മുടി ബോബ് ചെയ്ത ആ സ്ത്രീ മുറിയുടെ വാതിലിൽ : മോഹൻലാൽ പങ്ക് വച്ച ആ പ്രേതാനുഭവം കേട്ടാൽ നിങ്ങൾ ഞെട്ടും

14561

മലയാളികളുടെ പ്രീയങ്കരനായ നടൻ മോഹൻലാൽ ബിഗ് ബോസ്സിന്റെ മൂന്നാം സീസണിൽ മത്സരാർത്ഥികളോട് പങ്ക് വച്ച ഒരു പ്രേത കഥ വലിയ തോതിൽ വൈറലായിരുന്നു. മത്സരാർത്ഥികൾക്ക് അവരുടെ പ്രേത അനുഭവം പങ്ക് വക്കാനുള്ള ഒരു ടാസ്ക്കിന്റെ ഭാഗാമായി ആണ് മോഹൻലാലും തനിക്കുള്ളഒരു അനുഭവം പങ്ക് വച്ചത്. അതിൽ മോഹൻലാൽ പറയുന്നുണ്ട് ഇത് തന്റെ അനുഭവമല്ല തന്റെ ഒരു സുഹൃത്തിന്റെ അനുഭവം ആണെന്ന്. തന്റെ അനുഭവം പറഞ്ഞാൽ ഒരു പക്ഷേ നിങ്ങൾ വിശ്വസിക്കില്ല അത് ഞാൻ കള്ളം പറഞ്ഞതാണ് എന്ന് പറയുമെന്ന് മോഹൻലാൽ തമാശയായി പറയുന്നുണ്ട്.

തന്റെ ഒരു സുഹൃത്ത് ഒരിക്കൽ മദ്രാസിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ യാത്രയിൽ ആണ്. അന്ന് ഫസ്റ്റ് ക്ലാസ് എ സി യിൽ ആണ് അയാൾ യാത്ര ചെയ്യുന്നത്. തൊട്ടടുത്ത കൂപ്പകളിൽ ഒക്കെ ആരൊക്കെയോ ഉണ്ട്. സമയം അർധരാത്രി ആയി. ട്രെയിൻ എവിടെയോ എത്തിയപ്പോൾ ആരോ തന്റെ കതകിൽ മുട്ടി വിളിച്ചു. അയാൾ കതക് തുറന്നപ്പോൾ അതൊരു സ്ത്രീയാണ് ഒരു ഗ്രീൻ സാരി ഒക്കെ വച്ച് ഒരു കണ്ണാടിയൊക്കെ വച്ച് മുടിയൊക്കെ ബോബ് ചെയ്ത് അന്നയാൾ അവരുടെ രുപം കൃത്യമായി പറഞ്ഞിരുന്നു എന്ന് മോഹൻലാൽ പറയുന്നു.

ADVERTISEMENTS
   
READ NOW  മോഹൻലാലുമായി പിണങ്ങിയപ്പോൾ ഉണ്ടായ പെരുമാറ്റത്തെ കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകൻ രഞ്ചിത്ത്

അയാൾ ചോദിച്ചു ആരാണെന്നു അപ്പോൾ അവർ അയാളോട് പറഞ്ഞു തനിക്ക് കുറച്ചു വെള്ളം വേണം കുടിക്കാൻ എന്ന്. അപ്പോൾ അയാൾ ചോദിച്ചു എങ്ങനെ വന്നു ഇവിടെ,നിങ്ങൾ ഏത് കൂപ്പയിൽ ഉള്ളതാണ് എന്നൊക്കെ. അപ്പോഴുമവർ പറഞ്ഞു എനിക്ക് കുടിക്കാൻ കുറച്ചു വെള്ളം തരു എന്ന്. അങ്ങനെ അയാൾ വെള്ളമെടുക്കാനായി പോയി തിരിഞ്ഞു നോക്കിയപ്പോൾ അവരെ അവിടെ ഒന്നും കാണുന്നില്ല. അയാൾ പെട്ടന്ന് ഭയന്ന് പോയി . അയാൾ കരുതി ഇനി അവർ ട്രെയിന് വെളിയിലേക്കെങ്ങാനം വീണു പോയോ എന്ന്. പുറത്തിറങ്ങി അവിടെ എല്ലാം നോക്കി കൂപ്പെ എല്ലാം അടഞ്ഞരിക്കുകയാണ് . അത് കൂടാതെ ട്രെയിനിന്റെ വെളിയിലേക്കുള്ള വാതിലും അടച്ചിരിക്കുകയാണ്. പുറത്തു നിന്ന് ഒരാൾക്ക് അവിടേക്ക് വരാൻ പറ്റില്ല. അങനെ അയാൾ നോക്കി നടന്നപ്പോൾ അതിൽ അവസാനത്തെ കൂപ്പയിൽ മാത്രം അല്പം വെളിച്ചം ഉണ്ട്.

