മമ്മൂക്ക തന്നിൽ നിന്ന് വ്യത്യസ്തനാകുന്നത് എങ്ങനെയെന്നു തുറന്നു പറഞ്ഞു മോഹൻലാൽ

44667

സൂപ്പർ താരങ്ങളുടെ അഭിനയത്തെ കുറിച്ച് ആരാധകർ തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും വാഗ്‌വാദങ്ങളും വെല്ലുവിളികളുമൊകകെ നടക്കാറുണ്ട്. അവരുടെ അഭിനയത്തെ കുറിച്ചുള്ള വിലയിരുത്തലുകളും നടക്കാറുണ്ട്.പക്ഷേ താരങ്ങൾ അന്യോന്യം വിലയിരുത്തുന്നത് വിരളമാണ്. മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയെ ഒരു നടനെന്ന നിലയില്‍ പലരും വിലയിരുത്തിയിട്ടുണ്ടെങ്കിലും ഇത്രയും മനോഹരമായി മമ്മൂട്ടിയിലെ നടനെ വിലയിരുത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ.

ഏറെനാള്‍ മുന്‍പ് മനോരമയ്ക്ക് അനുവദിച്ച ‘നേരെ ചൊവ്വേ’ എന്ന അഭിമുഖ പരിപാടിയിലായിരുന്നു താരരാജാവ്‌ മോഹന്‍ലാല്‍ മമ്മൂട്ടിയിലെ നടനെ വിലയിരുത്തിയത്. ഇന്ത്യയില്‍ ഒരു സൂപ്പര്‍താരവും മറ്റൊരു സൂപ്പര്‍താരത്തെ ഇത്ര ഭംഗിയായി വിലയിരുത്തിയുണ്ടാവില്ല എന്നത് തീര്‍ച്ചയാണ്.

ADVERTISEMENTS
   

“മമ്മൂട്ടി വളരെ പ്രതിബദ്ധതയുള്ള നടനാണ്, വളരെ അച്ചടക്കമുള്ള നടനാണ്, അത് അദ്ദേഹത്തിന്റെ ജീവിതശൈലിയിൽ പ്രതിഫലിക്കുന്നു. ഞാൻ ഒരു സിനിമയിൽ എനിക്ക് ഇഷ്ടമുള്ള രീതിയിൽ ഒരു സംഭാഷണം പറയും. ഒരു ഡയലോഗ് ഇങ്ങനെ പറയണം അല്ലെങ്കിൽ അവിടെ നിർത്തണം, എനിക്ക് ഇവിടെ ഒരു കോമ വേണം. അത്തരം നിയമങ്ങൾ പാലിക്കാൻ എനിക്ക് ആവില്ല.

READ NOW  മുൻ നിര നടിമാർക്ക് പോലും സംവിധായകനും നായകനും ഒപ്പം സ്ഥാനം നിലനിർത്താൻ കിടക്ക പങ്കിടേണ്ടി വരാറുണ്ട് - പദ്മപ്രിയയയുടെ വെളിപ്പെടുത്തൽ

മമ്മൂട്ടി എന്നോട് പറഞ്ഞു, എനിക്ക് ആ രീതിയിൽ ചെയ്യാൻ ഇഷ്ടമാണ്, ആ അച്ചടക്കം പാലിക്കുന്ന ആളല്ല ഞാൻ , എന്റെ ശൈലി അനുസരിച്ച് ഞാൻ ഒരു സീൻ അവതരിപ്പിക്കുന്നു. ഒരു പക്ഷേ അതുകൊണ്ടാകാം എന്റെ അഭിനയം കുറച്ചു സ്വാഭാവികമായി തോന്നുന്നത്. പക്ഷേ അങ്ങനെ അഭിനയിക്കാൻ വളരെ ആവേശമുള്ള ഒരു നടനാണ് മമ്മൂട്ടി, എനിക്കും ആവേശമുണ്ട്, അത് കൊണ്ട് തന്നെ ഞങ്ങളുടെ അഭിനയത്തിൽ ഇത്തരത്തിൽ പല വ്യത്യസ്തതകൾ ഉണ്ടാകുന്നത്”

ADVERTISEMENTS