ഹേമ കമ്മിറ്റി റിപ്പോർട്ട് നൽകിയ ബലത്തിൽ അല്ലെങ്കിൽ ധൈര്യത്തിൽ കാലങ്ങളായി തങ്ങൾ മലയാള സിനിമ മേഖലയിൽ നേരിട്ടുകൊണ്ടിരുന്ന നിരവധി ദുരിത അനുഭവങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് സ്ത്രീകൾ ഓരോരുത്തരായി രംഗത്തുവന്നിരിക്കുകയാണ്. ഇതിൽ മലയാള സിനിമ ലോകത്തെ പല പ്രമുഖരും കാലിടറി വീഴുന്ന കാഴ്ചയാണ് ഓരോ ദിവസങ്ങളായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. സ്വന്തം തൊഴിലെടുത്ത് ഒരു സ്ത്രീ നേരിടുന്ന പ്രശ്നങ്ങൾ അവൾക്ക് ധൈര്യപൂർവ്വം വിളിച്ചു പറയാൻ ഇത്രകാലവും കാത്തിരിക്കേണ്ടിവന്നു എന്നതിന് ചോദ്യം ചെയ്യുന്നതിനപ്പുറം, എന്തുകൊണ്ടാണ് ഒരു സ്ത്രീ അത് പറയാൻ ധൈര്യം കാണിക്കാത്തത് എന്നുള്ളത് ആണ് നമ്മൾ ഓരോരുത്തരും ഇപ്പോൾ ചിന്തിക്കേണ്ടത്.
അത്രത്തോളം ഭീഷണിയും, ഒഴിവാക്കലും ഒറ്റപ്പെടുത്തലും അവർ നേരിടുന്നു എന്നുള്ളത് കൊണ്ടാണ് എന്നതാണ് യാഥാർഥ്യം . ഇത്തരം അനുഭവങ്ങൾ തുറന്നു പറഞ്ഞിട്ടുള്ളവർ അനുഭവിച്ച ദുരിതങ്ങൾ അതാണ് കാണിക്കുന്നത്. അതുകൊണ്ടാണ് ഓരോ സ്ത്രീയും പിന്നോട്ട് പോകുന്നത് എന്ന് നാം ഓരോരുത്തരും അവരെ തെറി വിളിക്കുന്നതിന് മുമ്പും, എന്തുകൊണ്ട് അന്നേരം പറഞ്ഞില്ല എന്ന് ചോദ്യങ്ങൾ ചോദിക്കുന്നതിനു മുൻപും ഓർക്കേണ്ടത് അനിവാര്യമാണ്.
കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ തന്നെ ജീവിതാവസ്ഥ നോക്കിയാൽ നമ്മൾക്ക് മനസ്സിലാകും. അക്രമിക്കപ്പെട്ട് വർഷങ്ങൾക്കിപ്പുറവും അവർക്ക് നീതി ലഭിച്ചിട്ടില്ല. കുറ്റാരോപിതരായി കേസിൽ പ്രതി ചെ ചേർക്കപ്പെട്ട പലരും ഇപ്പോഴും പൊതുസമൂഹത്തിൽ സധൈര്യം നടക്കുന്ന ഒരു കാഴ്ച നമ്മൾ കാണുന്നുണ്ട്. എന്തുകൊണ്ട് ആ കേസിന് ഒരു തീരുമാനമാകാതെ നീണ്ടുപോകുന്നു എന്നുള്ളതാണ് നമ്മുടെ നിയമവ്യവസ്ഥിതി ഇനിയും പൂർണമായും സ്ത്രീക്ക് അനുകൂലമായിട്ടില്ല എന്നുള്ളത് വ്യക്തമാക്കുന്നു.
സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തിൽ തന്നെയാണ് സ്ത്രീയും ഉൾപ്പെടുന്നത് കാരണം അവർക്ക് പുരുഷന്റെ അത്രയും കരുത്തില്ല(ശാരീരികമായി) എന്നുള്ളതുകൊണ്ടും ഒരു പുരുഷ കേന്ദ്രീകൃത സമൂഹമാണ് അധികാരം എല്ലാ മേഖലയിലും കയ്യാളുന്നത് എന്നതും തന്നെയാണ് കാരണം. അപ്പോൾ ഒരു പരിഷ്കൃത സമൂഹമെന്ന നിലയിൽ കരുത്ത് ഇല്ലാത്ത ഒരു വിഭാഗത്തിനൊപ്പം നിൽക്കേണ്ടത് ബാക്കിയുള്ളവരുടെ കടമയാണ്. അതിന് പകരം അപ്പോൾ തന്നെ പറയാഞ്ഞത് എന്തുകൊണ്ട്, അപ്പോൾ തന്നെ കേസ് കൊടുക്കാഞ്ഞത് എന്തുകൊണ്ട്,മുഖമടച്ചു ഒരടി കൊടുക്കാൻ പാടില്ലായിരുന്നോ എന്നൊക്കെ ചോദിച്ചു അവരെ അപമാനിക്കുകയല്ല വേണ്ടത്.
അത്തരത്തിലൊരു അനുഭവം നേരിടുന്ന ഓരോ സ്ത്രീയും അനുഭവിക്കുന്ന മാനസികമായ പ്രശ്നങ്ങൾ അത് മനസ്സിലാക്കണമെങ്കിൽ അവരുടെ പക്ഷത്തുനിന്നും ചിന്തിച്ചു നോക്കണം അതല്ലെങ്കിൽ വീട്ടിലുള്ള സ്ത്രീകളോട് ചോദിച്ചു നോക്കുക. ഇത്തരം അനുഭവം താങ്കൾക്കുണ്ടായാൽ അതിനെ എത്രത്തോളം മാനസിക ആഘാതം ആയിരിക്കും അവർ നേരിടുക എന്നുള്ളത്. ചിലരുടെ മാനസിക നില തന്നെ ശരിയാവാൻ നാളുകൾ എടുത്തേക്കും. അത് സമൂഹത്തിനോട് പറഞ്ഞാൽ പിന്നീട് അവിടുന്ന് ഉണ്ടാകുന്ന കല്ലേറുകളും മൂലമവർ മിണ്ടാതിരിക്കും.
അത്തരത്തിൽ മിണ്ടാതിരുന്നവരാണ് ഇന്ന് ഇപ്പോൾ വെളിയിൽ വന്നിട്ടുള്ള മിക്കവരും എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത്. ഇപ്പോൾ അവർ എന്തുകൊണ്ട് പുറത്തുവന്നു എന്ന് വെച്ചാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ മാധ്യമങ്ങൾ ഈ വാർത്ത ഏറ്റെടുക്കുകയും തങ്ങളുടെ കൂടെ ഒരു വലിയ സമൂഹം ഉണ്ടാകും എന്ന് ധൈര്യവും കൊണ്ടാണെന്ന് നമ്മൾ ഓരോരുത്തരും മനസ്സിലാക്കണം. ആ രീതിയിൽ വേണം ഇത്തരം കാഴ്ചകൾ, വാർത്തകൾ കാണുകയും ചെയ്യുമ്പോൾ ഉത്തരവാദിത്വമുള്ള ഒരു പൗരൻ എന്ന നിലയിൽ ഓരോരുത്തരും പ്രതികരിക്കുകയും ചെയ്യേണ്ടത്.
ഇപ്പോൾ സിനിമ മേഖലയിലെ നിരവധി പ്രമുഖർക്കെതിരെ ലൈംഗിക പീഡന ആരോപണം ഉൾപ്പെടെ ഉന്നയിച്ച പ്രമുഖ നടി മിനു മുനീർ തന്റെ സോഷ്യൽ മീഡിയ പേജിൽ തനിക്കെതിരെ വന്ന ഒരു ഭീഷണി സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചിരിക്കുകയാണ്. ജയസൂര്യയുടെ ആരാധകൻ എന്ന നിലയിൽ ആണ് ആ സ്ക്രീൻഷോട്ട് വന്നിരിക്കുന്നത്. കാരണം നടി കഴിഞ്ഞ ദിവസം ജയസൂര്യ തന്നെ ശാരീരികമായി ഉപദ്രവിച്ചു എന്ന കാര്യം മാധ്യമങ്ങൾക്ക് മുൻപിൽ തുറന്നു പറഞ്ഞിരുന്നു.
