പ്രണവ് എന്താകണം എന്നാണ് മോഹൻലാൽ ആഗ്രഹിക്കുന്നത് – മനസ്സു തുറന്നു പറഞ്ഞു മോഹൻലാൽ

30

മോഹൻലാൽ എന്നാൽ മലയാള സിനിമയുടെ സൗഭാഗ്യമെന്നു  മാത്രമാണ് പറയാൻ സാധിക്കുന്നത്. നമ്മളെല്ലാവരും അദ്ദേഹത്തെ മഹാവിസ്മയമായി തന്നെയാണ് കാണുന്നതും. അടുത്തകാലത്ത് അദ്ദേഹത്തിന് ചില ഹിറ്റ് ചിത്രങ്ങൾ സ്വന്തമാക്കാൻ സാധിച്ചില്ലങ്കിൽ പോലും അദ്ദേഹം ചെയ്തു വച്ചിരിക്കുന്ന ചിത്രങ്ങൾ നോക്കുമ്പോൾ അദ്ദേഹത്തോട് ഒപ്പം എത്താൻ ഒരു നടനും സാധിക്കില്ലന്ന് പറയുന്നതാണ് സത്യം.

ജീവിതത്തിലും വളരെ വ്യത്യസ്തമായ തരത്തിലുള്ള അഭിപ്രായങ്ങൾ ഉള്ള വ്യക്തിയാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ പല അഭിപ്രായങ്ങളും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. വളരെ മനോഹരമായ രീതിയിൽ ചിന്തിക്കുന്ന ഒരു വ്യക്തി എന്ന് തന്നെ അദ്ദേഹത്തെ വിളിക്കാം.

ADVERTISEMENTS
   

ഇപ്പോൾ തന്റെ മകനെ കുറിച്ച് ചോദിക്കുമ്പോൾ അദ്ദേഹം പറയുന്ന മറുപടിയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. എന്റെ മകൻ എന്താകണമെന്ന് ഒരാൾ ചോദിച്ചപ്പോൾ ഞാൻ അതിന് മറുപടി പറഞ്ഞത് അവൻ എന്ത് ആകരുത് എന്നാണ് ഞാൻ പ്രാർത്ഥിക്കേണ്ടത് എന്നതാണ്.

എന്താകണമെന്ന് അവർ തീരുമാനിച്ചു കൊള്ളും.. സ്വയം കണ്ടെത്തുകയാണ് വേണ്ടത്. രാവിലെ എഴുന്നേൽക്കുമ്പോൾ നമ്മളോട് തന്നെ ചോദിക്കുക നമ്മൾ ചെയ്യുന്നത് ശരിയാണോ എന്ന്. ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പാടില്ലാത്ത ഒരു പയ്യൻ എന്താകരുത് എന്നാണ് നമ്മൾ പ്രാർത്ഥിക്കുന്നത്.

എന്താകണമെന്ന് അവർ തീരുമാനിച്ചോളും. നമ്മളോട് തന്നെ ചോദിക്കുക നമ്മൾ ചെയ്യുന്നത് ശരിയാണോ ഈ ദിവസം നമ്മൾ എങ്ങനെയാണ് മുൻപോട്ട് കൊണ്ടുനടക്കേണ്ടത് എന്നൊക്കെ.. അതിമനോഹരമായ ഉത്തരങ്ങൾ തന്നെയായിരിക്കും നിങ്ങള്‍ക്ക് അപ്പോൾ കിട്ടുന്നത്.

അതിനാൽ തന്നെ താൻ പറയുന്നത് കുട്ടികൾ സ്വന്തമായി ചോദ്യങ്ങൾ ചോദിക്കുകയും സ്വന്തമായി ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്യണമെന്നാണ്. മറ്റുള്ള ആളുകളെ ഫിസിക്കൽ ആയോ മെന്റൽ ആയോ സ്പിരിച്ചൽ ആയോ ഉപദ്രവിക്കാതിരിക്കുക. ഇങ്ങനെയാണ് വേണ്ടത് എന്ന് മോഹൻലാൽ പറയുന്നു.

ഇത്രയും സ്വാതന്ത്ര്യത്തോടെ ഇടപെടുന്ന ഒരച്ഛൻ വേറെ ഉണ്ടാകുമോ എന്നാണ് പലപ്പോഴും പ്രേക്ഷകർ ചോദിക്കുന്നത്. അദ്ദേഹം നൽകിയ ഈ സ്വാതന്ത്ര്യം തന്നെയാണ് പ്രണവ് മോഹൻലാൽ എന്ന മകന്റെ ഏറ്റവും വലിയ സിമ്പിളിസിറ്റി എന്നും ആളുകൾ പറയുന്നുണ്ട്. സാധാരണ താര പുത്രന്മാരുടെ ഒരു ജീവിത ശൈലിയും പിന്തുടരാത്ത വ്യക്തിയാണ് പ്രണവ്. വിലകൂടിയ കരുകാലോ ആഡംബര ജീവിതങ്ങലോ അയാള്‍ ആഗ്രഹിക്കാറില്ല അതിന്റെ പിന്നാലെ പോകാറില്ല തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് പോലും വീട്ടില്‍ നിന്ന് പണം ആവശ്യപ്പെടാറില്ല എന്നും ചെറിയ ചെറിയ ജോലികള്‍ ചെയ്തു അയാള്‍ അതൊക്കെ നേടും. യാത്രകളോട് അടങ്ങാത്ത അഭിനിവേശമാണ് പ്രണവിനു. മോഹന്‍ലാലിന്‍റെ രണ്ടു മക്കളും വ്യത്യസ്തരാണ്. തികച്ചും വ്യത്യസ്തമായ ജീവിത വീക്ഷണങ്ങലോടെയാണ് അവര്‍ മുന്നോട്ട് പോകുന്നത്.

https://www.instagram.com/p/CvcWQ2CJrDj/

പ്രണവ് മോഹൻലാൽ എന്ന വ്യക്തി എന്നും ആൾക്കൂട്ടത്തിനൊപ്പം നടക്കാൻ ആഗ്രഹിച്ച വ്യക്തിയാണ്. സാധാരക്കാനായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവന്‍ തന്റെ സ്വപ്നങ്ങളുടെ ചിറകിലേറി പോകുന്നവന്‍. അതുകൊണ്ടു തന്നെ അദ്ദേഹം വ്യത്യസ്തനാകുന്നത് ഈ അച്ഛന്‍ നല്‍കിയ സ്വാതന്ത്ര്യത്തിൽ നിന്ന് തന്നെയാണെന്ന് പലരും പറയുന്നു. മക്കളുടെ വ്യക്തി ജീവിതത്തില്‍ നിയമങ്ങളോ നിയന്ത്രണങ്ങളോ വയ്ക്കാത്ത ഒരു പിതാവാണ് മോഹന്‍ലാല്‍.

ADVERTISEMENTS