മലയാള സിനിമ ചരിത്രത്തിലെ തന്നെ അതുല്യപ്രതിഭകളിൽ ഒരാളാണ് മഹാനടൻ നെടുമ്ട് വേണു. മലയാളം തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായവുറ്റ അഭിനയ പ്രതിഭകളിൽ ഒരാളായിരുന്നു ശ്രീ നെടുമുടി വേണു. ഒട്ടുമിക്ക എല്ലാ നടന്മാരോടും സൗഹൃദം ഉണ്ടായിരുന്ന എല്ലാ സൂപ്പർസ്റ്റാറുകളുടെ പ്രിയങ്കരനായ വ്യക്തിയാണ് അദ്ദേഹം. നെടുമുടി വേണുവിന്റെ മരണസമയത്ത് ശ്രീ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ച് ഹൃദയകാരിയായ കുറിപ്പ് വളരെയധികം വൈറലായിരുന്നു. അത്രത്തോളം ആത്മബന്ധം നെടുമുടിയും സൂപ്പർതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഒക്കെയായി ഉണ്ടായിരുന്നു. എന്നാൽ മഹാനടൻ തിലകനുമായുള്ള അദ്ദേഹത്തിന്റെ പിണക്കവും സിനിമ ലോകദി പരസ്യമായ രഹസ്യമായിരുന്നു.
മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം നിരവധി ചിത്രങ്ങൾ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളും എത്ര സൂപ്പർസ്റ്റാറുകൾ തന്റെ കൂടെ ഉണ്ടെങ്കിലും അവരെക്കാൾ ഒരു പടി മുകളിൽ നിൽക്കുന്ന പ്രകടനമാണ് അദ്ദേഹം എല്ലായിപ്പോഴും കാഴ്ച വെച്ചിട്ടുള്ളത്. അച്ഛൻ ജ്യേഷ്ഠൻ വേഷങ്ങളിൽ ആണ് അദ്ദേഹം കൂടുതൽ തിളങ്ങിയിട്ടുള്ളത്. നിരവധി അവാർഡുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
അദ്ദേഹം മോഹൻലാലുമായി ഒന്നിച്ച് തകർത്ത് അഭിനയിച്ച ഭരതം എന്ന ചിത്രത്തെ കുറിച്ച് ചില കാര്യങ്ങൾ അദ്ദേഹം പഴയ ഒരു അഭിമുഖത്തിൽ പറഞ്ഞത് വീണ്ടും ചർച്ചയായിരിക്കുകയാണ്. ഭാരതത്തിലെ അഭിനയത്തിന് നടൻ മോഹൻലാലിന് നാഷണൽ അവാർഡ് ലഭിച്ചിരുന്നു. ലോഹിതദാസ് തിരകകഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത ഭാരതം മലയാളത്തിലെ എക്കാലത്തെയും തികച്ച ക്‌ളാസിക്കുകളിൽ ഒന്നാണ്. മോന് ദേശീയ പുരസ്‌ക്കാരനഗലും അഞ്ചു സംസ്ഥാന ചലച്ചിത്ര അവാർഡുകളും സ്വൊന്തമാക്കിയ മ്യൂസിക്കൽ സൂപ്പർ ഹിറ്റ് ചിത്രം ഏകദേശം 125 ദിവസത്തോളം അന്ന് തീയറ്ററിൽ ഓടിയിരുന്നു.
