നായികമാരിൽ ശോഭനയോട് അല്പം ഇഷ്ടക്കൂടുതലിനുള്ള കാരണം ഇതാണ് -മോഹൻലാൽ; ഒപ്പം ശോഭന പങ്ക് വച്ച പുതിയ ചിത്രവും

181

മലയാള സിനിമയിലെ എവർഗ്രീൻ ഹിറ്റ് ജോടികളാണ് മോഹൻലാലും ശോഭനയും ഇരു താരങ്ങളും ഒന്നിച്ചപ്പോൾ പിറന്നത് സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ്. നിരവധി ഹിറ്റ് സിനിമകളിൽ ഇരുതാരങ്ങളും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ ആരാധകർക്ക് ഏറ്റവും കൂടുതൽ പ്രിയപ്പെട്ട അദ്ദേഹത്തിൻറെ നായികയാണ് ശോഭന. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ചു ഒരു പുതിയ ചിത്രത്തിൽ നായിക നായകന്മാറായി എത്തുന്നു എന്നുള്ളതാണ് ഏറ്റവും ആവേശപൂർണമായ ഒരു വാർത്ത.

ആ ചിത്രത്തിൻറെ ലൊക്കേഷനിൽ നിന്നും ശോഭനയുടെ മോഹൻലാലിന്റെയും ഒരുമിച്ചുള്ള ചിത്രങ്ങളൊക്കെ പ്രചരിച്ചിരുന്നു. ഇപ്പോൾ നടൻ മോഹൻലാലിന് ശോഭന ജന്മദിനാശംസകൾ നേർന്നുകൊണ്ട് പോസ്റ്റ് ചെയ്തിരിക്കുന്ന പുതിയ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ADVERTISEMENTS

ശോഭന പോസ്റ്റ്ചി ചെയ്‌ത ചിത്രത്തെക്കുറിച്ച് നിരവധി കമന്റുകളാണ് എത്തുന്നത്.മോഹൻലാലിൻറെ തോളിൽ കയ്യിട്ട് അദ്ദേഹത്തെ ചേർത്തുപിടിച്ച് നിൽക്കുന്ന ശോഭനയുടെ ഫോട്ടോയാണ് താരം തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. ഇവരുടെയും സൗഹൃദം എത്രത്തോളം ആണെന്നും ഈ ഫോട്ടോ കണ്ടാൽ മനസ്സിലാകും എന്നും മോഹൻലാൽ എന്ത് എളിമയായോടെയും സ്നേഹത്തോടെയുമാണ് ശോഭനയുടെ കൂടെ നിൽക്കുന്നത് എന്നും അതുപോലെതന്നെ മോഹൻലാൽ എന്ന മഹാനടനെ ഇത്ര അധികാരത്തോടെ ചേർത്ത് പിടിക്കാൻ മലയാളം ഇൻഡസ്ട്രിയൽ മറ്റൊരു നടി ഉണ്ടായിട്ടില്ല എന്നും ഒക്കെയുള്ള നിരവധി കമന്റുകളാണ് ആരാധകരിൽ നിന്നും വരുന്നത്. പൊതുവേ മോഹൻലാൽ ശോഭന താര ജോഡികൾ എന്ന് പറഞ്ഞത് ആരാധകർക്ക് എന്നും ഒരു നൊസ്റ്റാൾജിക് ഫീൽ ആണ് നൽകുന്നത്.

READ NOW  വല്യേട്ടൻറെ രണ്ടാം ഭാഗം മമ്മൂക്കയുടെ ഉൾപ്പടെ വലിയ സ്വപനം അത് നടക്കാത്തത് അവർ തമ്മിലുള്ള പ്രശ്‌നം - മമ്മൂക്കയെ പോലുള്ള ഒരു മഹാനടനോട് അങ്ങനെ ചെയ്യരുത്- നിർമ്മാതാവ് ബൈജു അമ്പലക്കര

പൊതുവെ മോഹൻലാൽ മറ്റുള്ളവരുടെ തോളിൽ കൈയ്യിട്ട് നിൽക്കുന്ന ചിത്രങ്ങളാണ് ആരാധകർ കണ്ടിട്ടുള്ളത്. എങ്കിലും ഇവിടെ അദ്ദേഹത്തിൻറെ തോളിൽ കൈയിട്ട് അധികാരത്തോടെ ശോഭന നിൽക്കുന്നത് കാണുമ്പോൾ എന്താണെന്നറിയില്ല ആരാധകർക്ക് വളരെയധികം സന്തോഷമാണ് ഉണ്ടാകുന്നത് ഇതാണ് ഈ താരങ്ങളോട് ഉള്ള ആരാധകരുടെ സ്നേഹം.

