മലയാളത്തിലെ ഒരു കാലത്തെ സൂപ്പർ ഹിറ്റ് നടിമാരിൽ ഒരാളാണ് രേവതി. ഒരു മികച്ച സംവിധായക എന്ന നിലയിലും താരം പേരെടുത്തിരുന്നു. ദേവാസുരത്തിലെ മോഹൻലാലിന്റെ ഭാര്യ ഭാനുമതി ആയിരുന്നു നടി രേവതിയുടെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്ന്. സൂപ്പർ സ്റ്റാർ മോഹൻലാൽ ഈ കഥാപാത്രത്തിനായി രേവതിയെ ശുപാർശ ചെയ്യുകയും അത്തരം ഒരു വേഷം ചെയ്തതിന് ലാലിന് നന്ദി പറയുകയും ചെയ്തില്ലെന്ന് ചില കോണുകളിൽ നിന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ ആരോപണത്തോട് രേവതി പ്രതികരിച്ചിരുന്നു. ജനയുഗത്തിന് നൽകിയ അഭിമുഖത്തിലാണ് രേവതി ഇക്കാര്യം വ്യക്തമാക്കിയത്.
രേവതിയുടെ വാക്കുകൾ
‘ദേവാസുര’ത്തിൽ ഞാൻ നായികയായി അഭിനയിക്കണമെന്ന് മോഹൻലാൽ ശുപാർശ ചെയ്തിട്ടില്ല. അന്തിമ പട്ടികയിൽ ഭാഅനുമതിയായി അഭിനയിക്കാൻ മൂന്ന് നായികമാരെ ഉൾപ്പെടുത്തി. ശോഭനയും ഭാനുപ്രിയയും ഞാനും.
പക്ഷേ എനിക്ക് കഥകളൊന്നും അറിയില്ല. ശോഭനയ്ക്കും ഭാനുപ്രിയയ്ക്കും വേണ്ടി മോഹൻലാലും രഞ്ജിത്തും വാദിച്ചു. എന്റെ പേര് സംവിധായകൻ ഐവി ശശി സാറാണ് പറഞ്ഞത്.
ശോഭനയ്ക്കും ഭാനുപ്രിയയ്ക്കും നർത്തകരാണ് എന്നുള്ള പ്ലസ് പോയിന്റ് ഉണ്ടായിരുന്നു. അതേസമയം, നെടുമുടി വേണുവിന്റെ മകളായും നീലകണ്ഠന്റെ തോൽവിയുടെ കാരണമാകുന്ന ഭാനുമതിയായും പറ്റിയ രൂപം ആണ് എനിക്കെന്നും അവർക്കു തോന്നിയതിനാലാണ് എനിക്ക് ദേവാസുരത്തിൽ ഒരു നീലകണ്ഠന്റെ ഭാനുമതിയാകാൻ കഴിഞ്ഞത്.
അതേസമയം, അഭിനയിക്കുമ്പോൾ നീലകണ്ഠൻ എന്ന ആഭാസന്റെ മുന്നിൽ നൃത്തം ചെയ്യേണ്ടതുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ ഞാൻ രേവതി അല്ലാതായി. ഒരു സ്ത്രീയോട് ചെയ്യാവുന്നതിലും വലിയ ക്രൂരത ചെയ്തു നൃത്തം എന്ന കലയെ അപമാനിച്ച നീലകണ്ഠൻ എന്ന ആഭാസന് കൊടുക്കാവുന്ന ഏറ്റവും വയ്യ ശിക്ഷയാണ് അയാളുടെ മുന്നിൽ വച്ച് ചിലങ്ക വലിച്ചെറിഞ്ഞ രംഗം. അമിതാവേശത്തിൽ അമിതാഭിനയത്തിൽ വഴുതി വീഴും എന്ന് ഞാൻ ഭയന്നിരുന്നു . സ്വയം മറന്ന് ദേവാസുരത്തിൽ അഭിനയിച്ച നിമിഷത്തെക്കുറിച്ച് രേവതി പറഞ്ഞു.
‘ഞാൻ ഒരു ഭാഗ്മുല്ല കലാകാരിയാണ് എന്ന് ഞാൻ കരുതുന്നു. ഭാരതിരാജസാറിനെപ്പോലുള്ള ഒരു മികച്ച സംവിധായകന്റെ ‘മനുഷ്യവാസൈ’, ഭരതൻ സാറിനെപ്പോലൊരു സംവിധായകന്റെ ‘കാറ്റത്തെ കിളിക്കൂട്’, ഗോപിസാർ, മോഹൻലാൽ, ശ്രീവിദ്യ തുടങ്ങിയ അഭിനേതാക്കൾ ശരിക്കും ആവേശഭരിതരായ സിനിമകളും അനുഭവങ്ങളുമാണ് കരിയറിൽ ഉള്ളത്.
അന്ന് ഞാൻ ഒരു തുടക്കക്കാരൻ മാത്രമായിരുന്നു. ഗോപിസാർ, ശ്രീവിദ്യ, മോഹൻലാൽ എന്നിവർ മികച്ച കലാകാരന്മാരാണ്. അവരെക്കുറിച്ച് കേൾക്കാതെ ഞങ്ങൾ ഒരിക്കലും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. “ഞാൻ ഈ അവസരം ശരിക്കും ആസ്വദിച്ചു,” രേവതി പറയുന്നു.