ആ സിനിമ ഒഴിവാക്കാൻ മോഹൻലാൽ ഞെട്ടിക്കുന്ന പ്രതിഫലം ചോദിച്ചു എന്നിട്ടും നിർമ്മാതാവ് നിർബന്ധിച്ചു ഒടുവിൽ ലാൽ കണക്ക് കൂട്ടിയത് പോലെ സിനിമ വൻ പരാജയം അക്കഥ ഇങ്ങനെ.

108313

സഹതാരമായും വില്ലനായും മറ്റുമെത്തി മലയാള സിനിമയിൽ സൂപ്പർതാരമായ നടനാണ് മോഹൻലാൽ. നാട്ടിൻപുറത്തെ സാധാരണക്കാരന് മുതൽ അധോലക നായകൻ വരെയുള്ള കഥാപാത്രങ്ങളെ തന്റെ അഭിനയ പാടവം കൊണ്ട് അനായാസമായി അവതരിപ്പിച്ച ബോൺ ആക്ടർ.

വൻ വിജയങ്ങൾ തേടിയുള്ള ജൈത്രയാത്രയിൽ ഏതൊരു പോരാളിയും അടിപതറുന്നപോലെ ചില പരാജയങ്ങളും ഒരു കലാകാരൻ എന്ന നിലയിൽ മോഹൻലാലും അനുഭവിച്ചിട്ടുണ്ട് .സിനിമയിൽ കുറച്ചു കാലത്തെ അനുഭവ പരിചയമുള്ള ഏതൊരു നടനും ഒരു കഥ കേൾക്കുമ്പോൾ വിജയിക്കാൻ സാധ്യത ഉള്ള ചിത്രം പരാജയപ്പെടാൻ സാധ്യതയുള്ള ചിത്രം എന്നൊക്കെ പെട്ടന്ന് തിരിച്ചറിയാൻ
പറ്റും പക്ഷേ പല താരങ്ങളും വ്യക്തി ബന്ധങ്ങളുടെ പേരിലാവും അറിഞ്ഞുകൊണ്ട് ഇത്തരം ചിത്രങ്ങൾ ചെയ്യുന്നത് അത്തരത്തിലൊരു സംഭവമാണ് ഇന്ന് പങ്ക് വെക്കുന്നത്.

ADVERTISEMENTS
   

ഒരുകാലത്തു ലോ ബഡ്ജറ്റ് ചിത്രങ്ങൾ സൂപ്പർ ഹിറ്റാക്കി മാറ്റിയ സംവിധായകനാണ് തുളസീദാസ്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളെ വച്ചും അദ്ദേഹം സിനിമകൾ ചെയ്തിട്ടുണ്ട്. മോഹൻലാലിനെ വച്ച് മിസ്റ്റർ ബ്രഹ്മചാരിക്കു ശേഷം തുളസിദാസ്‌ ചെയ്ത ചിത്രമാണ് കോളേജ് കുമാരൻ. ചിത്രത്തിന്റെ കഥ കേട്ടപ്പോൾ തന്നെ മോഹൻലാൽ അതിൽ നിന്ന് മാറാൻ തീരുമാനിച്ചിരുന്നു.

READ NOW  കെട്ടാൻ ഒന്നും പറ്റില്ല നിന്നെ വലിയ നായികയാക്കാം എന്ന് ശശിയേട്ടൻ പറഞ്ഞു - സീമ പറഞ്ഞത്

കഥ പറഞ്ഞ സംവിധായകനോട് മോഹൻലാൽ പറഞ്ഞത് തനിക്കു ഈ കഥയിൽ വിശ്വാസമില്ല എന്നായിരുന്നു. പക്ഷേ നിർമ്മാതാവും സംവിധായകൻ തുളസീദാസും മോഹൻലാലിനെ വിടാൻ ഉദ്ദേശവുമില്ലായിരുന്നു. ഒടുവിൽ ചിത്രത്തിൽ നിന്നും പിന്മാറാൻ ഒരുവഴിയും കാണാതിരുന്ന മോഹൻലാൽ ഒരവസാന ശ്രമം എന്ന നിലയിൽ റെക്കോർഡ് പ്രതിഫലം ചോദിച്ചു.

അതുവരെ മോഹൻലാൽ വാങ്ങിയിരുന്ന പ്രതിഫലത്തിന്റെ ഇരട്ടി തുകയാണ് മോഹൻലാൽ ഈ ചിത്രത്തിനായി ആവശ്യപ്പെട്ടത്. എന്നാൽ മോഹൻലാലിനെ പോലും അമ്പരപ്പിച്ചു കൊണ്ട് ആ തുക നൽകാൻ നിർമ്മാതാവ് തയ്യാറായി അതോടെ ലാൽ ശരിക്കും കുടുങ്ങി.

ചിത്രത്തിൽ തെന്നിന്ത്യൻ നായിക വിമല രാമനാണ് മോഹൻലാലിൻറെ നായികയായി എത്തിയത്. ആർമി ഓഫീസറായ കുമാരൻ തന്റെ അച്ഛന്റെയും അനുജത്തിയുടെയും മരണത്തിനു ശേഷം അച്ഛൻ നടത്തിയിരുന്ന കോളേജ് ക്യാന്റീൻ ഏറ്റെടുത്തു നടത്തുന്നതും അവിടെ നിന്നും കോളേജിന്റെയും വിദ്യാർത്ഥികളുടേയും എല്ലാമെല്ലാമാകുനനതുമാണ് കഥ. പക്ഷേ മോഹന്ലാലിന്റെ കണക്കു കൂട്ടൽ തെറ്റിയില്ല അമിത ചെലവ് വരുത്തി പൂർത്തിയാക്കിയ കോളേജ് കുമാരൻ എന്ന ചിത്രം വലിയ പരാജയമായിരുന്നു.

READ NOW  മലയാളത്തിൽ അന്ന് വരെ ഇറങ്ങിയതിൽ ഏറ്റവും ബിഗ് ബഡ്ജറ്റ് ചിത്രമാകേണ്ടത് സംവിധായകൻ പദ്മരാജൻ മോഹൻലാലിൻറെ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും ഷൂട്ടിങ് അമേരിക്കയിൽ മോഹൻലാലിൻറെ സ്വപ്ന സിനിമ മുടങ്ങിയത് ഇങ്ങനെ
ADVERTISEMENTS