നയൻ‌താര വിവാഹത്തിന് ക്ഷണിച്ചു പക്ഷേ വരരുത് എന്ന് പറയാതെ പറഞ്ഞു. പലരും ഭക്ഷണം പോലും കഴിക്കാതെ മടങ്ങി പോവുകയായിരുന്നു ചെയ്തത്. നയൻതാര ചെയ്തത് ഇങ്ങനെ,

3657

നടി നയൻതാര മലയാളത്തിന്റെ മാത്രമല്ല തമിഴകത്തിന്റെ കൂടി പ്രിയപ്പെട്ടവളാണ്. മലയാളത്തിൽ നിന്നാണ് തുടക്കമെങ്കിലും തമിഴ് സിനിമ ലോകമായിരുന്നു താരത്തെ കൂടുതലായും ഏറ്റെടുത്തിരുന്നത് എന്ന് പറയുന്നതാണ് സത്യം.. വലിയൊരു ആരാധകനിരയെ തന്നെ തമിഴിൽ സ്വന്തമാക്കാൻ നയൻതാരക്ക് സാധിച്ചിരുന്നു. അതിന് കാരണം താരത്തിന്റെ കഠിനാധ്വാനം തന്നെയായിരുന്നു. ഒരു ലേഡീ സൂപ്പർസ്റ്റാർ എന്ന നിലയിലേക്ക് നടിയെ ഉയർത്തിയത് തമിഴ് മാധ്യമങ്ങൾ ആയിരുന്നു എന്ന് പറയാതെ വയ്യ. താരത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും ആരാധകരിലേക്ക് എത്തിച്ചത് മാധ്യമങ്ങൾ ആയിരുന്നു. എന്നാൽ പ്രഭുദേവയുമായും ചിമ്പുമായും പ്രണയം ഉണ്ടായിരുന്ന സമയത്ത് നടിയുടെ കരിയർ പീക്ക് ടൈം ആയിരുന്നു.

ആ സമയത്ത് തുടർച്ചയായി മാധ്യമങ്ങൾ തന്നെക്കുറിച്ച് മോശം വാർത്തകൾ എഴുതിയത് നയൻതാരയ്ക്ക് ഇഷ്ടമായില്ല. പ്രഭുദേവയുടെ ഭാര്യ നയൻതാരക്കെതിരെ നടത്തിയ അഭിമുഖവും ശ്രദ്ധ നേടിയിരുന്നു. അവർ പറഞ്ഞത് നയൻസിനെ നേരിൽ കണ്ടാൽ അടിക്കും എന്നായിരുന്നു. അത്രത്തോളം ദേഷ്യം ഉണ്ട് എന്ന് അവർ വ്യക്തമാക്കിയതോടെ നയൻതാരയുടെ കരിയറിന് അത് മോശം അവസ്ഥയായി മാറി. പലരും അവഹേളിക്കാൻ തുടങ്ങി.

ADVERTISEMENTS
   
READ NOW  ദയവു ചെയ്തു നിങ്ങള്‍ ആരെയെങ്കിലും പ്രണയിക്കു എന്ന് ആരാധിക.സമന്തയുടെ കിടിലന്‍ മറുപടി വൈറല്‍

ഈ സാഹചര്യത്തിൽ നയൻതാര മാധ്യമങ്ങളുമായി വലിയൊരു അകലം പാലിച്ചു. മാത്രമല്ല നയൻതാര സിനിമ പ്രസ് മീറ്റിൽ പോലും മാധ്യമങ്ങളെ കാണില്ല എന്ന് വാശി പിടിച്ചിരുന്നു. അതുകൊണ്ടു തന്നെ നയൻതാര ഒപ്പമുള്ളപ്പോൾ മാധ്യമങ്ങൾ എത്തുന്നത് പതിവായിരുന്നില്ല.

നയൻതാരയുടെ വിവാഹം എന്നത് നമ്മുടെ ഇന്ത്യയുടെ മുഴുവൻ ആഘോഷമാണെന്ന രീതിയില്‍ ആണ് നടന്നത് എന്ന് പറയാതെ വയ്യ. അതുകൊണ്ടു തന്നെ നയൻതാരയുടെ വിവാഹ കാര്യം മാധ്യമങ്ങൾ അറിയുമ്പോൾ എല്ലാ മാധ്യമപ്രവർത്തകരും അവിടേക്ക് എത്തും.

എന്നാൽ നയൻതാര ആവട്ടെ തന്റെ ഔദ്യോഗിക വിവാഹ പ്രഖ്യാപനം നടത്തിയത് ഒരു ഇടുങ്ങിയ ഹോളിൽ. വലിയ ഹാൾ എടുക്കാൻ സാധിക്കാഞ്ഞിട്ടല്ല. വേണമെങ്കിൽ അവർക്ക് ഒരു വലിയ ഹോളിലോ ഹോട്ടലിലും അത്തരം ഒരു പ്രഖ്യാപനത്തിനുവേണ്ടി പ്രസ്സിനെ ഇരുത്താമായിരുന്നു. എന്നാൽ അവർ അത് ചെയ്തില്ല.

പലരും ഭക്ഷണം പോലും കഴിക്കാതെ മടങ്ങി പോവുകയായിരുന്നു ചെയ്തത്. എല്ലാവരെയും തന്റെ വിവാഹത്തിന് ക്ഷണിക്കുന്നുണ്ട് പക്ഷേ വരരുത് എന്ന രീതിയിലായിരുന്നു നയൻതാര ഈ ഒരു പ്രസ് മീറ്റ് നടത്തിയത് എന്നാണ് മാധ്യമപ്രവർത്തകർ പറയുന്നത്.

READ NOW  അയാളെന്റെ പാന്റ് പൊക്കാൻ പറഞ്ഞു അതനുസരിച്ചപ്പോള്‍ അയാള്‍ ചെയ്തത് - പിന്നെ നടന്നത് വെളിപ്പെടുത്തി സംവിധായകന്‍

സിനിമയുടെ പ്രമോഷൻ പരിപാടികളിൽ നയൻ‌താര എത്താറില്ല എന്ന് പലരും പറയുന്നുണ്ട്.തന്റേതായ ഒരു സ്പേസ് ഉണ്ടാക്കിയിട്ടെ ഒരു പ്രസ്‌ മീറ്റില്‍ ഇതു എന്ന് നയന്‍താര നേരത്തെ തീരുമാനിച്ചിരുന്നു അത് താരം തന്നെ വെളിപ്പെടുത്തിയിരുന്നു. നയൻതാരയും മാധ്യമങ്ങളും തമ്മിൽ അത്ര നല്ല രസത്തിൽ അല്ല. അതുകൊണ്ടുതന്നെയാണ് ഇന്നും മാധ്യമങ്ങളിൽ നിന്നും ഒരു അകലം പാലിക്കാൻ നയൻതാര ഇഷ്ടപ്പെടുന്നത്.

ADVERTISEMENTS