ഈ ചിത്രം വളരെ പെട്ടെന്ന് തന്നെയാണ് വൈറലായി മാറിയിരിക്കുന്നത്ഇരുവരെയും ഒന്നിച്ച് കണ്ടതിന് ആരാധകരുടെ ആവേശമാണ് കമൻറ് ബോക്സിൽ നിറയെ. ഇത്രയും സന്തോഷമുള്ള കമന്‍റ് ബോക്സ് ഉണ്ടോ എന്ന് തന്നെ നമുക്ക് സംശയമാണ്. ഒരേയൊരു ലാലിന് ബർത്ത് ഡേ ആശംസകൾ വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നത്തിൽ വളരെയധികം സന്തോഷം എന്ന് പറഞ്ഞാണ് ശോഭ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഈ സംഭവത്തിനോടൊപ്പം ചേർത്തുകൊണ്ട് മറ്റൊരു അഭിമുഖവും ഇപ്പോൾ വൈറലാകുന്നുണ്ട്. കൂടെ അഭിനയിച്ച നടിമാരിൽ മഞ്ജുവാര്യരെ ആണോ ശോഭനയാണോ മോഹൻലാലിന് ഏറ്റവും കൂടുതൽ ഇഷ്ടമെന്ന് ഒരു ചോദ്യം ഒരു അഭിമുഖത്തിൽ മോഹൻലാലിനോട് ഉണ്ടായിരുന്നു. അതിന് അദ്ദേഹം പറഞ്ഞിരുന്ന മറുപടി ഏവരെ ഞെട്ടിക്കുന്ന ആയിരുന്നു. പൊതുവെ സംസാരിക്കുമ്പോൾ ഒഒരു സൈഡിലും പക്ഷം പിടിക്കാദി നിൽക്കുന്ന വളരെ ഡിപ്ലോമാറ്റിക് ആയി മാത്രം ഇടപെടുന്ന സ്വഭാവമാണ് മോഹൻലാലിനു ഉള്ളത്.

READ NOW  ആൻറണി വർഗീസ് അത്ര പാവമാണോ ? - ജൂഡിനെ സപ്പോർട്ട് ചെയ്തു ആൻറണി വർഗീസിനെതിരെ പണം നൽകിയ നിർമ്മാതാവ് രംഗത്ത് - വീഡിയോ കാണാം

എന്നാൽ അന്ന് ചോദ്യത്തിന് ഉത്തരമായി ലാൽ നൽകിയത് ശോഭന എന്നായിരുന്നു. അതിന് കാരണമായി അദ്ദേഹം പറഞ്ഞത് ശോഭന തനിക്കൊപ്പം ഏകദേശം 50 ലേറെ ചിത്രങ്ങൾ അഭിനയിച്ചിട്ടുണ്ട്. മഞ്ജു വാര്യർ 7 ഓളം ചിത്രങ്ങൾ മാത്രമേ അഭിനയിച്ചിട്ടുള്ളതെന്നും എന്നാൽ ഇവരിൽ ആരാണ് മികച്ച നടി എന്നൊന്നും പറയാൻ തനിക്ക് ആവില്ല എന്നും അത് പ്രയാസമുള്ള കാര്യമാണ് എന്നും രണ്ടുപേരും മികച്ച അഭിനേതാക്കൾ ആണ് എന്നും പക്ഷേ തനിക്ക് ഏറ്റവും ഇഷ്ടം എന്ന് പറഞ്ഞാൽ ഒരല്പം ഇഷ്ടം ശോഭനയാണ് കൂടുതലുള്ളത് എന്ന് അതിന് കാരണമായി അദ്ദേഹം പറഞ്ഞത് ശോഭനയ്ക്കാണ് സിനിമയിൽ കൂടുതൽ എക്സ്പീരിയൻസ് എന്നതായിരുന്നു. അടുത്ത ഒരു സുഹൃത്താണ് ശോഭന ലാലേട്ടന്.

ഇതേപോലെ തന്നെ മുമ്പ് ശോഭനയോടും മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും ചോദ്യങ്ങൾ ചോദിച്ചിരുന്നു. അന്ന് ശോഭന പറഞ്ഞത് മമ്മൂക്ക എപ്പോഴും ഒരു വളരെ സീരിയസായ വ്യക്തി എന്ന നിലയിലാണ് തനിക്ക് ഫീൽ ചെയ്തിട്ടുള്ളത്. അതുപോലെ തന്നെ അദ്ദേഹം സീനിയറായിട്ടുള്ള ഒരു ആക്ടറാണ് എന്നുള്ളതു കൊണ്ടു തന്നെ ആ ഒരു അകലം പാലിക്കുന്ന ആളാണ് എന്നും വളരെ സ്നേഹമുള്ള നന്മയുള്ള മനുഷ്യനാണ് എന്നും ശോഭന പറയുന്നു,എന്നാൽ താനും ലാലും അങ്ങനെയല്ല തങ്ങൾ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളെ പോലെയാണ് പെരുമാറുന്നതെന്നും സിനിമയിൽ തന്നെ 80 കളുടെ ഗ്രൂപ്പിൽ തങ്ങൾ ഇരുവരും അംഗങ്ങൾ ആണ് എന്നും അതിലൂടെ തങ്ങൾ ഇതുവരെ സംസാരിക്കാറുണ്ടെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്.

READ NOW  ഞെട്ടിക്കുന്ന കാസ്റ്റിംഗ് കൗച് അനുഭവം പറഞ്ഞു ജയറാമിന്റെ നായിക - അയാൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ പൊട്ടിക്കകരഞ്ഞു പോയി

ശോഭന അഭിനയത്തേക്കാൾ കൂടുതലും നൃത്തത്തിനാണ് പ്രധാനയം നൽകിയിരിക്കുന്നത്. വളരെ മികച്ച കഥാപാത്രങ്ങൾ വന്നാൽ മാത്രമേ താരം അഭിനയിക്കാറുള്ളൂ. താരം ഇതുവരെ വിവാഹിതയായിട്ടില്ല താരംഒരു പെൺകുഞ്ഞിനെ ദത്തെടുത്തിട്ടുണ്ട് നാരായണി എന്നാണ് ശോഭനയുടെ മകളുടെ പേര്.

ADVERTISEMENTS