ഉത്തരം പറയാൻ പറ്റാത്ത ചില ചോ​ദ്യങ്ങൾ ഞാനും ചോദിക്കട്ടെ? ഇത്തരം ചോദ്യം തമാശയായി എടുക്കാൻ കഴിയില്ല. പാര്വതിയോട് കലിപ്പിൽ ശരത് പറഞ്ഞത്

0

പ്രശസ്ത സംഗീത സംവിധായകനും റിയാലിറ്റി ഷോ വിധികർത്താവുമായ ശരത് അവതാരക പാർവതി ബാബുവിനെ ഞെട്ടിക്കുന്ന ഒരു തമാശ ഒപ്പിച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അമൃത ടിവിയിലെ സൂപ്പർ സ്റ്റാർ എന്ന റിയാലിറ്റി ഷോയുടെ വേദിയിലാണ് സംഭവം അരങ്ങേറിയത്. പൊതുവേ കണിശക്കാരനായ സംഗീത റിയാലിറ്റി ഷോയിലെ ജഡ്ജ് ആയ ശരത് മത്സരാർത്ഥികൾക്ക് ഒരു പേടി സ്വപ്നമാണ്‌. അദ്ദേഹത്തിന്റെ സംഗീതത്തിലുള്ള അപാരമായ പാണ്ഡിത്യം അദ്ദേഹത്തിനെ മലയാളത്തിലെ ഏറ്റവും മികച്ച സംഗീത റിയാലിറ്റി ഷോ ജഡ്ജാക്കി . ഒരു മികവുറ്റ ഗായകനും സംഗീത സംവിധായകനുമാണ് അദ്ദേഹം. നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളത്തിൽ അദ്ദേഹത്തിന്റേതായുണ്ട്.

ഏപ്രിൽ ഒന്നിന് സംപ്രേക്ഷണം ചെയ്ത എപ്പിസോഡിലാണ് ശരത്തിന്റെ തമാശ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വീഡിയോയിൽ, അവതാരകയായ പാർവതി ശരത്തിനോട് “കാളരാഗം എന്താണ്?” എന്ന് ചോദിക്കുന്നു. ഇത് കേട്ടതും ശരത് ഗൗരവത്തിലാവുകയും, “ഈ വേദിയിൽ ഇങ്ങനത്തെ വിഡ്ഢിത്തങ്ങൾ ചോദിക്കരുത്” എന്ന് ദേഷ്യത്തോടെ പ്രതികരിക്കുകയും ചെയ്യുന്നു.

ADVERTISEMENTS
   

ശരത്തിന്റെ അപ്രതീക്ഷിതമായ പ്രതികരണത്തിൽ പാർവതി അമ്പരന്നുപോകുന്നതും വീഡിയോയിൽ കാണാം. ശരത് തുടർന്ന് സംസാരിക്കുകയും, ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിച്ചാൽ തനിക്ക് ദേഷ്യം വരുമെന്നും, വെറുത്താൽ പിന്നെ വെറുത്തതാണെന്നും പറയുന്നു. ഇത് കേട്ട് പാർവതി വിഷമത്തോടെ നിൽക്കുന്നത് കാണാം. തമാശ ചോദിക്കുന്നു എന്ന പേരിൽ വിഡ്ഢിത്തം ചോദിക്കരുത് എന്നും അദ്ദേഹം ദേഷ്യപ്പെട്ടു കൊണ്ട് പറഞ്ഞു. പാർവതി ഒരു നല്ല അവതരികയാണ് എന്നും എന്നാൽ അവളോട് താണ കാണിക്കുന്ന സ്നേഹം മിസ്യൂസ് ചെയ്യരുത് എന്നും ശരത് പറയുന്നു. ഇത്രയും കേട്ടതോടെ പാർവതി പൊട്ടിക്കരയുകയാണ് ഉണ്ടായത്.

എന്നാൽ, ഈ രംഗം ഒരു തമാശയായിരുന്നുവെന്നും, ഷോയുടെ പ്രൊഡ്യൂസർ നൽകിയ പ്രാങ്ക് ടാസ്ക് ആയിരുന്നു ഇതെന്നും പിന്നീട് ശരത്തും മറ്റ് വിധികർത്താക്കളായ ഷാൻ റഹ്മാനും അനുരാധ ശ്രീറാമും ചേർന്ന് പാർവതിയോട് വെളിപ്പെടുത്തുന്നു. ഏപ്രിൽ ഫൂൾ ദിനത്തോടനുബന്ധിച്ച് നടത്തിയ തമാശയായിരുന്നു ഇത്.

“ഈ ഏപ്രിൽ ഫൂൾ പാർവതി ജീവിതത്തിൽ മറക്കില്ല” എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ നിരവധി പേർ കണ്ടുകഴിഞ്ഞു. ശരത്തിന്റെ തമാശ അവതരിപ്പിച്ച രീതിയും, പാർവതിയുടെ നിഷ്കളങ്കമായ പ്രതികരണവും വീഡിയോയെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. അതെ സമയം ചിലർ ശരത്തിനെയും മറ്റു ചിലർ പാര്വതീയ്യും വിമർശിക്കുന്നുണ്ട്. ഒരു സംഗീത റിയാലിറ്റി ഷോയിൽ പോയി ഇത്തരത്തിൽ മണ്ടൻ ചോദ്യങ്ങൾ ചോദിക്കരുത് എന്ന് ഒരു പക്ഷവും ; തമാശ എന്ന പേരിൽ ശരത് വളരെ ക്രൂരമായി ആണ് സംസാരിച്ചത് എന്നും മറുപക്ഷവും വാദിക്കുന്നു.

വർഷങ്ങളായി സംഗീത റിയാലിറ്റി ഷോകളിൽ വിധികർത്താവായി സജീവമാണ് ശരത്. അവതാരക എന്ന നിലയിൽ പാർവതി ബാബുവും പ്രേക്ഷകർക്ക് സുപരിചിതയാണ്. യൂട്യൂബ് ചാനലുകളിലൂടെയാണ് പാർവതിയുടെ കരിയർ ആരംഭിച്ചത്. പിന്നീട് സിനിമയിലും മോഡലിംഗിലും താരം സജീവമായി. അടുത്തിടെ പുറത്തിറങ്ങിയ ‘മലൈക്കോട്ടെ വാലിബൻ’ എന്ന സിനിമയിൽ ഒരു കഥാപാത്രത്തിന് പാർവതി ഡബ്ബ് ചെയ്തിട്ടുണ്ട്.

ഈ രസകരമായ തമാശയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പലരും തങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും കമന്റ് ബോക്സിൽ പങ്കുവെക്കുന്നുണ്ട്. ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ഈ തമാശ ഇരുവരുടെയും ആരാധകർക്കിടയിലും ചിരി പടർത്തിയിരിക്കുകയാണ്.

ADVERTISEMENTS