കടുത്ത ദാരിദ്ര്യമാണ് ഒരാളെ ഭക്ഷണത്തിനായും മറ്റു കാര്യങ്ങള്ക്കുമായി മറ്റൊരാളുടെ മുൻപിൽ കൈ നീട്ടി യാചിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം . തൊഴിലില്ലായ്മ ശാരീരികമായ ബുദ്ധിമുട്ടുകൾ ഇവയൊക്കെ ഈ അവസ്ഥയിലേക്ക് ഒരാളെ എത്തിക്കാൻ പര്യാപ്തമാണ് അത്തരം ധാരാളം മനുഷ്യരെ നമുക്ക് ചുറ്റും കാണാവുന്നന്തുമാണ്.
എന്നാൽ ഭിക്ഷാടനം തന്നെ ലാഭകരമായ ഒരു ജീവിത മാർഗ്ഗമായി മറ്റുവുകയും അതിലൂടെ വലിയ ജീവിത സുഖങ്ങൾ നേടുകയും ചെയ്ത നിരവധി പേർ നമുക്ക് ചുറ്റുമുണ്ട് എന്ന് നിങ്ങൾക്കറിയാമോ. ഭിക്ഷാനട മാഫിയ തലവണമേ കുറിച്ചല്ല ഈ പറയുന്നത്. സ്വൊയം ഭിക്ഷയെടുത്തു വലിയ കോടീശ്വരൻ ആയ ഒരാളെ കുറിച്ചാണ്. അങ്ങനെ ചില വ്യക്തികൾ ഉണ്ടെന്നറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും. ഇക്കണോമിക് ടൈംസ് പറയുന്നതനുസരിച്ച്, മുംബൈയിൽ താമസിക്കുന്ന ഭരത് ജെയിൻ ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും ധനികനായ ഭിക്ഷാടകനാണ്.
സാമ്പത്തിക പ്രതിസന്ധി കാരണം ആണ് ഭരത് ജെയിൻ വിദ്യാഭ്യാസം പാതിയിൽ വച്ച് ഉപേക്ഷിച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത് . ഭരത് ജെയിൻ വിവാഹിതനാണു കൂടാതെ രണ്ട് ആൺമക്കളുമുണ്ട്. എന്നിരുന്നാലും, ഭരത് ജെയിൻ തന്റെ മക്കൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും രണ്ട് മക്കളും മെച്ചപ്പെട്ട രീതിയിൽ അവരുടെ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു എന്നതാണ് നല്ല വാർത്ത. ഭരത് ജെയിനിന്റെ ആസ്തി 7.5 കോടി യുഎസ് ഡോളറാണെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം 60,000 മുതൽ 75,000 രൂപ വരെയാണ് എന്നാണ് റിപ്പോർട്ടുകൾ
റിപ്പോർട്ടുകൾ പ്രകാരം ഭരത് ജെയിന് മുംബൈയിൽ 1.4 കോടി രൂപ വിലമതിക്കുന്ന രണ്ട് ഫ്‌ളാറ്റുകൾ ഉണ്ട്. 30,000 രൂപ പ്രതിമാസ വാടക വരുമാനം നൽകുന്ന താനെയിൽ രണ്ട് കടകളും അദ്ദേഹം വാങ്ങിയിട്ടുണ്ട്.
ഭരത് ജെയിനെ പലപ്പോഴും ഛത്രപതി ശിവാജി ടെർമിനസിലോ മുംബൈയിലെ ആസാദ് മൈതാനിലോ യാചിക്കുന്നതായി കാണാം.
പരേലിലാണ് ഭരത് ജെയിൻ താമസിക്കുന്നത്, മക്കൾ കോൺവെന്റ് സ്‌കൂളിലാണ് പഠിച്ചിരുന്നത്. ഭരത് ജെയിനിന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങൾ ഒരു സ്റ്റേഷനറി സ്റ്റോർ നടത്തുന്നു. സത്യത്തിൽ അത്ഭുതകരവും വ്യത്യസ്തവുമായ വാർത്ത എന്ന് നമുക്ക് തോന്നുമെങ്കിലും ഇത്തരത്തിൽ അതി സമ്പന്നരായ നിരവധി പേർ ഇൻഡ്യയിൽ തന്നെ ഉണ്ട് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവർ പലരുടെയും ദിവസ വരുമനം തന്നെ വലിയ തുകകൾ ആണ്. ഭിക്ഷാടനം വലിയ ഒരു ബിസിനസായി കണ്ടാണ് പലരും പല തരത്തിലുളള തട്ടിപ്പുമായി ഇറങ്ങുന്നത്.