രണ്ടായിരത്തി മുന്നിലാണ് നയൻതാര തന്റെ അഭിനയജീവിതം തുടങ്ങുന്നത് സത്യനന്ദിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ജയറാം നായകനായ ഷീല യും അഭിനയിച്ച ചിത്രത്തിലൂടെയാണ് നയൻതാര സിനിമയിലേക്ക് എത്തുന്നത്. നീണ്ട 20 വർഷത്തെ യാത്രയിൽ നടി കരസ്ഥമാക്കിയത് സിനിമ ഇൻഡസ്ട്രിയിലെ ആർക്കും പകരം വയ്ക്കാൻ പറ്റാത്ത ഒരു സ്ഥാനം കൂടിയാണ്.അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ ഒരുപാട് വിവാദങ്ങളിലൂടെ കടന്നു പോയെങ്കിലും വീണു പോകാതെ തെന്നിന്ത്യൻ ലേഡീസ് സൂപ്പർ സ്റ്റാർ എന്ന പദവി കൂടിയാണ് സ്വന്തമാക്കിയത്.
സംവിധായകനായ വിഘ്നേഷ് ശിവനോടൊപ്പം ഉള്ള വിവാഹവും സരോഗസിയിലൂടെ ഇരട്ടക്കുട്ടികളുടെ അമ്മ ആയതും തുടങ്ങി സോഷ്യൽ മീഡിയയിൽ എന്നും ഒളിമങ്ങാത്ത താരമായി മുന്നിൽ ഉണ്ട് നയൻതാര.
ഒരുപാട് തമിഴ് മലയാളം സിനിമകളിൽ നയൻതാര അഭിനയിക്കുന്നുണ്ടെങ്കിലും ഒരു സിനിമയുടെ പ്രമോഷനും പോലും നയൻതാര പോകുന്നതോ പങ്കെടുക്കുന്നതോ കണ്ടിട്ടില്ല. ഇത് ചില വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ടെങ്കിലും എന്തുകൊണ്ട് പങ്കെടുക്കുന്നില്ല എന്ന കാരണം നയൻതാരവ്യക്തമാക്കിയിട്ടുണ്ടായിരുന്നില്ല.
കോഫി വിത്ത് ഡിഡി എന്ന പ്രോഗ്രാമിൽ പങ്കെടുക്കവെയാണ് ഇതിൻറെ കാരണം
നയൻതാര വ്യക്തമാക്കുന്നത്.നയൻതാരയുടെ വാക്കുകളിലൂടെ .” ഞാൻ സിനിമ ഇൻഡസ്ട്രിയിൽ വരുന്ന സമയത്ത് സിനിമയിൽ നായകന്റെ നിഴലായി മാത്രമാണ് നായിക ഉണ്ടായിരുന്നത്. അന്ന് ഒരിക്കലും സ്ത്രീകൾ കേന്ദ്ര കഥാപാത്രമായ ഒരു സിനിമ ഇറങ്ങുകയോ ഇറക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല.
അന്നൊക്കെ സിനിമയുടെ ഓഡിഷന് പോകുമ്പോൾ നമ്മൾക്ക് ഒരു പ്രാധാന്യവും ആ സിനിമയിൽ ഇല്ല എന്നുള്ളത് നമുക്ക് തന്നെ മനസ്സിലാവും. അതായത് അത്തരം പ്രമോഷൻ പരിപാടികളിൽ ഏതെങ്കിലും ഒരു മൂലയിൽ നമ്മെ മാറ്റി നിർത്താറുണ്ട് . എന്നതിനപ്പുറം അവിടെ നടിമാർക്കു ഒരു പ്രാധാന്യവും അവർ കൽപ്പിക്കുന്നില്ല
അങ്ങനെ ഒരു വേദിയിൽ വന്നു ഒന്നോ രണ്ടോ വാക്കുകൾ സംസാരിക്കുക എന്നത് വളരെ അപൂർവമായി മാത്രമേ സംഭവിച്ചിരുന്നുള്ളൂ. അതുകൊണ്ടൊക്കെ തന്നെയാണ് പിന്നീട് അഭിനയിക്കുന്ന സിനിമകളിൽ ഒന്നും ഓഡിഷൻ പോകാത്തത്.
ഞാൻ അഭിനയിക്കുന്ന സിനിമയിൽ എന്റെ പേര് അവിടെ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നത് തെറ്റില്ലല്ലോ. ആണുങ്ങൾക്ക് കിട്ടുന്നത്ര പരിഗണന വേണമെന്ന് ഞാൻ പറയുന്നില്ല പക്ഷേ അവർക്ക് കിട്ടുന്നതിൽ കുറച്ചെങ്കിലും അതിനുള്ളിൽ അഭിനയിക്കുന്ന സ്ത്രീകൾക്കും കിട്ടണം എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്.എന്നാൽ ആ ആഗ്രഹം ഇപ്പോൾ സാധിക്കുന്നുണ്ട് .
ഇപ്പോൾ വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും അത്ഭുതപ്പെടുത്തുന്ന രീതിയിൽ സ്ത്രീ ഓറിയന്റഡ് ആയിട്ടുള്ള സിനിമകൾ ഇറങ്ങുന്നുണ്ട് . അങ്ങനത്തെ സിനിമകൾ ഇറക്കാൻ സംവിധായകർ തയ്യാറാകുന്നു. ഒരുപാട് ഒരുപാട് സിനിമകൾ സ്ത്രീകൾ കേന്ദ്ര കഥാപാത്രമായി നിർമ്മിക്കപ്പെടുന്നുണ്ട് .അവ വിജയം കാണുന്നുമുണ്ട് .അതുകൊണ്ടൊക്കെ തന്നെയാണ് ഞാൻ ഓഡിഷന് പോകാതെയിരുന്നതും .
ഇന്റർവ്യൂവിൽ ദിവ്യ ദർശിനി പറഞ്ഞതുപോലെ , സ്ത്രീ കേന്ദ്ര കഥാപാത്രമായ സിനിമയ്ക്ക് വേണ്ടി ആദ്യം അങ്ങനെ ഒരു വഴി വെട്ടിയിട്ട ആളാണ് നയൻതാര. ആ വഴിയിലൂടെയാണ് ബാക്കിയുള്ളവർ സഞ്ചരിച്ചതും .അതിനാൽ തന്നെ താങ്കൾ വളരെ അതിനൊരു വളരെ നല്ല അപ്രീസിയേഷൻ കിട്ടേണ്ടതുണ്ട് എന്നും പറയുന്നു
നയൻതാരയുഡേതായി പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ജവാൻ.ഷാരൂഖാനും ആറ്റ്ലീയും കോമ്പൊയിൽ ആദ്യത്തെ ചിത്രമാണിത് .നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്