ഓരോ മലയാളികളുടെ ഹൃദയത്തിൽ ജീവിക്കുന്ന നടനാണ് കലാഭവൻ മണി. മനുഷ്യരെ സ്നേഹിക്കുന്നതിന് പരിധികളില്ലാത്ത വ്യക്തി. തൻറെ ജീവിതത്തിൽ ലഭിച്ച സൗഭാഗ്യങ്ങൾ അദ്ദേഹം കൂടെയുള്ളവർക്കും പകർന്നു നൽകിയിട്ടുണ്ടായിരുന്നു. അകാലത്തിൽ മലയാളികളെ വിട്ട് മറഞ്ഞ ഈ നടനെ അന്ന് മലയാളികൾ നൽകിയ സ്നേഹവായപിന് അതിരില്ലാത്തതായിരുന്നു. മണി മരിച്ച ആണ് മരണ വീടുപോലെ ആയ ഒരുപാട് വീടുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. വ്യക്തിപരമായി അറിയാവുന്ന കാര്യമാണ്.
കലാഭവൻ മണിയുടെ സുഹൃത്തും ഗായകനും സംഗീത സംവിധായകനും സിനിമ സംവിധായകനും നടനും ഒക്കെയായ നാദിർഷ ഒരു അഭിമുഖത്തിൽ തന്നെ ഒരു സ്റ്റേജ് ഷോയ്ക്കിടെ അപമാനിച്ച വ്യക്തിക്ക് മണി നൽകിയ ശിക്ഷയെക്കുറിച്ച് പറഞ്ഞിരുന്നു. ആ വാക്കുകൾ ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്.
തന്റെ സുഹൃത്തുക്കൾക്ക് വേണ്ടി ഏതറ്റവും പോകുന്ന തന്റെ സുഹൃത്തുക്കളെ പരിധിയില്ലാതെ സ്നേഹിക്കുന്ന സഹായിക്കുന്ന വ്യക്തിയായിരുന്നു കലാഭവൻ മണി. ഒരുപക്ഷേ സൗഹൃദങ്ങളോടുള്ള അമിതമായ സ്നേഹവും സഹകരണവും തന്നെയാകാം അദ്ദേഹത്തിൻറെ അകാലത്തിലുള്ള മരണത്തിന് കാരണം എന്ന് തന്നെ പറയാം. കാരണം കൂട്ടുചേർന്ന് മദ്യപാനം നിയന്ത്രണമല്ലാത്ത ഒരു അവസ്ഥയിലേക്ക് പോവുകയും അങ്ങനെ അമിതമായ മദ്യപാനം മൂലം കരൾ രോഗം പിടിപെടുകയും മരണസംഭിക്കുമായിരുന്നു കലാഭവൻമണിക്ക്.
നാദിർഷ ആ സംഭവം ഓർക്കുന്നത് ഇങ്ങനെ . ഒരു സ്റ്റേറ്റ് ഷോയ്ക്കിടെ ഒരിക്കലും ഒരാൾ സ്റ്റേജിന്റെ പിന്നിൽ വന്ന് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. ഒരു വിധത്തിൽ അയാളെ പറഞ്ഞു വിട്ടതാണ്. പിന്നീട് താൻ പാടിക്കൊണ്ടിരിക്കുന്ന സമയത്ത് അയാൾ വന്നു തന്റെ ചെവിയിൽ വളരെ അടക്കത്തിൽ തന്നെ തെറി പറഞ്ഞു. പോടാ ഡാഷ് മോനെ എന്ന് പറഞ്ഞു. സത്യത്തിൽ അതോടെ തന്റെ കോൺഫിഡൻസ് തന്നെ അങ്ങ് പോയിരുന്നു.
