സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ജയിലർ’ സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും വമ്പൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയതിനാൽ സംവിധായകൻ നെൽസൺ, ദിലീപ്കുമാർ എന്ന സംവിധായകന്റെ മൂല്യം കുതിച്ചുയർന്നിരിക്കുകയാണ് . തന്റെ ചിത്രങ്ങളിലെ ഡാർക്ക് ഹ്യൂമറിന് പേര് കേട്ട വ്യക്തിയാണ് നെൽസൺ . അദ്ദേഹത്തിന്റെ ഡോക്ടർ സിനിമയും ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം ആയിരുന്നു. ഡാർക്ക് ഹ്യൂമർ സ്പെഷ്യലിസ്റ്റ് തന്റെ സമീപകാല പത്ര സംഭാഷണത്തിൽ രജനികാന്തിനും വിജയ്ക്കുമൊപ്പമുള്ള ഒരു കോംബോ മൂവി ഉൾപ്പെടെയുള്ള തന്റെ ഭാവി പ്ലാനുകൾ പങ്കുവെച്ചു,
രണ്ടു നടന്മാരുടെയും സ്റ്റൈലും അവരുടെ രീതികളും ആരാധകർക്ക് വലിയ ഒരു കാഴ്ചയുടെ വിരുന്നാകും എന്നും അത്തരത്തിലുളള തന്റെ പദ്ധതികളെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.
നയൻതാര അവതരിപ്പിച്ച ‘കൊലമാവ് കോകില’യിലെ കോകില, ‘ഡോക്ടർ’ എന്ന ചിത്രത്തിലെ ഡോ. വരുൺ, ‘ബീസ്റ്റ്’ എന്ന ചിത്രത്തിലെ റോ ഏജന്റ് വിജയരാഘവൻ, ‘ജയിലർ’ എന്ന ചിത്രത്തിലെ മുത്തുവേൽ പാണ്ഡ്യൻ എന്നിവർ വളരെ പ്രത്യേകതകളുള്ള കഥാപാത്രങ്ങൾ ആയതിനാൽ തന്റെ മുൻ ചിത്രങ്ങളുടെ തുടർച്ചകൾ നിർമ്മിക്കാൻ തനിക്ക് പദ്ധതിയുണ്ടെന്നും നെൽസൺ കൂട്ടിച്ചേർത്തു. ഇവരെ മറ്റു പല സാഹചര്യങ്ങളിലും ഉൾപ്പെടുത്തി സിനിമകൾ ചെയ്യാനാണ് നെൽസന്റെ പ്ലാൻ
മേൽപ്പറഞ്ഞ പ്രതീക്ഷകളിൽ ആരാധകർ സന്തോഷിക്കുന്നുണ്ടെങ്കിലും, അടുത്തതായി എന്തുചെയ്യണമെന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താൻ ഇപ്പോൾ സിനിമകളിൽ നിന്ന് ഇടവേള എടുക്കുകയാണെന്നും നെൽസൺ പങ്കുവെച്ചു. അതുകൊണ്ട് ധനുഷിനെ വച്ച് ആർകെഎഫ്‌ഐക്ക് വേണ്ടി സിനിമ ചെയ്യുന്നു എന്ന വാർത്ത അഭ്യൂഹമാണെന്നാണ് സൂചന.
കടുത്ത വിമര്ശനങ്ങൾ ആയിരുന്നു വിജയ് ചിത്രം ബീസ്റ്റിന്റെ പരാജയത്തോടെ നെൽസൺ നേരിട്ടത്. ജയിലർ എന്ന തന്റെ സൂപ്പർ ഹിറ്റ് ചിത്രത്തോടെ വമ്പൻ തിരിച്ചു വരവാണ് അദ്ദേഹം നടത്തിയിരിക്കുന്നഹ്. ലോകേഷ് കനകരാജിന്റെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് നു സമാനമായി തന്നെ നെൽസൺ സിനിമാറ്റിക് യൂണിവേഴ്സ്റ്റിന്റെ സാദ്ധ്യതകൾ ആണ് ഇപ്പോൾ ആരാധകർ ഉറ്റു നോക്കുന്നത്. അത്തരത്തിൽ തനിക്ക് പദ്ധതികൾ ഉണ്ട് എന്ന നെൽസന്റെ വെളിപ്പെടുത്തലോടെ വമ്പൻ ചിത്രങ്ങൾ ഉണ്ടാകും എന്നും വാർത്തകൾ ഉണ്ട്.
വിജയ് യെ ഉൾപ്പെടുത്തി ഒരു ഹിറ്റ് ചിത്രം ഒരുക്കുക എന്നത് നെൽസന്റെ വാശിയാണ് എന്നതാണ് അദ്ദേഹത്തോട് അടുത്തുള്ള വൃത്തങ്ങൾ പറയുന്നത്. നെൽസൺ സിനിമാറ്റിക് യൂണിവേഴ്സ്സിനി പറ്റിയുള്ള വാർത്തകൾ ആണ് തമിഴ് മാധ്യങ്ങളിൽ കുറച്ചു ദിവസങ്ങളായി നടക്കുന്നത്