അയാൾ അവിടേക്ക് ചെന്നു ആ വാതിലിൽ മുട്ടി അപ്പോൾ വാതിൽ തുറന്നു വന്നത് ഒരു പ്രായമായ വ്യക്തിയാണ്. ഒരു കണ്ണാടിയൊക്കെ വച്ച ഒരു മനുഷ്യൻ. അപ്പോൾ അയാൾ എന്താണ് എന്ന് ചോദിച്ചപ്പോൾ തന്റെ സുഹൃത്ത് ചോദിച്ചു ഇവിടെ സാർ മാത്രമേ ഉള്ളോ എന്ന്. അപ്പോൾ അയാൾ പറഞ്ഞു അതെ എന്താണ് അങ്ങനെ ചോദിയ്ക്കാൻ കാരണം എന്ന്. അല്ല ഒന്നുമില്ല എന്ന് അയാൾ മറുപടി പറഞ്ഞു . പക്ഷേ അയാൾ നിർബന്ധിച്ചു കാര്യം തിരക്കി കാരണം എൻറെ സുഹൃത്ത് വല്ലാതെ പ്രവേശനായിരുന്നു. അപ്പോൾ സുഹൃത്ത് പറഞ്ഞു അതല്ല എന്റെ കൂപ്പയിൽ അല്പം മുൻപ് ഒരു സ്ത്രീ വന്നു വെള്ളം ചോദിച്ചിരുന്നു. ഞാൻ വെള്ളമെടുത്തു തിരഞ്ഞപ്പോൾ അവരെ കാണാനില്ല. ഒരു പച്ചക്കളർ ഡ്രസ്സ് ആണ് അവർ ധരിച്ചിരുന്നത്. അവരെ അന്വോഷിച്ചു വന്നതാണ് എന്ന് അയാൾ പറഞ്ഞു.

READ NOW  ലാലേട്ടൻ ജ്യൂസ് കുടിച്ച ഗ്ലാസിൽ തന്നെ മംഗോ ജ്യൂസ് കുടിക്കാൻ കഴിഞ്ഞത് തന്റെ സൗഭാഗ്യമാണ്: ആ സംഭവത്തെ കുറിച്ച് സ്വാസികയുടെ തുറന്നു പറച്ചിൽ

അവർ ഇനി ഏതെങ്കിലും കൂപ്പയിൽ ഉണ്ടെങ്കിൽ അവർക്ക് വെള്ളം അത്യാവശ്യം ആയതു കൊണ്ടാകാം അതുകൊണ്ടു ഈ വെള്ളം അവർക്ക് കൊടുക്കാനായി ഈ ബോട്ടിലും കൊണ്ട് ഞാൻ നടക്കുകയാണ് എന്ന് അയാൾ പറഞ്ഞു. അൽപ നേരം ആലോചിച്ച ശേഷം ആ മധ്യവയസ്ക്കൻ പറഞ്ഞു അവർ ഒരു പച്ച സാരിയല്ലേ ധരിച്ചിരിക്കുന്നേ? അവരുടെ മുടി ബോബ് ചെയ്തിട്ടുണ്ട് അല്ലെ? അവർക്ക് ഒരു കാണാടി ഉണ്ടല്ലേ ? അപ്പോൾ തന്റെ സുഹൃത്ത് അതെ എന്ന് മറുപടി പറഞ്ഞു. അത് നിങ്ങൾക്കെങ്ങനെ അറിയാമെന്നു ചോദിച്ചു.

അപ്പോൾ അയാൾ പറയുകയാണ് അത് എന്റെ ഭാര്യയാണ്‌ എന്ന്. അപ്പോൾ തന്റെ സുഹൃത്ത് ചോദിച്ചു എങ്കിൽ എവിടെ അവർ എന്ന്. അപ്പോൾ അയാൾ പറയുകയാണ് അവർ മരിച്ചു. ഈ ട്രെയിനിന്റെ പിന്നിലെ ബ്രേക്കുവാനിൽ അവളുടെ ശവപ്പെട്ടിയിൽ അവളുണ്ട്. അവൾ മദ്രാസിൽ വച്ച് മരിച്ചു. അവളെ തിരുവനന്തപുരത്തേക്ക് കൊണ്ട് പോവുകയാണ് എന്ന് അയാൾ പറഞ്ഞു. സത്യത്തിൽ തന്റെ സുഹൃത്ത് ഞെട്ടിപ്പോയി എന്ന് മോഹൻലാൽ പറയുന്നു. അവൻ തന്നോട് പറഞ്ഞത് ഇത് വിശ്വസിക്കണോ വേണ്ടയോ എന്ന് പോലും അറിയില്ല എന്നാണ്. ആ സ്ത്രീ ഒരു ക്രിസ്ത്യൻ ഫാമിലിയിൽ ഉള്ളയാളാണ്, അവരെയാണ് അല്പം മുൻപ് താൻ ജീവനോടെ കണ്ടത് എന്ന് മനസിലാക്കിയ തന്റെ സുഹൃത്ത് തീർത്തും ഞെട്ടിപോയി എന്ന് മോഹൻലാൽ പറയുന്നു.

READ NOW  ആദ്യമായി ലാല്‍ സാറിന്റെ മുഖത്തു നോക്കി ഐ ലവ് യു പറഞ്ഞു. ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നു

 

ADVERTISEMENTS