മികച്ച നടനുള്ള ദേശീയ അവാർഡ് ആണ് മോഹൻലാലിനെ തേടിയെത്തിയത് എന്നാൽ ഇപ്പോൾ വൈറൽ ആവുന്നത് അന്തരിച്ച അനശ്വര നടൻ നെടുമുടി വേണു മുൻപ് പറഞ്ഞ ചില കാര്യങ്ങളാണ് . അന്ന് ലാലിന് അവാർഡ് കിട്ടിയപ്പോൾ സുഹൃത്തുക്കളിൽ കുറച്ചുപേർ തന്നോട് പറഞ്ഞത് ശരിക്കും നാഷണൽ അവാർഡ് ലഭിക്കേണ്ടത് ചേട്ടനായിരുന്നു കാരണം മോഹൻലാലിൻറെ കഥാപാത്രത്തെക്കാൾ ചേട്ടന്റെ കഥാപാത്രമാണ് മികച്ചു നിന്നത് എന്നും, ചേട്ടൻറെ അഭിനയം ആയിരുന്നു മികച്ചത് എന്നും തൻറെ അടുത്ത സുഹൃത്തുക്കൾ പറഞ്ഞു. എന്നാൽ അത് അവരുടെ തെറ്റിദ്ധാരണയാണ് എന്നാണ് നെടുമുടി വേണു അന്ന് പറഞ്ഞത്. എന്തെന്നാൽ അവർക്ക് അഭിനയത്തിന്റെ സൂക്ഷ്മ തലങ്ങളെ കുറിച്ച് ഒന്നും അറിയാത്തതുകൊണ്ടാണ് അത്തരത്തിൽ ഒരു നിഗമനത്തിൽ അവർ എത്തിയത് എന്ന് അദ്ദേഹം പറയുന്നു
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ അഭിനയത്തിന്റെ സൂക്ഷ്മാംശങ്ങളെ പറ്റി അവർക്ക് വേണ്ടത്ര ധാരണ ഇല്ലാത്തതുകൊണ്ടാണ് അത്തരത്തിലുള്ള ഒരു അഭിപ്രായം അവർ പറഞ്ഞത്. തന്റെ കർണാട സംഗീതജ്ഞനായ കല്ലൂർ രാമനാഥൻ എന്ന കഥാപാത്രത്തെക്കുറിച്ച് അതായത് മോഹൻലാലിന്റെ ജേഷ്ഠനായി എത്തുന്ന കഥാപാത്രത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കുന്നുണ്ട് എന്തുകൊണ്ടാണ് മോഹൻലാലിൻറെ കഥാപാത്രത്തിന് അവാർഡ് ലഭിച്ചതെന്ന് തന്റെ കഥാപാത്രത്തിന് അവാർഡ് ലഭിക്കാഞ്ഞത് എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
തന്റെ കഥാപാത്രം ഒറ്റ ട്രാക്കിലൂടെ പോകുന്ന ഒരു കഥാപാത്രമാണ് എന്നാണ് അദ്ദേഹം പറയുന്നത്. ആ കഥാപാത്രത്തെക്കുറിച്ച് നമുക്ക് വ്യക്തമായി മനസ്സിലാകും . അയാൾ കടുത്ത മദ്യപാനിയാണ് എന്നാൽ അതോടൊപ്പം മികച്ച കലാകാരനും കുടുംബ സ്നേഹിയും ഒക്കെയാണ് എന്നിരുന്നാൽ കൂടി അയാൾ വളരെ വലിയ കോംപ്ലക്സ് ഉള്ള ഒരു വ്യക്തിയാണ് എന്ന് ആ ഒരു ട്രാക്കിലൂടെയാണ് ആ കഥാപാത്രം സഞ്ചരിക്കുന്നത്.
