മോഹൻലാലിനെ കുറിച്ച് പ്രവചനങ്ങളും വിമർശനങ്ങളും ഒക്കെ നടത്തി സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വ്യക്തിയാണ് അദ്ദേഹത്തിൻറെ പിതാവിൻറെ സഹോദര പുത്രനും അനുജനുമായ ബിജു ഗോപിനാഥ്. ഇപ്പോൾ അദ്ദേഹം മോഹൻലാലിന്റെ ഇറങ്ങാൻ പോകുന്ന പുതിയ ചിത്രമായ ബറോസിനെ കുറിച്ചും എമ്ബുരാനെക്കുറിച്ചും ചില പ്രവചനങ്ങൾ നടത്തുകയാണ്. ന്യൂമറോളജിയും ജ്യോതിഷവും തനിക്ക് വശം ഉണ്ടെന്നും അത് പ്രകാരമാണ് താൻ ഈ പ്രവചനങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം മുൻപ് പറഞ്ഞിട്ടുണ്ട്. അതേപോലെതന്നെ മോഹൻലാലിനെതിരെ അതിരൂക്ഷ വിമർശനവും നടത്തിയ വ്യക്തിയാണ് ബിജു ഗോപിനാഥ്. കുടുംബക്കാരെയോന്നും ശ്രദ്ധിക്കാത്ത വ്യക്തിയാണ് മോഹൻലാൽ എന്നും അദ്ദേഹത്തെക്കൊണ്ട് കുടുംബക്കാർക്ക് വലിയ പ്രയോജനമില്ല എന്നും ബിജു ഗോപിനാഥ് വിമർശനം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ പുതിയ അഭിമുഖത്തിൽ വിമർശനത്തിന് ശക്തി അല്പം കുറച്ചിട്ടുള്ള ബിജു ഗോപിനാഥിനെയാണ് പ്രേക്ഷകർ കാണുന്നത് എങ്കിലും മോഹൻലാലിൻറെ കഷ്ടകാലം മാറിയിട്ടില്ലെന്നും താൻ പറയുന്ന ചില കാര്യങ്ങൾ ചെയ്താൽ മാത്രമേ അദ്ദേഹത്തിൻറെ കഷ്ടകാലം മാറുകയുള്ളൂ പുതിയ അഭിമുഖത്തിൽ പറയുന്നു.
മോഹൻലാലിന്റെ ഏറ്റവും പ്രതീക്ഷയോടെ കൂടിയെത്തിയ ഒരു ചിത്രമായിരുന്നു മലമലൈകോട്ട വാലിബൻ എന്നാൽ ആ ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ആ ചിത്രം വലിയ പരാജയം ആകുമെന്ന് ബിജു ഗോപിനാഥ് പറഞ്ഞിരുന്നു എന്ന് അദ്ദേഹം പറയുന്നു. താൻ അത് വെറുതെ പറഞ്ഞതല്ല,ന്യൂമറോളജി പ്രകാരവും മോഹൻലാലിൻറെ ജാതകവും സംവിധായകൻറെ പേരും ചിത്രത്തിൻറെ പേരും എല്ലാം ഉൾപ്പെടെ കണക്കുകൂട്ടിയാണ് താൻ പറഞ്ഞത് ആ ചിത്രം പരാജയം ആകുമെന്ന് ബിജു ഗോപിനാഥ് പറയുന്നു.
അതിന് ഉദാഹരണമായി അദ്ദേഹം പറഞ്ഞത് ക്യാപ്റ്റൻ രാജു സംവിധാനവും നിർമ്മാണവും അഭിനയമൊക്കെ ആയി തയ്യാറാക്കിയ ഒരു ചിത്രമായിരുന്നു പവനായി ശവമായി എന്ന സിനിമ . അന്ന് ആ ചിത്രത്തിൽ ലൊക്കേഷനിൽ പോയി താൻ ക്യാപ്റ്റൻ രാജുവിനോട് പറഞ്ഞതാണ് പവനായി ശവമായി എന്ന പേര് മാറ്റണമെന്ന് അല്ലെങ്കിൽ വലിയ അനുഷ്ട്ടങ്ങൾ ഉണ്ടാകും എന്ന്. അദ്ദേഹം അത് അംഗീകരിച്ചില്ല പക്ഷേ പിന്നീടുണ്ടായത് പ്രൊഡ്യൂസർ മരിച്ചുചില സിനിമകളുടെ പ്രശ്നങ്ങൾ പേരുവച്ച് തന്നെ നമുക്ക് മനസ്സിലാക്കാൻ പറ്റും എന്ന് ബിജു ഗോപിനാഥ് പറയുന്നു. അതിനു ലെ ഏറ്റവും മികച്ച ഉദാഹരണമാണ് മോഹൻലാൽ ചിത്രം ഒടിയൻ. ഒടിയൻ എന്ന പേര് തന്നെ ഒരു ക്ഷുദ്രമാണ്. ആ സമയത്ത് താൻ ദുബായിൽ ഇൻഷുറൻസിന്റെ കാര്യമായി ബന്ധപ്പെട്ട് പോയിരിക്കുകയായിരുന്നു. അല്ലെങ്കിൽ ഉറപ്പായി മോഹൻലാലിനോട് വന്ന് അതിൽ അഭിനയിക്കരുത് എന്ന് പറയുമായിരുന്നു എന്ന് അദ്ദേഹം പറയുന്നു.
