നടൻ രാഷ്ട്രീയപ്രവർത്തകൻ എന്ന നിലകളിൽ എല്ലാം പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമാണ് മുകേഷ്. മലയാള സിനിമയിൽ മുകേഷ് ചെയ്തിട്ടുള്ള കഥാപാത്രങ്ങൾ ഒന്നിനൊന്ന് മികച്ചതും വ്യത്യസ്തവുമാണ്. ഹാസ്യ കഥാപാത്രങ്ങൾ അഭിനയിക്കുന്ന സമയത്ത് ഒരു പ്രത്യേക രീതിയാണ് മുകേഷിനുള്ളത് അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ആദ്യകാലങ്ങളിൽ ചെറിയ റോളുകളിലൂടെയാണ് മുകേഷ് തിളങ്ങുന്നത് പിന്നീടാണ് വ്യത്യസ്തമായ കഥാപാത്രങ്ങൾ അദ്ദേഹത്തിന് ലഭിച്ചു തുടങ്ങുന്നത്. അത്തരത്തിൽ അദ്ദേഹം ചെറിയ വേഷത്തിൽ എത്തിയ ഒരു ചിത്രമാണ് ധീം തരികിട തോം എന്ന ചിത്രം ഈ ചിത്രത്തിലൂടെ വളരെയധികം ശ്രദ്ധ നേടിയ ഡയലോഗ് ആണ് ഒത്തില്ല എന്നുള്ള ഡയലോഗ്.
ഈ ഡയലോഗ് പിൽകാലത്തെ വളരെയധികം ശ്രദ്ധ നേടുകയും ട്രോളുകളുടെ ഭാഗമായി മാറുകയും ഒക്കെ ചെയ്തിരുന്നു.. ഈ ഡയലോഗ് എവിടെ നിന്നാണ് വന്നത് എന്ന് ഇപ്പോൾ ആരാധകർ കണ്ടുപിടിക്കുകയാണ്. ഇതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ മുകേഷ് തന്നെ പറയുന്നതാണ് ശ്രദ്ധ നേടുന്നത്. ഈ ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് ഓരോരുത്തരും ഡയലോഗിന് വേണ്ടി കാത്തുനിൽക്കുകയാണ്. എല്ലാവർക്കും എന്തെങ്കിലും ഒരു ഡയലോഗ് കിട്ടിയാൽ മതി. പ്രിയദർശനെ സംബന്ധിച്ചിടത്തോളം ഒരു ഡയലോഗ് രണ്ട് പ്രാവശ്യം പറയാൻ ഉള്ള ചാൻസ് നൽകും.
അതിൽ ശരിയാക്കുന്നവർക്കാണ് ആ ഡയലോഗ് കൊടുക്കുന്നത്. ഇല്ലെങ്കിൽ വേറൊരു ആൾക്ക് കൊടുക്കും. അങ്ങനെയാണ് അദ്ദേഹം ചെയ്യുന്നത്. ധീ തരികിട തോം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് താൻ പ്രിയദർശനോടു പറഞ്ഞു കൊല്ലത്ത് അടിയൊക്കെ നടക്കുന്ന സമയത്ത് സുഹൃത്തുക്കൾ തമ്മിൽ ഇങ്ങനെ ഒത്തില്ല എന്ന് പറയാറുണ്ട്. അത് അടി കാണാൻ വേണ്ടിയുള്ള ഒരു രീതിയാണ്. അതു വേണമെങ്കിൽ ഇവിടെ ഉപയോഗിക്കാം എന്ന്. അപ്പോൾ പ്രിയദർശൻ പറഞ്ഞു എന്നാൽ ശരി നീ അത് ഉപയോഗിച്ചോളൂ എന്ന്.
അത് കഴിഞ്ഞ് ഞാൻ പ്രിയദർശനോടു പറഞ്ഞു ഇത് ഞാൻ കൊണ്ടുവന്നതാണ്. എനിക്ക് തന്നെ ഈ ഡയലോഗ് തരണം. കാരണം അവിടെ ചെല്ലുമ്പോൾ സീനിയേഴ്സ് ഒക്കെ ഇത് കാണുമ്പോൾ നല്ലതാണ് എന്ന് പറഞ്ഞ് അവർക്ക് കൊടുക്കരുത് എന്ന്. അപ്പോൾ പ്രിയൻ പറഞ്ഞത് എനിക്ക് തന്നെ നൽകാമെന്നാണ്. അങ്ങനെയാണ് ഞാൻ ആ ഡയലോഗിലേക്ക് വരുന്നത് എന്നും മുകേഷ് ഓർക്കുന്നു.