പാട്ട് കഴിഞ്ഞതിനുശേഷം പിൻഭാഗത്തേക്ക് ചെന്നപ്പോൾ കലാഭവൻ മണി അടുത്ത സ്കിറ്റ് കളിക്കുന്നതിനായി കള്ളിമുണ്ടും ഒക്കെ ഇട്ട് റെഡിയായി നിൽക്കുകയാണ്. സുഹൃത്തുക്കൾക്ക് പരസ്പരം തിരിച്ചറിയാൻ പറ്റുമല്ലോ. ഒരാളുടെ മുഖം വാടിയിരുന്നാലും ഒരാൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാലോ നല്ല ഒരു സുഹൃത്തിനു മനസിലാകും. മുഖം കണ്ടപ്പോൾ തന്നെ കലാഭവൻമണിക്ക് പന്തികേട് തോന്നി അദ്ദേഹം എന്നോട് ചോദിച്ചു എന്താടാ എന്തുപറ്റിയെന്ന്. അപ്പോൾ താൻ ഇതുപോലെ കാര്യം പറഞ്ഞു. ഒരാൾ ഇങ്ങനെ തന്നെ അപമാനിച്ചു തെറി പറഞ്ഞു എന്നൊക്കെ.
അതോടെ മണിയുടെ വിധം മാറി മണി എന്നോട് പറഞ്ഞു അടുത്തത് എൻറെ സ്കിറ്റ് അല്ലേ എൻറെ സ്കിറ്റ് വേണ്ട ഞാൻ ഒരു നാടൻപാട്ട് പാടുന്നു നീ അനൗൺസ് ചെയ്യാൻ പറഞ്ഞു . എന്നിട്ട് മണി പറഞ്ഞു ഞാൻ പാട്ട് പാടി കാണികൾക്കിടയിൽ അയാൾ ഇരിക്കുന്ന സ്ഥലത്ത് എത്തുമ്പോൾ ആരാണ് എന്ന് നീ എനിക്കൊരു സൂചന നൽകണം. അത്രയാണ് മണി തന്നോട് പറഞ്ഞിരുന്നത്. അതുകൊണ്ട് നീ സ്റ്റേജിന്റെ ഒരു സൈഡിൽ വന്നു നിൽക്കുക എന്ന് അദ്ദേഹം തന്നോട് പറഞ്ഞു. എന്നിട്ട് മണി പാട്ടൊക്കെ പാടി പതുക്കെ കാണികളുടെ ഇടയിലേക്ക് ഇറങ്ങി ഓരോ വരിയിലും ചെന്ന് ഓരോരുത്തരെയായി ചൂണ്ടിക്കാണിച്ചുകൊണ്ട് ഇയാളാണോ എന്നുള്ള രീതിയിൽ അന്യംകാണിച്ചു. ആദ്യമൊന്നും ശരിയായ ആളെ അല്ല കാണിച്ചത് ഒടുവിൽ താൻ പറഞ്ഞു അതെ ആ ആൾ തന്നെ.
പിന്നെ ഞാൻ കാണുന്നത് മണി അയാളോടൊപ്പം ഡാൻസ് കളിക്കുകയാണ്. പക്ഷേ മണിയുടെ കൈ അയാളുടെ കഴുത്തിലൂടെ ഇട്ട് ദേഹത്തേക്ക് അടുക്കി പിടിച്ചിരിക്കുകയാണ്. അതോടൊപ്പം കാലും ഒന്ന് ഉയർന്നതാഴുന്നുണ്ട്. സത്യത്തിൽ കഴുത്ത് ഞെരിച്ചു പിടിച്ചിരിക്കുകയാണ് കാൽമുട്ടുകൊണ്ട് അടിവയറ്റിൽ നല്ല കീറും മണി അന്ന് അയാൾക്ക് കൊടുത്തിരുന്നു എന്ന് നാദിർഷ ഓർക്കുന്നു. അതായിരുന്നു സുഹൃത്തുക്കളോടുള്ള മണിയുടെ സ്നേഹം. ഒരു കൂട്ടുകാരൻ ഒരു പ്രശ്നമുണ്ടായാൽ അടുത്ത് നിമിഷം മണി അയാളുടെ സഹായത്തിന് എത്തുമെന്ന് നാദിർഷ ഓർക്കുന്നു