സന്ദേശത്തിൽ പറയുന്നത് ഇങ്ങനെയാണ് “വല്ല കള്ളക്കേസും ആണെങ്കിൽ പിന്നെ ഉള്ളത് ഞങ്ങൾ തീരുമാനിക്കും. ഞങ്ങൾക്ക് ജയേട്ടനാണ് വലുത്. നിൻറെ ഫുൾ ഡീറ്റെയിൽസ് നമുക്കറിയാം. അതൊക്കെ ന്യൂസ് ചാനൽ വഴി പുറത്തേക്ക് വിടും” ഇതാണ് ഭീഷണി സന്ദേശത്തിൻറെ പൂർണ രൂപം.
“അന്വേഷണ സംഘത്തിന്റെ ഉത്തരവ് സ്ക്രീൻഷോട്ട് ബാക്കി അവര് നോക്കിക്കൊള്ളും, ഉറവിടവും” എന്ന് പറഞ്ഞുകൊണ്ടാണ് മിനു മുനീർ ഇത് പങ്കുവെച്ചിരിക്കുന്നത്. ഈ സന്ദേശത്തിൽ നിന്ന് നമ്മൾ മനസ്സിലാക്കുന്നത് ഇപ്പോഴും തങ്ങൾ ആരോപണ വിധേയനായ വ്യക്തിക്കൊപ്പം ആണ് എന്നുള്ളത് ഒരു വിഭാഗം കൃത്യമായി വ്യക്തമാക്കി കൊണ്ടു, അയാളുടെ ക്രൂരത ഏറ്റുവാങ്ങിയ ഒരു സ്ത്രീക്ക് എതിരെയാണ് തങ്ങൾ ഇത് പറയുന്നത് ചിന്ത പോലും ഇല്ലാതെയാണ് ഒരുവിഭാഗം ആൾക്കാർ ഇത്തരം മെസേജുകൾ അവർക്ക് അയക്കുന്നത്.
അതേപോലെതന്നെ ഈ പോസ്റ്റിനു താഴെയും പലരും ഈ നടിക്കെതിരെ സംസാരിക്കുന്നുണ്ട്. ഇത്തരക്കാർ മനസ്സിലാക്കേണ്ടത് സ്വന്തം വീട്ടിലുള്ള സ്ത്രീകൾക്കും നിങ്ങൾ ഇപ്പോൾ തന്നെ പോയി അന്വേഷിച്ചാൽ സമൂഹത്തിന് പല തട്ടുകളിൽ നിന്നും ഇത്തരത്തിൽ നിരവധി മോശ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും. അതെല്ലാം അവർ തുറന്നു അന്നേരം തന്നെ പറഞ്ഞിട്ടുണ്ടോ എന്ന് തിരക്കുന്നത് നല്ലതായിരിക്കും. നിങ്ങളുടെ മിക്കവരുടെ വീട്ടിലെ സ്ത്രീകൾക്കും ഇത്തരത്തിലുള്ള പല മോശാനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ അവരത് തുറന്നു പറയാൻ ചിലപ്പോൾ കാലങ്ങൾ എടുത്തിട്ടുണ്ടാകാം. നിങ്ങൾ ഇപ്പോൾ തിരക്കിയാൽ ചിലപ്പോൾ പലതും നിങ്ങൾക്ക് പുതുതായിട്ട് അറിയാം സാധിക്കും. അതുകൊണ്ടുതന്നെ ഒരു സ്ത്രീ ഇത്തരം ഒരു സാഹചര്യത്തെ നേരിടുന്നത് സാധാരണ പുരുഷൻ നേരിടുന്ന പോലെ അല്ല എന്ന് മനസ്സിലാക്കാനുള്ള മാനസിക വളർച്ച നമ്മൾക്ക് ഓരോരുത്തർക്കും ഉണ്ടാകണം എന്നാണ് ഇവിടെ പറയാനുള്ളത്.
അതുകൊണ്ട് ഏതെങ്കിലും ഒരു നടന്റെ കഥാപാത്രങ്ങൾ കണ്ടിട്ട് അത് അയാളുടെ വ്യക്തിത്വം ആണെന്ന് തെറ്റിദ്ധരിച്ച് അയാളോടുള്ള അന്ധമായി ആരാധനയുമായി അയാളുടെ മോശം പ്രവർത്തികൾക്കെതിരെ പ്രതികരിക്കുന്ന സ്ത്രീകൾക്കെതിരെ ഒന്നും നോക്കാതെ വാളെടുത്ത് മുന്നോട്ട് ഇറങ്ങുന്നതിനു മുൻപ് ഒരു നിമിഷം ആലോചിക്കുന്നത് നല്ലതാണ്.