ആ സിനിമയാണ് മോഹൻലാലിനെ വലിയ പരാജയത്തിലേക്കും പ്രശ്നങ്ങളിലേക്കും തള്ളിയിട്ടത് എന്ന് ബിജു ഗോപിനാഥ് പറയുന്നു. മോഹൻലാലിന്റെ ഫെയ്സിൽ പോലും പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണം ഒടിയനാണ് എന്ന് അദ്ദേഹം പറയുന്നു. അടുത്തിടെ ആൻറണി പെരുമ്പാവൂറിനെ വിളിച്ചപ്പോൾ താൻ സോഷ്യൽ മീഡിയയിൽ പല കാര്യങ്ങൾ തുറന്നു പറഞ്ഞതിന് മോഹൻലാലിനു തന്നോട് ദേഷ്യം ഉണ്ടോ എന്ന് തിരക്കിയിരുന്നു. എന്നാൽ ആന്റണി പറഞ്ഞത് അദ്ദേഹം ഇത്തരം കാര്യങ്ങൾ അധികം ശ്രദ്ധിക്കുന്ന ആളല്ല എന്നും അങ്ങനെ ദേഷ്യം ഉണ്ടാകാൻ സാധ്യതയില്ല എന്നും ഇനി ദേഷ്യം ഉണ്ടായാലും ഇല്ലെങ്കിലും നിങ്ങൾ രക്തബന്ധം അല്ലേ അപ്പോൾ അദ്ദേഹം ചെന്നെ വരുമ്പോൾ താൻ പറയാം ഒന്ന് പോയി കണ്ടേക്കു എന്നൊക്കെ ആൻറണി പെരുമ്പാവൂർ പറഞ്ഞുവെന്ന് ബിജു ഗോപിനാഥൻ നായർ പറയുന്നു.
തനിക്ക് മോഹൻലാലിനെ ഒന്ന് കാണാൻ താല്പര്യം ഉണ്ട് പറഞ്ഞതിന്റെ കാരണം താൻ നേരത്തെ പറഞ്ഞ എന്തെങ്കിലും അദ്ദേഹത്തിന് ബുദ്ധിമുട്ടിച്ചെങ്കിൽ മാപ്പ് ചോദിക്കണമെന്ന് ബിജു ഗോപിനാഥ് പറഞ്ഞിരുന്നു. അന്ന് ആൻറണി പറഞ്ഞിരുന്നു അദ്ദേഹം ഇപ്പോൾ ഷൂട്ടിങ്ങിലാണ് ചെന്നൈ വരുമ്പോൾ താൻ അറിയിക്കാം അപ്പോൾ പോയി കാണാം. അങ്ങനെ ചെന്നൈയിൽ പോയി കഷ്ടപ്പെട്ട് വീടൊക്കെ കണ്ടുപിടിച്ചു പക്ഷേ തനിക്ക് അദ്ദേഹത്തെ കാണാൻ പറ്റിയില്ല. അദ്ദേഹം ഷൂട്ടിങ്ങിന് തിരക്കിലായിരുന്നു എന്നും ബിജു ഗോപിനാഥ് പറയുന്നു.
താൻ അദ്ദേഹത്തെ കാണാൻ പ്രധാനമായ രണ്ട് കാരണങ്ങളാണ് ഒന്ന് മുന്നേ താൻ ചെയ്ത വീഡിയോയിൽ പറഞ്ഞ ചില കാര്യങ്ങൾ കൊണ്ട് അദ്ദേഹത്തിനു എന്തെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ അതിനു മാപ്പ് പറയാനും അതുപോലെ പുള്ളിയുടെ കരിയറിൽ പ്രശ്നങ്ങൾ മാറുന്നതിനായി താൻ പറയുന്ന ഒരു മൂന്നു കാര്യങ്ങൾ അദ്ദേഹം ചെയ്താൽ പ്രശ്നങ്ങൾ എല്ലാം മാറും അത് അദ്ദേഹത്തെ നേരിട്ട് അറിയിക്കാനും ആണ് താൻ പോയത് ആ മൂന്നു കാര്യങ്ങൾ ചെയ്യാതെ അദ്ദേഹത്തിന് രക്ഷയില്ല എന്നാണ് ബിജു ഗോപിനാഥ് പറയുന്നത്.
പുള്ളി എത്ര നേർച്ചയും പൂജയും ചെയ്താലും താൻ പറയുന്ന ഈ കാര്യങ്ങൾ ചെയ്യാതെ അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ തീരാൻ പോകുന്നില്ല എന്നാണ് ബിജു ഗോപിനാഥ് പറയുന്നത്. മോഹൻലാലിൻറെ വരാൻ പോകുന്ന എമ്പുരാൻ ഒരിക്കലും ലൂസിഫർ മുകളിൽ പോകില്ല എന്നും എന്നാൽ വിജയമായിരിക്കും എങ്കിലും അത് ലൂസിഫർ നോളം ഹിറ്റ് ആകില്ല എന്നാണ് ബിജു ഗോപിനാഥ് പറയുന്നത്. അതേപോലെ തന്നെയാണ് ബാറോസും അതും വിജയിക്കുമെങ്കിലും വലിയ ഒരു ഹിറ്റ് ആകുമെന്ന് വലിയ ഹൈപ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കണ്ട എന്നും അദ്ദേഹം പറയുന്നു.