ഗജിനിയും കാക്ക കാക്കയും മോഹൻലാലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു ചെയ്തവയാണ് സൂര്യ വെളിപ്പെടുത്തുന്നു

753

തമിഴ് സൂപ്പർ സ്റ്റാർ സൂര്യ താൻ നടൻ മോഹൻലാലിൻറെ ആരാധകാനാണ് എന്ന് പലതവണ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. സൂര്യയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ഗജിനി, കാക്കക്കാക്ക എന്നിവയിലെ അഭിനയത്തിന് തനിക്കു പ്രചോദനമാതു നടൻ മോഹൻലാലിന്റെ അഭിനയമാണെന്നു സൂര്യ പറയുന്നു. . ഫേസ്ബുക്കിൽ മോഹൻലാലിനൊപ്പം തത്സമയം സംസാരിക്കുകയായിരുന്നു ഇരുവരും. സ്ഫടികം, കിരീടം തുടങ്ങിയ ചിത്രങ്ങളിലെ മോഹൻലാലിന്റെ പ്രകടനങ്ങൾ ഗജിനിയുടെ അഭിനയത്തെ സ്വാധീനിച്ചിട്ടുണ്ട് എന്ന് താരം വെളിപ്പെടുത്തുന്നു.

അദ്ദേഹത്തോടൊപ്പം അഭിനയിക്കാനും കൂടുതൽ പഠിക്കാനുമുള്ള അവസരമായിരുന്നു അദ്ദേഹത്തിന്റെ താൻ ചെയ്ത ചിത്രം ‘കാപ്പാൻ’. “എനിക്ക് ആ പ്രായം എത്തുമ്പോൾ അദ്ദേഹത്തെ പോലെ അഭിനയിക്കാൻ കഴിയണം എന്നാണ് ആഗ്രഹം,” സൂര്യ പറഞ്ഞു. കെ വി ആനന്ദ് സംവിധാനം ചെയ്ത ‘കാപ്പാനിൽ’ മോഹൻലാലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സമുദ്രക്കനി, ആര്യ, ആയിഷ, ബോമൻ ഇറാനി, ശങ്കർ കൃഷ്ണമൂർത്തി, പ്രേം എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ.ഇന്ത്യയുടെ പ്രധാന മന്ത്രിയായ ചന്ദ്രകാന്ത് വർമ്മ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. സൂര്യ എൻ എസ് ജി കമാൻഡോ മേജർ സുഭാഷ് ചന്ദ്രബോസും ലോക്കൽ ഗ്യാങ്സ്റ്റർ ധർമ്മയായും ഇരട്ട വേഷത്തിൽ ആണ് ചിത്രത്തിൽ അഭിനയിച്ചത്.

ADVERTISEMENTS
   
READ NOW  ഡോക്ടർ മാരെ കാണുമ്പോഴെല്ലാം മനസ്സിൽ വലിയ പ്രതീക്ഷ തോന്നും പക്ഷേ നമ്മളൊന്നും ഒന്നുമല്ല എന്ന തിരിച്ചറിവ് അന്നുണ്ടായി ഗിന്നസ് പക്രു.
ADVERTISEMENTS