ഇന്നത്തെ അവസ്ഥയിൽ എത്തിയതിന് പിന്നിൽ അന്ന് ഭർത്താവു തന്ന വാക്ക് – തുറന്നു പറഞ്ഞു മോഡൽ നിമിഷ ബിജോ

31

ഫോട്ടോഷൂട്ടുകളിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് നിമിഷ ബിജോ. കൂടുതലും ഗ്ലാമർസ്സ് ഫോട്ടോഷൂട്ടുകൾ ആണ് താരം ചെയ്യാറുള്ളത്. ഈ ഫോട്ടോഷൂട്ടുകൾ ഒക്കെ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. ഗ്ലാമർസ് ഫോട്ടോഷൂട്ടുകൾ ചെയ്യുന്നതുകൊണ്ടു തന്നെ നിരവധി ആരാധകരും ഉണ്ട്. ഇപ്പോൾ താൻ എങ്ങനെയാണ് ഇവിടേക്ക് എത്തിയത് എന്നും അതിന് കാരണക്കാരനായത് ആരാണ് എന്നുമൊക്കെ നിമിഷ പറയുന്നതാണ് ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തിലാണ് നിമിഷ ഇക്കാര്യങ്ങളെ കുറിച്ചൊക്കെ സംസാരിക്കുന്നത് തന്റെ പഴയകാല ജീവിതത്തെക്കുറിച്ചും നിമിഷം പറയുന്നുണ്ട്.

താൻ ശരിക്കും ഒരു പാവം വീട്ടമ്മയായിരുന്നു. റബർ ഒക്കെ വെട്ടി ജീവിച്ചിരുന്ന ഒരു സാധാരണ വീട്ടമ്മ. പത്താം ക്ലാസ് വരെയാണ് പഠിച്ചിട്ടുള്ളത്. അതിനപ്പുറം പഠിക്കാൻ സാധിച്ചില്ല. റബർ ഒക്കെ വെട്ടി അടങ്ങിയൊതുങ്ങി ജീവിച്ചിരുന്ന ഒരു വീട്ടമ്മ ആയിരുന്നു. തങ്ങള്‍ ഇരുവരും പ്രണയ വിവാഹമായിരുന്നു. അതുകൊണ്ട് തന്നെ വീട്ടുകാരുമായും പ്രശനത്തില്‍ ആയിരുന്നു രണ്ടു പേരും രണ്ടു കാസ്റ്റ് ആണ് എന്നും താരം പറയുന്നു.

ADVERTISEMENTS
READ NOW  തന്റെ ഏറ്റവും വലിയ വിമർശകരെ പരിചയപ്പെടുത്തി രാജ മൗലി- ഞെട്ടിക്കുന്ന തുറന്ന് പറച്ചിൽ

എന്നാൽ ഞാൻ എന്റെ ഭർത്താവിനോട് ഒരിക്കൽ പറഞ്ഞു നിങ്ങൾ കാരണം എനിക്ക് ഒന്നും ആകാൻ സാധിച്ചില്ല ജീവിതത്തിൽ ഞാൻ ഒന്നും ആയില്ല എന്നൊക്കെ. അപ്പോൾ എന്റെ ഭർത്താവ് പറഞ്ഞു നീ നോക്കിക്കോ രണ്ടു വർഷത്തിനുള്ളിൽ 10 പേര് ഒരുമിച്ചിരിക്കുന്ന ഒരു സ്റ്റേജിൽ ഞാൻ നിന്നെ ഇരുത്തി കൈയ്യടിപ്പിക്കും എന്ന്.

ഞാനിന്ന് എന്തെങ്കിലും ഒക്കെ ആയിട്ടുണ്ടെങ്കിൽ അതിന് കാരണം എന്റെ ഭർത്താവാണ് എന്നും നിമിഷ പറയുന്നുണ്ട്. ഭർത്താവ് നൽകിയ സപ്പോർട്ട് കൊണ്ടാണ് താൻ ഇന്ന് ഈ നിലയിൽ എത്തിയിരിക്കുന്നത് എന്നാണ് നിമിഷ പറയുന്നത്.

നിമിഷയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. നിരവധി ആളുകളാണ് ഇതിന് വിമർശനാത്മകമായ കമന്റുകളുമായി എത്തുന്നത്. ചുരുക്കത്തിൽ നിങ്ങളുടെ ഭർത്താവ് കാരണമാണ് നിങ്ങൾ ഇത്തരത്തിൽ ഗ്ലാമർസ്സ് വേഷത്തിൽ എത്തിനിൽക്കുന്നത് എന്നാണോ പറഞ്ഞതിനർത്ഥം എന്നായിരുന്നു ചിലർ കമന്റുകളിലൂടെ ചോദിച്ചിരുന്നത്.

READ NOW  അന്ന് ഒരു വലിയ നിർമ്മാതാവ് കൂടെ കിടന്നാൽ അവസരം നൽകാമെന്ന് പറഞ്ഞ ഒരു പെൺകുട്ടി എന്നോട് അഭിപ്രായം ചോദിച്ചു അന്ന് ഞാൻ അവളോട് പറഞ്ഞത് - കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് പറഞ്ഞു ഇല്യാന, എതിർത്താൽ നിങ്ങളുടെ കരിയർ ഇല്ലാതാകും.

ഈ കമന്റുകളും നിമിഷയുടെ ഈ ഒരു വീഡിയോയും വളരെയധികം ശ്രദ്ധ നേടുകയാണ് ചെയ്തത്. ഇൻസ്റ്റഗ്രാം റീലുകളാണ് നിമിഷയെ കൂടുതലായും ശ്രദ്ധിപ്പിച്ചിട്ടുള്ളത്. ഇൻസ്റ്റഗ്രാമിൽ നിമിഷ പങ്കുവയ്ക്കുന്ന ഗ്ലാമർസ്സ് ഫോട്ടോ ഷൂട്ടുകൾക്ക് വലിയ സ്വീകാര്യതയാണ് ആരാധകരിൽ നിന്നും ലഭിക്കാറുള്ളത്.ആദ്യമായി നിമിഷ വൈറല്‍ ആവുന്നത് ആറന്മുള പള്ളിയോടത്തില്‍ വച്ച് ഒരു ഫോട്ടോ ഷൂട്ട്‌ നടത്തിയത് വലിയ വിവാദമായിരുന്നു. മത വികാരം വൃണപ്പെടുത്തി എന്നതിന്റെ പേരില്‍ താരത്തിനെതിരെ കേസ് ഉണ്ടായിരുന്നു.

അതേസമയം വലിയ തോതിലുള്ള വിമർശനങ്ങളും താരം നേരിടേണ്ടി വന്നിട്ടുണ്ട്. ഗ്ലാമറസ് മെമ്പൊടിയുള്ള ചിത്രങ്ങളുടെ പേരിൽ ആണ് വിമർശനങ്ങൾ കൂടുതലും ഏൽക്കേണ്ടി വരുന്നത്. എന്ത് തന്നെ ആയാലും തന്റെ ഭര്‍ത്താവ് പറഞ്ഞ വാക്ക് പാലിച്ചിരിക്കുക ആണ് എന്നും ആരും അറിയപ്പെടാതെ ജീവിച്ചിരുന ഒരു സാധാരണ വീട്ടമ്മയായ തന്നെ ഇവിടം വരെ എത്തിച്ചത് അദ്ദേഹമാണ് എന്നും നിമിഷ് പറയുന്നു.

READ NOW  ഫാറൂഖ് കോളേജ് തന്നെ അപമാനിച്ചു; നിയമനടപടി നേരിടും സംവിധായകൻ ജിയോ ബേബി -വീഡിയോ കാണാം
ADVERTISEMENTS