മോഹൻലാലിന്റെ ഏറ്റവും വലിയ ശക്തി അതാണ് – മകന്റെ ആ സിനിമകൾ ഒന്നും ഞാൻ കണ്ടിട്ടില്ല – ‘ലാലിന്റെ അമ്മ ശാന്തകുമാരി മകനെ കുറിച്ച് പറഞ്ഞത്

8

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ കുട്ടിക്കാലത്തെക്കുറിച്ചും വ്യക്തിപരമായ സവിശേഷതകളെക്കുറിച്ചും മനസ്സുതുറന്ന് അമ്മ ശാന്തകുമാരി. മുൻപ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശാന്തകുമാരി മകനെക്കുറിച്ചുള്ള അപ്രതീക്ഷിതമായ കാര്യങ്ങൾ പങ്കുവെച്ചത്. സിനിമയിൽ ഒരു പ്രവേശനത്തിന് മുൻപ് തന്നെ മോഹൻലാൽ എങ്ങനെയായിരുന്നു, സുഹൃദ് ബന്ധങ്ങളെ എത്രമാത്രം വിലമതിക്കുന്നു, കാണാൻ മകൻറെ സിനിമകൾ തിരഞ്ഞെടുക്കുന്നതിലെ അമ്മയുടെ താൽപര്യങ്ങൾ എന്തെല്ലാം തുടങ്ങിയ വിഷയങ്ങളിലാണ് ശാന്തകുമാരി മനസ്സുതുറന്നത്. ഒരു അഭിമുഖത്തിലൂടെ മോഹൻലാലിന്റെ സ്വകാര്യ ജീവിതത്തിലേക്കും വ്യക്തിത്വത്തിലേക്കും കൂടുതൽ വെളിച്ചം വീശുകയാണ് ‘അമ്മ ശാന്തകുമാരി ചെയ്തത് . മോഹൻലാലിൻറെ ‘അമ്മ ഇപ്പോൾ അസുഖ ബാധിതയാണ്. ‘അമ്മ ഇപ്പോൾ സംസാരിക്കാറില്ല. വർഷങ്ങൾക്ക് മുൻപ് ‘അമ്മ നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണിത്.

മോഹൻലാൽ വളരെ ശാന്ത സ്വഭാവമുള്ള കുട്ടിയായിരുന്നുവെന്ന് ശാന്തകുമാരി ഓർക്കുന്നു. ഒരുപാട് ബഹളമുണ്ടാക്കുകയോ മറ്റുള്ളവരെ ശല്യപ്പെടുത്തുകയോ ചെയ്യാത്ത പ്രകൃതമായിരുന്നു മോഹൻലാലിന്. ഒരു പേരയം വരെ തന്റെ കൂടെ മാത്രമേ ലാൽ കിടക്കാറുള്ളയിരുന്നു എന്ന് ‘അമ്മ ഓർക്കുന്നു. എന്നാൽ ചെറുപ്പത്തിൽ തന്നെ ആളുകളെ അനുകരിക്കുന്നതിനും പാട്ടുപാടുന്നതിനും നൃത്തം ചെയ്യുന്നതിനും മോഹൻലാലിന് പ്രത്യേക കഴിവുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ‘സിനിമയിലൊക്കെ അഭിനയിക്കാൻ പോകേണ്ട ആളാണ്’ എന്ന് താൻ മോഹൻലാലിനോട് തമാശയായി പറയാറുണ്ടായിരുന്നെന്നും ശാന്തകുമാരി വെളിപ്പെടുത്തി.

ADVERTISEMENTS
   
READ NOW  നന്ദി അറിയിച്ചു ആൻ അഗസ്റ്റിൻ പോസ്റ്റ് ചെയ്ത ഫോട്ടോ വൈറൽ കാരണം താരത്തിന്റെ അരഞ്ഞാണം- ചിത്രങ്ങള്‍ കാണാം

മകനെ തല്ലിയിട്ടുണ്ടോ എന്ന ചോദ്യത്തിന് തല്ലിയിട്ടില്ല എന്നല്ല വിരളമായി ചെറുപ്പത്തിൽ എങ്ങാനം ചെയ്തിട്ടുണ്ടാകാം എന്നാൽ അങ്ങനെ തല്ലേണ്ട ആവശ്യമുള്ള ഒരു കുട്ടിയല്ലായിരുന്നു ലാൽ എന്ന് ‘അമ്മ പറയുന്നു. വളരെ ശാന്ത ശീലനായ കുട്ടിയായിരുന്നു എന്ന് ‘അമ്മ പറയുന്നു. സ്‌കൂളിലും കോളേജിലും ഒന്നും കാണിച്ചിരുന്ന ബഹളങ്ങൾ ഒന്നും താൻ അറിഞ്ഞിരുന്നില്ല എന്ന് ‘അമ്മ പറയുന്നു. പിന്നീട് പലരും പറഞ്ഞാണ് അതൊക്കെ അറിയുന്നത്. പക്ഷേ അതൊന്നും എനിക്ക് വിശ്വസിക്കാൻ ഒക്കില്ലായിരുന്നു. കാരണം ഇയാളുടെ പൊതു സ്വൊഭാവം വച്ച് അതൊക്കെ വിശ്വസിക്കാൻ പ്രയാസമായിരുന്നു. ‘അമ്മ പറയുന്നു.

