ഞാനിപ്പോൾ പഴയ മീരയല്ല .നേരത്തെ ഉണ്ടായിരുന്ന ആ സ്വഭാവം പൂർണമായും മാറ്റി.തുറന്നു പറച്ചിലുമായി മീര ജാസ്മിൻ

926

മലയാള സിനിമയിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിമാരിൽ മുൻനിരയിൽ നിൽക്കുന്ന താരമാണ് മീരാജാസ്മിൻ. മഞ്ജുവാര്യർക്ക് ശേഷം അതിശക്തമായ കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചിട്ടുള്ള താരം മീര തന്നെയാണ്. കസ്തൂരിമാൻ അടക്കമുള്ള ചിത്രങ്ങളിലൂടെ മീര തന്റെ കയ്യിൽ ലഭിക്കുന്ന കഥാപാത്രങ്ങളൊക്കെ ഭദ്രമാണ് എന്ന തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

ലോഹിതദാസ് ഒരുക്കിയ സൂത്രധാരൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ തുടക്കം തുടർന്ന് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയ മീര അന്യഭാഷയിലും തന്റേതായി സ്ഥാനം നേടിയിരുന്നു .വലിയൊരു ഇടവേളയ്ക്കുശേഷം സത്യൻ അന്തിക്കാട് ഒരുക്കിയ മകൾ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായിരുന്നു താരത്തിന്റെ തിരിച്ചു വരവ്.

ADVERTISEMENTS
   

ഇപ്പോഴിതാ നരേൻ നായകനായി എത്തുന്ന ക്യൂൻ എലിസബത്ത് എന്ന ചിത്രത്തിലാണ് താരം എത്തുന്നത്. ഈ ചിത്രത്തിൽ വളരെ മികച്ച ഒരു കഥാപാത്രത്തെ തന്നെയാണ് താരം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി പല അഭിമുഖങ്ങളിലും താരം എത്തിയിരുന്നു. ഈ അഭിമുഖങ്ങളിൽ ഒക്കെ താരം പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരുകാലത്ത് വലിയതോതിൽ തന്നെ വിമർശനങ്ങളും വിവാദങ്ങളും ഒക്കെ നേരിട്ടിരുന്ന ഒരു നടിയായിരുന്നു മീര. താരം വളരെ പരുക്കനാണ് എന്ന തരത്തിലുള്ള വാർത്തകൾ ആയിരുന്നു കൂടുതലും വന്നിരുന്നത്.

അക്കാര്യത്തെ കുറിച്ചാണ് താരം സംസാരിക്കുന്നത് പണ്ട് തനിക്ക് നല്ല രീതിയിൽ തന്നെ ദേഷ്യം ഉണ്ടായിരുന്നു എന്ന് തുറന്നു സമ്മതിക്കുകയാണ്. മീര എന്നാൽ ഇപ്പോൾ അതൊന്നും ഇല്ല എന്നും പറയുന്നു ഇപ്പോൾ തന്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആസ്വദിക്കാൻ പഠിക്കുകയാണ്. ഒരു കാര്യങ്ങളും മുൻകൂട്ടി നിശ്ചയിച്ചിട്ടുമില്ല എന്ത് സംഭവിച്ചാലും അത് അവിടെ വച്ച് കാണാം എന്ന തരത്തിലാണ് താൻ ഇപ്പോൾ ജീവിക്കുന്നത്. യോഗയും വ്യായാമവും ഒക്കെ ചെയ്യുന്നുണ്ട്. ജീവിതരീതി തന്നെ ഒരുപാട് മാറിപ്പോയി എന്നും മീരാ ജാസ്മിൻ പറയുന്നുണ്ട്.

താരത്തിന്റെ ഈ വാക്കുകൾ കേൾക്കുന്ന ആളുകൾ അത് അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. പഴയ അഭിമുഖങ്ങൾ എടുത്താൽ മീരയുടെ മാറ്റം ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കും എന്നാണ് ചിലർ കമന്റുകളിലൂടെ പറയുന്നത്. അത്രത്തോളം മാറ്റമാണ് മീരയുടെ സംസാരത്തിൽ പോലും വന്നത് എന്നും നേരത്തെ ഒരു അഭിമുഖത്തിൽ വരുമ്പോൾ അഭിമുഖത്തിൽ എന്തെങ്കിലും ഒരു കാര്യം ചോദിക്കാൻ അഭിമുഖം ചെയ്യുന്ന ആൾക്ക് പോലും ഭയമായിരുന്നു. എന്നാൽ ഇപ്പോൾ മീര വളരെ നല്ല രീതിയിലാണ് അഭിമുഖങ്ങളിലൊക്കെ എത്തുന്നത് എന്നും പലരും പറയുന്നു.

ഒരു സമയത്തു തിളങ്ങി നിന്ന മീരയെ താരത്തിന്റെ സ്വഭാവം മൂലം സിനിമകളിൽ നിന്ന് ഒഴിവാക്കുകയായിരുന്നു എന്ന് പലരും പറഞ്ഞിരുന്നു. താരത്തിനെ വച്ച് സിനിമ എടുത്താൽ വള്ളിയാകും എന്ന് സിനിമലോകത് ചില അടക്കം പറച്ചിലുകൾ ഉണ്ടായിരുന്നു. അതിശക്തമായ രീതിയിൽ ഒരു രണ്ടാം വരവ് പ്രതീകസിച്ച താരത്തിന് ഇപ്പോളും കഴിവിനനുസരിച്ചു ഒരു റോൾ കിട്ടിയില്ല എന്നത് തന്നെ താരത്തെ വച്ച് സിനിമ ചെയ്യാൻ പലർക്കും ഉള്ള ഭയം കൊണ്ടാണ് എന്നതാണ് സത്യം. താരത്തിന്റെ ഈ സ്വൊഭാവത്തെ കുറിച്ച് മീര നേരത്തെ ജോൺ ബ്രിട്ടാസിനു നനല്‍കിയ  അഭിമുഖത്തിൽ അദ്ദേഹം തുറന്നു ചോദിക്കുകയൂം അന്ന് താരം അതിനെതിരെ രൂക്ഷമായ പ്രതികരിക്കുകയും ചെയ്തിരുന്നു.

നിർമ്മാതാക്കൾക്കും സംവിധായകർക്കും പൊല്ലാപ്പാകുന്ന ആ സ്വൊഭാവമാണ് താരം മാറ്റിയത് എങ്കിൽ നല്ലതാണു. രണ്ടാമ വരവിനു പ്രതീക്ഷിച്ച സ്വീകരണം കിട്ടാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു തുറന്നു പറച്ചിൽ എന്നും പറയുന്നവരുണ്ട്. മലയാളം ഉൾപ്പടെ നാല് ഭാഷകൾ അടക്കി ഭരിച്ചിരുന്ന നടിയാണ് ഒരു സമയത്തു മീര. ദേശീയ അവാർഡടക്കം മേടിച്ച കഴിവുറ്റ അഭിനയത്രി . തീർച്ചയായും അവരുടെ മികവുറ്റ അക്തപാത്രണങ്ങൾക്കായി നാം കാത്തിരിക്കുകയാണ്.

ADVERTISEMENTS