ഈ വീഡിയോ കണ്ടാൽ ആരും പ്രപ്പോസ് ചെയ്തു പോകും അത്രയ്ക്ക് ക്യൂട്ട് -ആരാധകൻ കൺട്രോൾ വിട്ട് പ്രൊപ്പോസ് ചെയ്ത മൃണാലിന്റെ വീഡിയോ താരത്തിന്റെ മറുപടിയും

853

നടി മൃണാൽ താക്കൂർ ദുൽഖർ സൽമാൻ നായകനായ സീത രാമം എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രീയങ്കരിയായത്. സീത രാമത്തിലെ അഭിനയത്തിലൂടെ മൃണാൾ ശരിക്കും മലയാളികളുടെ മാത്രമല്ല ഇന്ത്യ മുഴുവനുള്ള പ്രേക്ഷകരുടെയും പ്രീയങ്കരിയായി മാറിയിരുന്നു.

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ തന്റെ വിശേഷങ്ങളും മനോഹര ചിത്രങ്ങളും വിഡിയോകളുമൊക്കെ പങ്ക് വെക്കാറുളള മൃണാൾ ആരാധകരുമായി രസകരമായ ആശയ വിനിമയം നടത്താറുമുണ്ട്. അത്തരത്തിൽ വളരെ രസകരമായ രീതിയിലുള്ള തന്റെ ആരാധകനുമായുള്ള മൃണാലിന്റെ ഒരു സംസാരം ഇപ്പോൾ വൈറലായിരിക്കുകയാണ്.

ADVERTISEMENTS
   

എന്ന ആരാധകൻ മൃണാലിന്റെ ഒരു വീഡിയോ കണ്ടു പ്രണയാതുരനായി ആണ് തന്റെ ഹൃദയ വികാരം താരത്തോടെ പങ്ക് വച്ചത്. തമിഴ് ചിത്രം പച്ചക്കിളി മുത്തുചരത്തിലെ ഉന്നകുൾ നാനേ എന്ന ഗാനം പശ്ചാത്തലത്തിൽ പ്ലേ ചെയ്യുമ്പോൾ മൃണാൾ അതിനു അത്യന്തം യോജിക്കുന്ന തരത്തിൽ വളരെ നാച്ചുറൽ ആയ ലുക്കിൽ അതായതു ഒരു ആഫ്റ്റർ ഷവർ ലുക്കിൽ അലസമായി മാടിയൊതുക്കാത്ത മുടിയിഴകളും മെയ്ക് ആപ്പിലാത്ത ഫേസും എന്നാൽ അതിമനോഹരമായ ഒരു കമ്മലണിഞ്ഞു അതീവ ക്യൂട്ടായ ചില എക്സ്പ്രെഷൻസ് ആ ഗാനത്തിന് നൽകുന്നുണ്ട്. സത്യത്തിൽ ആ ലുക്കിൽ ആ ഗാനത്തിന്റെ പശ്ചാത്തലത്തിൽ താരം അതി മനോഹാരിയായി കാണപ്പെടുന്നു.

താരം മുടി മാതിയൊതുക്കി തന്റെ ആരെയും ആകർഷിക്കുന്ന മാസ്മരിക നോട്ടവുമായി ക്യാമറയിലേക്ക് നേരെ എത്തി പുഞ്ചിരിക്കുന്നതും വീഡിയോയിൽ കാണാം.

തനിക്ക് ഇത് വളരെ മനോഹരമായി തോന്നുന്നു പക്ഷേ പിന്നീട ഇത് ണ് ജാൻ ഡിലീറ്റ് ചെയ്തേക്കാം എന്ന അടിക്കുറിപ്പോടെയാണ്‌ താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സത്യത്തിൽ ആരെയും പ്രണയാതുരമാക്കുന്ന ഒരു ക്യൂട്ട് വീഡിയോ ആണ് അത്. അത് കണ്ടു കണ്ട്രോൾ പോയി ആകാം ഒരാരാധകൻ വീഡിയോയോട് പ്രതികരിച്ച് തന്റെ പ്രണയം തുറന്നു പറഞ്ഞു. “മേരി തരഫ് സെ റിഷ്താ പക്കാ” എന്ന് കമന്റ് ചെയ്തു. അതിനു മൃണാലിന്റെ കുറിപ്പാണു വൈറലായിരിക്കുന്നത്.

