മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻ ലാലിൻറെ മേക് ഓവറിൽ ഏറ്റവും പ്രശംസ പിടിച്ചു പറ്റിയത് പ്രശസ്ത സംവിധായകൻ ഭദ്രന്റെ അങ്കിൾ ബൺ എന്ന ചിത്രത്തിലെ ചാർളി എന്ന കഥാപാത്രമായിരുന്നു. 150 കിലോ ഭാരമുള്ള ഓരു കഥാപാത്രമായി മോഹൻലാൽ എത്തിയപ്പോൾ ഒരുപാട് അനശ്വര മുഹൂർത്തങ്ങൾ ചിത്രം സമ്മാനിച്ച് . പക്ഷേ ബോക്സ് ഓഫീസിൽ വലിയ വിജയമായില്ല എങ്കിലും ചാർളി ലാലിന്റെ അഭിനയ മികവിന് വലിയ ഒരു ഉദാഹരണമാണ്.
തന്റെ ജ്യേഷ്ഠന്റെ മകളെ നോക്കാനായി എത്തിയ അമിത വണ്ണം ഉള്ള ചാർളി എന്ന കഥാപാത്രത്തെ മലയാള സിനിമ പ്രേക്ഷകർ ഒരിക്കലും വിസ്മരിക്കില്ല . സിനിമയില്‍ തടിയനായ ചാർളി പ്രേക്ഷകരെ ചിരിപ്പിക്കുകയും വല്ലാതെ വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 150 കിലോ ഭാരമുള്ള ചാർളി എന്ന കഥാപാത്രത്തിനായി മോഹൻലാല്‍ എന്ന നടനെ എങ്ങനെ റേഡിയാക്കും എന്നതായിരുന്നു സംവിധായകൻ ഭദ്രൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ശരീരത്തിൽ പഞ്ഞി നിറച്ചു കെട്ടുകയോ സിനിമയിൽ നടിമാർ ഗർഭ സീനുകൾ അഭിനയിക്കാൻ വയറ്റിൽ തലയിണ വച്ച് കെട്ടുന്ന രീതി ആദ്യമേ ഭദ്രൻ വേണ്ട എന്ന് വച്ച് .
ആ ആശങ്കയിൽ ഭദ്രൻ നിൽക്കുന്ന സമയത്താണ് തന്റെ ധർമ്മ സങ്കടം ചിത്രത്തിന്റെ ആർട് ഡയറക്ടർ ആയ സാബു സിറിലിനോട് ഭദ്രൻ പങ്ക് വെക്കുന്നത് . പക്ഷേ പഞ്ഞി കെട്ടി വെച്ച് ലാലിനെ ക്രിസ്മസ് പപ്പയെ പോലെ ആക്കുക എന്ന രീതി പാടെ ഉപേക്ഷിക്കാനാണ് ഭദ്രൻ നിർദ്ദേശിച്ചത്. അങ്ങനെ സബ് സിറിൽ ഒരു കിടിലൻ ആശയം പങ്ക് വെച്ച് അത് ഭദ്രന് നന്നേ ഇഷ്ടപ്പെടുകയും ചെയ്തു.
സാബു സിറിൽ വാട്ടർ ബാഗ് ഉപയോഗിക്കുക എന്ന അതുവരെ ഇല്ലാത്ത ഒരു നൂതന ആശയമാണ് പങ്ക് വെച്ചത്.താൻ ആഗ്രഹിച്ച അതെ ഒറിജിനാലിറ്റി കൈ വനനത്തോടെ ഭദ്രനും സന്തോഷവാനായി. അങ്ങനെ വാട്ടർ ബാഗ് വെച്ച് 150 കിലോ ഭാരമുള്ള ചാർളി ആയി മോഹൻലാൽ ക്യാമറക്ക് മുന്നിൽ എത്തി.
.