സിനിമയിൽ തന്നെ ഒതുക്കാൻ ശ്രമിച്ചവരെ കുറിച്ച് തുറന്നു പറഞ്ഞു നവ്യ നായർ.

14

മലയാളികളുടെ പ്രിയ നായികയായ നവ്യ നായർ, തന്റെ തിരിച്ചുവരവിനെക്കുറിച്ചും മലയാള സിനിമയിലെ മാറ്റങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ്.വിവാഹ ശേഷം അഭിനയത്തിൽ നിന്നുംനേടണ ഇടവേളയെടുത്ത നവ്യ കുടുംബത്തിന് വേണ്ടിയുഉംമാകാന് വേണ്ടിയും തന്റെ പല ആഗ്രഹങ്ങളും മാറ്റി വച്ച കാര്യവുംമുൻപ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. കുറച്ചു നാൾ മുൻപ് ഒരു അഭിമുഖത്തിൽ വെച്ച് ഇന്ന് സിനിമയിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ചും താൻ സജീവമായിരുന്ന സമയത്തെ ചില പ്രശ്നങ്ങളെ കുറിച്ചും താരം നടത്തിയ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ്.

നവ്യയുടെ വാക്കുകൾ പ്രകാരം, പണ്ട് മറ്റു നായികമാർ വേറൊരു നായികയെ ഒതുക്കാനുള്ള ശ്രമങ്ങൾ നടത്തുമായിരുന്നു എന്ന ഞെട്ടിക്കുന്ൻ വസ്തുതയാണ് താരം വെളിപ്പെടുത്തിയത് . എന്നാൽ ഇന്നത്തെ തലമുറയിലെ നായികമാർ പരസ്പരം പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. തന്റെ തിരിച്ചുവരവ് സമയത്ത് മഞ്ജു വാര്യർ തന്നെ പിന്തുണച്ചതിനെക്കുറിച്ച് നവ്യ വളരെ സന്തോഷത്തോടെ പങ്കുവെച്ചു. “ഞാൻ നായികയായി അഭിനയിച്ച സിനിമയുടെ ഇന്നുമുതൽ എന്നുള്ള പോസ്റ്ററിൽ മഞ്ജു ചേച്ചിയാണ് ഓഡിയൻസിനെ അഡ്രസ് ചെയ്യുന്നത്. പ്രൊഡക്ഷനിൽ നിന്ന് ഇക്കാര്യം ചേച്ചിയോട് പറഞ്ഞപ്പോൾ തന്നെ ചേച്ചിക്ക് ഭയങ്കര സന്തോഷമായിരുന്നു,ചെയ്യാമെന്ന് അപ്പോൾ തന്നെ സമ്മതിക്കുകയായിരുന്നു ” എന്നാണ് നവ്യ പറഞ്ഞത്.

ADVERTISEMENTS
   

പണ്ടുള്ള നായികമാർ കൂടെയുള്ള മറ്റൊരു നായികയെ പിന്തുണക്കുന്ന സ്വൊഭാവമുള്ളവരായിരുന്നില്ല എന്ന് നവ പറയുന്നു. അവർ കൂടെയുള്ളവരെ ഒതുക്കാൻ ശ്രമിക്കുമായിരുന്നു . തനിക്കും അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും വിശദീകരിക്കാൻ താത്പര്യമില്ലെന്നും നവ്യ വ്യക്തമാക്കി. “എനിക്കെതിരെ അങ്ങനെ ചിലരൊക്കെ പ്രവർത്തിച്ചിരുന്നു എന്ന് മറ്റുള്ളവരൊക്കെ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. അതിന്റെ പൂർണ വിശദാംശം എന്തെന്ന് പറഞ്ഞ് തരാൻ എനിക്കറിയില്ലെന്നും” നവ്യ പറഞ്ഞു. ഇന്നത്തെ തലമുറയിലെ നായികമാർ എന്നാൽ തിരിച്ചാണ് അവർ പരസ്പരം വലിയ പിന്തുണയാണ് നൽകാറുളളത. തന്റെ തിരിച്ചു വരവ് സമയത്തു തനറെ ചിത്രത്തിന്റെ ടീസറുകളും പോസ്റ്ററുകളും മറ്റു പല ആർട്ടിസ്റ്റുകളുമാണ് പ്രൂമോഷൻ ചെയ്യാൻ സഹായിച്ചത് എന്നും നവ്യ പറയുന്നു.

നവ്യയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. മലയാള സിനിമയിലെ സ്ത്രീകളുടെ സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇത് വീണ്ടും ഊർജ്ജം പകർന്നിരിക്കുന്നു. പഴയ കാലത്തെ മത്സരബുദ്ധിയും ഇന്നത്തെ സഹകരണ മനോഭാവവും താരതമ്യം ചെയ്യപ്പെടുന്നു.

നവ്യ നായരുടെ തിരിച്ചുവരവ് മലയാള സിനിമയിൽ ഒരു പുതിയ അധ്യായമായിരുന്നു. ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ തിളക്കമായി തിരിച്ചെത്തിയ നവ്യ, ഇപ്പോൾ റിയാലിറ്റി ഷോ വിധികർത്താവായും സജീവമാണ്.

ADVERTISEMENTS