എന്നാൽ ഭാരതത്തിലെ മോഹൻലാലിൻറെ അഭിനയം എന്ന് പറയുന്നത് വളരെ വ്യത്യസ്തമായ ഭാവതലങ്ങൾ മാറിമാറി വന്നുകൊണ്ടിരിക്കേണ്ട ഒരു നൂൽപാലത്തിൽ കൂടെയുള്ള സഞ്ചാരമുള്ള ഒരു കഥാപാത്രമാണ്. അത് അഭിനയത്തിന്റെ സൂക്ഷ്മാംശം തിരിച്ചറിയുന്ന വ്യക്തികൾക്ക് മാത്രമേ മനസ്സിലാവുകയുള്ളൂ. പുറമേ കാണുമ്പോൾ കെട്ടിക്കാഴ്ച പോലെ തോന്നുന്നു ഒരുപാട് ബഹളം വെച്ച് അഭിനയിക്കുകയും ഒരുപാട് വിളിച്ചുകൂട്ടി അഭിനയിക്കുകയും ഒക്കെ ചെയ്യുന്നതാണ് അഭിനയം എന്നുള്ള ഒരു പൊതു ധാരണ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അങ്ങനെ പലരും തെറ്റിദ്ധരിച്ചിരിക്കുകയാണ് അങ്ങനെ പല വലിയ നടന്മാരെയും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്.
തന്റെ ഇമോഷൻസിന് വളരെയധികം കൺട്രോൾ ചെയ്തു എന്നാൽ മനസ്സ് നിറയെ സങ്കടത്തോടെ വേദനയോടെ പിടിച്ചു നിൽക്കണ്ട ഒരു കഥാപാത്രമാണ് മോഹൻലാലിൻറെ ഭരതത്തിലുള്ളത് . കുടുംബത്തിലുള്ളവർക്ക് ചേട്ടൻറെ വിയോഗം തിരിച്ചറിയാതിരിക്കുകയും വേണം എന്നാൽ തന്റെ മുഖത്ത് ആ സങ്കടം കാണുകയും വേണം എന്നാൽ മറ്റുള്ളവർക്ക് ആ സങ്കടം മനസ്സിലാവുകയും ചെയ്യണം എന്നുള്ള തരത്തിൽ അഭിനയത്തിന്റെ അതി സൂക്ഷ്മമായ തലങ്ങളിലൂടെ വേണം മോഹൻലാലിൻറെ കഥാപാത്രം സഞ്ചരിക്കാൻ. ആ കഥാപാത്രത്തെ ചെയ്യുക എന്നുള്ളത് നിസ്സാരമായ ഒരു ജോലിയല്ല എന്നുകൂടി ശ്രീ നെടുമുടി വേണു പറഞ്ഞുവെക്കുന്നു.
തൻറെ ചേട്ടൻറെ വിയോഗത്തിൽ തന്റെ കുടുംബത്തിലെ അമ്മയുടെയും ചേട്ടത്തിയുടെയും ചേട്ടന്റെ മകന്റെയും അപ്പൂപ്പന്റെയും എല്ലാം മുൻപിൽ അയാൾ അഭിനയിക്കുകയാണ്. എന്നാൽ അയാൾ അഭിനയിക്കുകയാണെന്ന് ആർക്കും മനസ്സിലാവരുത്. എന്നാൽ അയാൾക്ക് അഭിനയിക്കാതിരിക്കാൻ പറ്റുമോ അതും പറ്റില്ല എന്ന് പറയുന്ന ഒരു വല്ലാത്ത വികാരങ്ങളുടെ ചേരിതിരിവിന്റെ ഒരു അംശം അതിലുണ്ട്. അത് ചെയ്തതിനാണ് ലാലിന് അവാർഡ് നൽകിയത്. അവാർഡ് കൊടുക്കുന്നത് ഇനി ഞാനായിരുന്നെങ്കിൽ പോലും അത് മോഹൻലാലിനെ തന്നെ ഞാൻ കൊടുക്കുമായിരുന്നു എന്ന്നെടുമുടി വേണു പറയുന്നു ആ പ്രകടനത്തിനാണ് മോഹൻലാൽ മോഹൻലാലിന് അവാർഡ് കിട്ടിയത്. അത്രക്ക് സൂക്ഷ്മമായി ഓരോ വികാരങ്ങളെയും അദ്ദേഹം സമുന്ന്വയിപ്പിച്ചു. അത് സാധാരണ അഭിനേതാവിനു കഴിയില്ല.