തകർന്നു തരിപ്പണമായ ശ്രീനിവാസൻ മോഹൻലാൽ ചിത്രം – പക്ഷേ അതിനെ തേടി മറ്റൊരു വലിയ വിജയം കാത്തിരിപ്പുണ്ടായിരുന്നു.

90247

മലയാളത്തിലെ ക്ലാസ് സംവിധായകരുടെ കൂട്ടത്തിൽ മുൻ നിരയിൽ സ്ഥാനമുള്ള സംവിധായകനാണ് സിബി മലയിൽ . അദ്ദേഹം 1986ൽ ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന ചിത്രം മോഹൻലാലിനെ നായകനാക്കി ചെയ്തത് പക്കാ കൊമേഴ്‌സിയൽ വിജയത്തിന് വേണ്ടി തന്നെയായിരുന്നു. എന്നാൽ ആ സിനിമയുടെ വിധി അങ്ങനെ ആയിരുന്നില്ല . ചിത്രം വലിയ പരാജയമായിരുന്നു ബോക്സ് ഓഫീസിൽ .

പക്ഷേ അണിയറ പ്രവർത്തകരെ മുഴുവൻ ആവേശത്തിലാഴ്ത്തി ആ വർഷത്തെ മികച്ച സാമൂഹിക ചിത്രത്തിനുള്ള നാഷണൽ അവാർഡ് സ്വന്തമാക്കി കൊണ്ടായിരുന്നു ശ്രീനിവാസൻ രചന നിർവഹിച്ച ഈ ചിത്രം മലയാള സിനിമ ലോകത്തു അടയാളപ്പെട്ടത്.

ADVERTISEMENTS
   

അക്കാലത്തു വ്യാജ സർട്ടിഫിക്കറ്റുകളുമായി അന്യദേശക്കാർ കേരളത്തിലെ സ്‌കൂളിലേക്ക് ജോലി തേടി വരുന്നത് ഒരു പതിവ് ആയിരുന്നുവെന്നും അങ്ങനെയൊരു വിഷയം സിനിമയിൽ അവതരിപ്പിച്ചാൽ നന്നാകുമെന്ന് ശ്രീനിവാസനാണ് തന്നോട് പറഞ്ഞതെന്നും ചിത്രത്തിന്റെ സംവിധായകനായ സിബി ഓർക്കുന്നു.

ചിത്രത്തിന്റെ കഥ മോഹൻലാലിനെ വല്ലാതെ സ്വാധീനിച്ചു അദ്ദേഹം അത് ചെയ്യാൻ താല്പര്യം പ്രകടിപ്പിച്ചു. ശ്രീനിവാസസൻ ഒരു കാര്യം ലാലിനോട് തറപ്പിച്ചു പറഞ്ഞു ചിത്രം സിബി മലയിലായിരിക്കണം സംവിധാനം ചെയ്യേണ്ടത്.അത് അങ്ങനെ തന്നെ നടക്കുകയും ചെയ്തു. അന്ന്  വരെ മോഹൻലാൽ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിൽ സമീപിച്ച ഒരു കഥാപത്രമായിരുന്നു ഈ ചിത്രത്തിൽ.

മോഹൻലാൽ എന്ന നടന്റെ അഭിനയ മികവും അസാമാന്യ നർമ്മ ബോധവുമെല്ലാം മികച്ച രീതിയിൽ അവതരിപ്പിക്കപ്പെട്ട ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ടായിരുന്നു. പക്ഷേ അണിയറക് പ്രവർത്തകർ കരുതിയ സാമ്പത്തിക വിജയം ആ ചിത്രം നേടിയില്ല.

പക്ഷെ ഒരഭിനേതാവ് എന്ന നിലയിൽ മോഹൻലാലിനെ അടയാളപ്പെടുത്തിയ ചിത്രം. അതോടൊപ്പം മികച്ച ഒരു ഹാസ്യനടനും തന്റെ ഉള്ളിൽ ഉണ്ട് എന്നും ഹാസ്യവും തന്റെ കയ്യിൽ ഭദ്രമാണ് എന്ന് അദ്ദേഹം അന്ന് തെളിയിച്ചു. അത് പിന്നീടുള്ള കരിയറിൽ ലാലിന് എങ്ങനെ ഗുണകരമായി എന്നുള്ളത് ചരിത്രം.

ADVERTISEMENTS
Previous articleരണ്ടു വർഷത്തേക്ക് ഡേറ്റ് ഇല്ലാതിരുന്ന മോഹൻലാൽ പക്ഷെ കഥ കേട്ടപ്പോൾ മനസ്സ് മാറി, മോഹൻലാലിന്റെ ആ ഇടിവെട്ട് സിനിമ പിറന്നത് ഇങ്ങനെ
Next articleജീവിതത്തിൽ ആദ്യമായി വന്ന പ്രണയലേഖനം കിട്ടിയത് അച്ഛന്റെ കൈയിൽ, പിന്നെ സംഭവിച്ചത് ഇങ്ങനെ: നടൻ വിജയരാഘവന്റെ വെളിപ്പെടുത്തൽ