എല്ലാം കേട്ടതിനു ശേഷം അൽപ നേരം മിണ്ടാതിരുന്നതിനു ശേഷം മോഹൻലാൽ ചോദിച്ചു വില്ലൻ വേഷം ചെയ്യുന്നതാരാ – പിന്നീട് ആ ചിത്രത്തിന് സംഭവിച്ചത്

116522

കാലം എത്ര കഴിഞ്ഞാലും പ്രേക്ഷക മനസ്സിൽ നിന്ന് മായാത്ത ചില സിനിമകളുണ്ട്. പോലീസ് ഓഫീസറാകാൻ കൊതിച്ച സേതുമാധവന്റെ കഥ ആ പരമ്പരയിൽ എന്നും മുൻപന്തിയിലായിരുന്നു. എന്നാൽ കിരീടം പിറന്നതിന് പിന്നിൽ പ്രേക്ഷകർക്ക് അറിയാത്ത പല കഥകളുമുണ്ടെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ കൂടിയായ ദിനേശ് പണിക്കർ പറയുന്നു.

ദിനേശ് പണിക്കരുടെ വാക്കുകളാണിത്

ADVERTISEMENTS
   

ചിത്രത്തിന്റെ തിരക്കഥയടക്കം എല്ലാം പൂർത്തിയായി. അതുമായി ഞങ്ങൾ ലാലിനെ കാണാൻ പോയി. രണ്ടര മണിക്കൂർ കഥ കേട്ടിരുന്ന മോഹൻലാൽ ഒന്നും മിണ്ടിയില്ല.

ഇതെല്ലാം കേട്ട് ലാലിന്റെ മുഖത്ത് ഒരു ഭാവഭേദവും ഉണ്ടായില്ല. ഇനി തിരക്കഥ ഇഷ്ടപ്പെടാത്തത് കൊണ്ടാണോ എന്ന് ഞങ്ങൾ ചിന്തിച്ചു. കുറെ നേരം അനങ്ങാതെ ആ ഇരിപ്പിരുന്ന ശേഷം ലാൽ ചോദിച്ചു ഈ ചിത്രത്തിൽ വില്ലൻ കഥാപത്രം ചെയ്യുന്നത് ആരാണ് . തെലുങ്ക് നടൻ പ്രദീപ് ശക്തിയാണ് വില്ലൻ വേഷത്തിൽ ഞങ്ങൾ കാസറ്റ് ചെയ്തിരുന്നത് . അത് കേട്ടപ്പോൾ ലാലിന് സന്തോഷമായി പ്രദീപ് ശക്തിക്കു അഡ്വാൻസും കൊടുത്തിരുന്നു .

എന്നാൽ സിനിമയുടെ ചിത്രീകരണത്തിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെബന്ധപ്പെടാൻ കഴിയാതായി അദ്ദേഹം മറ്റൊരു ഷൂട്ടിംഗ് സെറ്റിലായിരുന്നു. ഫോണിലോ മറ്റോ ബന്ധപ്പെടാൻ കഴിഞ്ഞില്ല.

അപ്പോൾ, ആരാണ് വില്ലൻ എന്ന് ചിന്തിക്കുമ്പോൾ, കലാധരൻ എന്ന അസോസിയേറ്റ്, എൻഫോഴ്‌സ്‌മെന്റിൽ ജോലി ചെയ്യുന്ന തന്റെ സുഹൃത്തിനെക്കുറിച്ച് സംസാരിക്കുന്നു. ആറടി മൂന്നിഞ്ച് ഉയരമുള്ള ആജാനബാഹു തലയുയർത്തി നോക്കിയ ഞങ്ങൾക്ക്. കണ്ടയുടനെ ഒരു കാര്യം മനസ്സിലായി അയാൾക്ക്‌ ഞങ്ങൾ ഉദ്ദേശിച്ച കീരിക്കാടൻ ജോസ് ആകാനാകും എന്ന്. സംവിധായകൻ സിബി മലയിലും തിരക്കഥാകൃത്ത് ലോഹിതദാസിനും അയാളെ നന്നേ ബോധിച്ചു.

ADVERTISEMENTS