 

ആരാധകന്റെ കമന്റ് ശ്രദ്ധിച്ച മൃണാൽ, “മേരി തരഫ് സേ നാ ഹെ എന്ന് പ്രതികരിച്ചു. അതായത് താൻ പ്രണയത്തിനു തയ്യാർ ആണ് എന്ന ആരാധകന്റെ കമെന്റിനു എന്റെ ഭാഗത്തു നിന്ന് നോ ആണ് മറുപടി എന്ന് രസകരമായ ചില ഇമോജികളോടൊപ്പം മൃണാൾ കുറിച്ചു . ഇതാണ് ഇപ്പോൾ വൈറലാവുന്നത്. പക്ഷേ വീഡിയോ ശരിക്കും വൈലായിരിക്കുകയാണ്. താൻ ഈ വീഡിയോ ഭാവിയിൽ ഡിലീറ്റ് ചെയ്തേക്കാം എന്ന താരത്തിന്റെ കുറിപ്പിന് ഇപ്പോഴേ ഡൌൺലോഡ് ചെയ്തു എന്നാണ് പലരും കമെന്റ് ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Mrunal Thakur (@mrunalthakur)

അതേസമയം, വർക്ക് ഫ്രണ്ടിൽ, അക്ഷയ് കുമാറിന്റെയും ഇമ്രാൻ ഹാഷ്മിയുടെയും സെൽഫിയിൽ മൃണാൾ അടുത്തിടെ ഒരു അതിഥി വേഷത്തിൽ കണ്ടു. രാജ് മേത്ത സംവിധാനം ചെയ്യുന്ന സെൽഫിയിൽ ഡയാന പെന്റി, ഇമ്രാൻ ഹാഷ്മി, നുഷ്രത്ത് ബറൂച്ച എന്നിവരും അഭിനയിചിരുന്നു. ഫെബ്രുവരി 24ന് തീയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പക്ഷേ പ്രതീക്ഷിച്ച രീതിയിൽ ബോക്സ് ഓഫീസ് ചലങ്ങൾ ഉണ്ടാക്കിയില്ല .

സീതാരാമത്തിലെ സീത മഹാലക്ഷ്മിയുടെ വേഷം വലിയ ഒരു ആരാധക പിന്തുണയുണ്ടാക്കാൻ മൃണാളിനി സഹായിച്ചു. ഇപ്പോൾ താരത്തിന് കൈ നിറയെ അവസരങ്ങൾ ആണ്.വരും മാസങ്ങളിൽ, നിരവധി ചിത്രങ്ങൾ താരത്തിന്റേതായി പുറത്തിറങ്ങുണ്ട്. ഇഷാൻ ഖട്ടർ നായകനായുള്ള വാർ ചിത്രം പിപാ യിൽ ആണ് അടുത്തതായി മൃണാൾ അഭിനയിക്കുന്നത്. ആദിത്യ റോയ് കപൂറിനൊപ്പം ഗുംറ എന്ന ക്രൈം ത്രില്ലറും അവർക്കുണ്ട്. നടൻ നാനിക്കൊപ്പം ഒരു തെലുങ്ക് ചിത്രവുമുണ്ട്.

https://www.instagram.com/p/CpSjehogF8o/

ഈ വീഡിയോ താരം ഡിലീറ്റ് ചെയ്യും എന്ന് പറഞ്ഞതിനാൽ ഇതിന്റെ ഡിലീറ്റ് ചെയ്യപ്പെടാത്ത വേർഷൻ ഞങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് അതും ഇതിനോടൊപ്പം ഉൾപ്പെടുത്തുന്നു ഇൻസ്റ്റാഗ്രാമിൽ ഉള്ളവർ നമ്മുടെ അക്കൗണ്ട് കൂടെ ഫോളോ ചെയ്യുക

 

ADVERTISEMENTS