിരുന്നു ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചിത്രത്തിലെ രണ്ടാം ഭാഗം വളരെ മികച്ച രീതിയിൽ തന്നെ കോവിഡ് കാലത്ത് റിലീസ് ചെയ്യാൻ ജിത്തു ജോസഫിന് സാധിച്ചിരുന്നു. മികച്ച വിജയം തന്നെയായിരുന്നു രണ്ടാം ഭാഗവും നേടിയിരുന്നത് രണ്ടാം ഭാഗത്തിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ നടിയാണ് ശാന്തി മായാദേവി.

ADVERTISEMENTS
   

ചിത്രത്തിൽ ജോർജുകുട്ടിയുടെ വക്കീലായി മികച്ച പ്രകടനം കാഴ്ചവെച്ച ശാന്തി മായാദേവി എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങി. ഇതിനു മുൻപും താരം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നുവെങ്കിലും ദൃശ്യം 2 എന്ന ചിത്രമായിരുന്നു നടിയുടെ കരിയർ ബ്രേക്ക്. പിന്നാലെ താരം വിജയുടെ ഏറ്റവും പുതിയ ചിത്രമായ ഒരു വക്കീൽ വേഷത്തിൽ എത്തിയിരുന്നു. ഒന്നോ രണ്ടോ രംഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ പോലും അതും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്നാണ് ശാന്തിയുടെ തിരക്കഥയിൽ നേര് എന്ന ചിത്രവുമായി ജിത്തു ജോസഫ് എത്തുന്നത്.

ഇപ്പോൾ ഈ ചിത്രത്തിന്റെ വിശേഷങ്ങളെ കുറിച്ചൊക്കെയാണ് ശാന്തി സംസാരിക്കുന്നത്. ദൃശ്യത്തിൽ അഭിനയിക്കുന്ന സമയത്ത് തന്നെ ഈ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ നടന്നിരുന്നു എന്നാണ് ശാന്തി പറയുന്നത്. ഒരു കോർട്ട് റൂം ഡ്രാമ മലയാള സിനിമയിൽ ചെയ്യണമെന്ന് ആഗ്രഹം ആ സമയത്ത് ജിത്തു ജോസഫ് തന്നോട് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് സ്ക്രിപ്റ്റ് തയ്യാറാക്കുന്ന സമയത്ത് കോടതി ഭാഗങ്ങൾ മുഴുവൻ എഴുതിയത് താൻ ഒറ്റയ്ക്കാണ്.


ഇമോഷണൽ രംഗങ്ങൾ ജിത്തു ജോസഫ് തന്നെ എഴുതിച്ചേർക്കുകയും ചെയ്തു. ഇങ്ങനെയൊരു ത്രഡ് ആദ്യമായി പറയുന്നത് ജിത്തു സാർ തന്നെയാണ്. അത് ദൃശ്യത്തിന്റെ സമയത്തായിരുന്നു. ഇത്തരത്തിൽ കോടതിയിലെ ഒരു ചിത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ അത് ബോർ ആയിരിക്കും എന്നാണ് താൻ ആദ്യം ജിത്തു സാറിനോട് പറഞ്ഞത്.

പിന്നീട് അതിൽ ഒരു ഇമോഷണൽ രീതി ഉണ്ടാക്കി എടുക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒരു എന്റർടൈൻമെന്റ് പാക്കേജിൽ അതിനെ ആക്കുക എന്നത് അതിലും ബുദ്ധിമുട്ടേറിയ കാര്യമാണ്. താനൊരു വലിയ എഴുത്തുകാരി അല്ല അതുകൊണ്ടുതന്നെ റിയലിസ്റ്റിക് ആയി ചെയ്തോളൂ ഞാൻ കൂടെ ഉണ്ടല്ലോ എന്നായിരുന്നു അദ്ദേഹം ഉറപ്പ് നൽകിയത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ വലിയ കരുത്തു പകർന്നു.

കോർട്ട് രംഗങ്ങളും ഇമോഷണൽ രംഗങ്ങളും കൂടി മിക്സ് ചെയ്താണ് സിനിമ എഴുതിയത് എന്നും ശാന്തി പറയുന്നു. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ശാന്തി മായാദേവി ഒരു വക്കീലാണ്. പിശരടിയോടുള്ള പരിചയം ആണ് ഗാനഗന്ധര്‍വ്വനില്‍ വേഷം നേടി കൊടുത്തത്. അതില്‍ മമ്മൂട്ടി കഥാപത്രം ഉല്ലാസിന്റെ അഭിഭാഷകയായിരുന്നു ശാന്തി . അഭിഭാഷക കുടുംബത്തില്‍ നിന്നാണ് വരവ്. എപ്പോള്‍ എറണാകുളം ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു.

ADVERTISEMENTS
Previous articleവയറ്റിലുള്ളത് ഇരട്ടക്കുട്ടികൾ ആണോ എന്ന ചോദ്യത്തിന് വ്യക്തമായി മറുപടിയുമായി പേളി മാണി
Next articleഎന്റെ മകളുടെ അച്ഛൻ പോയതിനുശേഷം ആണ് ഞാൻ സ്വാതന്ത്ര്യം എന്ത് എന്ന് അറിഞ്ഞ ജീവിച്ചു തുടങ്ങുന്നത്