മോഹൻലാലിന്റെ ഏറ്റവും വലിയ ശക്തി അവന്റെ സൗഹൃദങ്ങളാണെന്ന് ശാന്തകുമാരി പറഞ്ഞു. “ഒത്തിരി കൂട്ടുകാരുണ്ട് അവന്. അതാണ് അവന്റെ ഏറ്റവും വലിയ സ്വത്ത്” എന്ന് അവർ കൂട്ടിച്ചേർത്തു. കൂടാതെ, നടനാകാൻ തീരുമാനിച്ചപ്പോൾ ആദ്യം ബിരുദം പൂർത്തിയാക്കിയതിന് ശേഷം മാത്രം അഭിനയത്തിലേക്ക് കടന്നാൽ മതിയെന്ന് താൻ പറഞ്ഞിരുന്ന കാര്യവും അവർ ഓർത്തെടുത്തു.

READ NOW  ഒടുവിൽ വണ്ടി തല്ലിപ്പൊളിക്കും എന്ന അവസ്ഥ വന്നതോടെ മമ്മൂക്ക ഇറങ്ങി സോറി പറഞ്ഞു - സംഭവം പറഞ്ഞു ശാന്തിവിള ദിനേശ്

മോഹൻലാലിന്റെ കരുതലിനെക്കുറിച്ചും ശാന്തകുമാരി വാചാലയായി. തനിക്ക് പണ്ട് മൈഗ്രേൻ ഉണ്ടാകുന്നത് മോഹൻലാൽ ദൂരെ നിന്നുകൊണ്ട് പോലും മനസ്സിലാക്കുമായിരുന്നു. “അമ്മയ്ക്ക് സുഖമില്ല തലവേദനയുണ്ടോ” എന്ന് അവൻ ചോദിക്കുമായിരുന്നെന്നും, തനിക്ക് ഇപ്പോൾ അതേപോലെ മകന്റെ വിഷമങ്ങൾ മനസ്സിലാക്കാൻ സാധിക്കുമെന്നും അവർ പറഞ്ഞു. അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം എത്രത്തോളം വലുതാണെന്ന് ഈ വാക്കുകളിലൂടെ വ്യക്തമാവുന്നു.

അഭിനയ ജീവിതത്തിൽ മോഹൻലാൽ ചെയ്ത എല്ലാ സിനിമകളും താൻ കാണാറില്ലെന്നും ചില സിനിമകൾ കാണാൻ ഇഷ്ടമില്ലെന്നും ശാന്തകുമാരി തുറന്നുപറഞ്ഞു. “താളവട്ടം, കിരീടം, ചെങ്കോൽ തുടങ്ങിയ ചില സിനിമകൾ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഇനി എനിക്ക് ആ സിനിമകൾ കാണാനും താൽപര്യമില്ല. മോഹൻലാലിനോട് ഞാൻ പറഞ്ഞിട്ടുണ്ട്, എത്ര കോടി പണം തന്നാലും ഇതുപോലത്തെ സിനിമകളിൽ അഭിനയിക്കരുത് എന്ന്.” ആക്ഷൻ സിനിമകൾ കാണാൻ തനിക്ക് താൽപര്യമില്ലെന്നും അവർ വ്യക്തമാക്കി. തന്റെ മകന്റെ കഥാപാത്രങ്ങൾ വേദനിക്കുന്നതും വിഷമിക്കുന്നതും ഒരു അമ്മയെന്ന നിലയിൽ കാണാൻ തനിക്ക് കഴിയില്ല എന്നതിനാലാണ് ചില സിനിമകളിൽ നിന്ന് മനഃപൂർവ്വം മാറിനിൽക്കുന്നതെന്നും ശാന്തകുമാരി പറഞ്ഞു.

READ NOW  അയാൾ അത് കൊടുത്തത് സ്വന്തം ഭാര്യക്കാണ് അല്ലാതെ സ്റ്റെപ്പിനിക്ക് അല്ല മുകേഷ് അംബാനിയെ പരിഹസിച്ചവർക്ക് ഉള്ള മറുപടി

മോഹൻലാലിന്റെ കരിയറിലെ ഉയർച്ചകളിലും താഴ്ചകളിലും ഒപ്പം നിന്നുകൊണ്ട്, ഒരു അമ്മയുടെ കരുതലും സ്നേഹവും എന്നും കൂടെയുണ്ടെന്ന് ശാന്തകുമാരി ഓർമ്മിപ്പിക്കുന്നു.അമ്മയെ കുറിച്ച് പറയുമ്പോൾ ഇപ്പോഴും മോഹൻലാൽ വികാരാധീനനാകും. അദ്ദേഹത്തിന്റെ ‘അമ്മ ഇപ്പോൾ സ്ട്രോക്ക് വന്നു ദീർഘകാലമായി ചികിത്സയിലാണ്. ആ അമ്മയ്ക്ക് ഇപ്പോൾ സംസാരിക്കാൻ ആകില്ല.

ADVERTISEMENTS