സെറ്റിൽ അച്ചടക്കം പാലിക്കാത്ത നടിയാണ് മീര ജാസ്മിൻ എന്ന് പറയുന്നു – മീര ജാസ്മിൻ നൽകിയ മറുപടി ഇങ്ങനെ.

665

ഒരുകാലത്ത് മലയാളത്തിൽ തമിഴിലും തെലുങ്കിലും കന്നടയിലും ഒക്കെ തിളങ്ങി നിന്ന നടിയാണ് നടി മീരാ ജാസ്മിൻ. അഭിനയ പ്രതിഭ കൊണ്ട് മലയാളത്തിലെ സൂപ്പർതാരമായ നായിക ദേശീയ പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ നടി. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ സംസ്ഥാന പുരസ്കാരം നേടിയ നടി. അങ്ങനെ വിശേഷങ്ങൾ ധാരാളമാണ് മീരയ്ക്ക്. പക്ഷേ താരത്തിന്റെ രണ്ടാം വരവ് അത്ര ശോഭനീയം ആയിരുന്നില്ല എന്ന് വേണം പറയാൻ. സിനിമയിൽ വീണ്ടും സജീവമായി എങ്കിലും പുറത്തിറങ്ങിയ ചിത്രങ്ങൾ വേണ്ട കളക്ഷൻ നേടാൻ സാധിക്കാതെ പോയിരുന്നു. വിവാഹത്തെ തുടർന്ന് സിനിമ മേഖലയിൽ നിന്നും താൽക്കാലിക ഇടവേള എടുത്തതാണ്. ഇപ്പോൾ വീണ്ടും താരം സിനിമയിൽ സജീവമായി കൊണ്ടിരിക്കുകയാണ്.

നിരവധി ചിത്രങ്ങൾ മീരയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. കുറച്ചു കാലം മുൻപുള്ള ഒരു അഭിമുഖത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. മീരയെ കുറിച്ചുള്ള ഏറ്റവും വലിയ അപവാദം താരം ഷൂട്ടിംഗ് സെറ്റുകളിൽ അച്ചടക്കം ഇല്ലാതെ പെരുമാറുന്നു എന്നുള്ളതാണ്. പലപ്പോഴും അത്തരത്തിലുള്ള വാർത്തകൾ പ്രചരിക്കാറുണ്ട്. ഒരു പ്രമുഖ ചാനലിൽ അഭിമുഖത്തിൽ അവതാരിക മീര ജാസ്മിനോട് ഇതിനെക്കുറിച്ച് ചോദിക്കുന്നുണ്ട്. ഷൂട്ടിംഗ് സെറ്റുകളിൽ അച്ചടക്കം പാലിക്കാത്ത ഒരു നടിയാണോ മീര ജാസ്മിൻ? അത്തരത്തിലുള്ള ഒരുപാട് കേൾക്കുന്നുണ്ട്. ഇതിനെ കുറിച്ചു മീരയ്ക്ക് പറയാനുള്ളത് എന്താണ് ഇതായിരുന്നു ചോദ്യം. അതിന് നടി നൽകുന്ന മറുപടി ഇങ്ങനെയാണ്.

ADVERTISEMENTS
   
READ NOW  ദക്ഷിണേന്ത്യയിൽ ഇത്ര കറക്ട് ആയി ഷൂട്ടിങ്ങിനു വരികയും എല്ലാവരെയും ഒരേ മനസ്സോടെ കാണുകയും ചെയ്യുന്ന ഒരേ ഒരു നടൻ അദ്ദേഹമാണ് - നിർമ്മാതാവ് കെ ജി നായർ.

താൻ അച്ചടക്കം പാടില്ലാത്ത ഒരു നടിയാണ് എന്ന് അങ്ങനെ ആരെങ്കിലും പറയുകയാണെങ്കിൽ ആ പറയുന്ന ആൾക്കാർക്ക് എന്നോട് ഏതെങ്കിലും തരത്തിലുള്ള മോശം ഉദ്ദേശം ഉണ്ടായിരുന്നിരിക്കാം അവരുടെ ഉദ്ദേശത്തിന് അനുസരിച്ച് താൻ സഹകരിക്കാതെ വരുമ്പോൾ അവർ പറഞ്ഞു പ്രചരിപ്പിക്കുന്ന ഒരു കാര്യമാണ് സെറ്റിൽ അച്ചടക്കം പാലിക്കാത്ത നടിയാണ് അഹങ്കാരിയാണ് എന്നൊക്കെ. ഒരിക്കലും അച്ചടക്കം പാലിക്കത്ത് ഒരു കുട്ടിയല്ല ഞാൻ . എന്നെ തികഞ്ഞ അച്ചടക്കത്തോടെ തന്നെയാണ് എൻറെ രക്ഷിതാക്കൾ വളർത്തിയത്.

പിന്നെ എൻറെ അടുത്ത് മോശമായി പെരുമാറാൻ വന്നുകഴിഞ്ഞാൽ അതിശക്തമായി ഞാൻ പ്രതികരിക്കാറുണ്ട്. അല്ലാതെ മോശമായി പെരുമാറാൻ വരുമ്പോൾ പ്രതികരിക്കാതെ പാവമായിട്ട് അയ്യോ എന്ന് പറഞ്ഞ് കരഞ്ഞിരിക്കുന്നു സ്വഭാവമുള്ള ഒരു വ്യക്തിയല്ല ഞാൻ. അതിൻറെ പേരിൽ പൊതുവേ സിനിമയിലുള്ള ഒരു പ്രവണതയാണ് അവരുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് വഴങ്ങി കൊടുത്തില്ലെങ്കിൽ ആ വ്യക്തികളെക്കുറിച്ച് മോശമായി പ്രചരിപ്പിക്കുക എന്നത്.

READ NOW  ആദ്യത്തെ വിവാഹബന്ധവും തകർന്നു ഇപ്പോൾ രണ്ടാമത്തേതും അങ്ങനെ എന്തുകൊണ്ടാകാം. - ആര്യ നൽകിയ മറുപടി.

ഇത് മീര ജാസ്മിൻ പറഞ്ഞത് വർഷങ്ങൾക്കു മുമ്പാണ് എങ്കിലും ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സമയത്ത് നിരവധി നടിമാർ ഇത്തരത്തിലുള്ള കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നു. സിനിമയിലെ ചിലവർക്ക് വഴക്കിങ്ങി കൊടുക്കാത്ത സ്ത്രീകളെക്കുറിച്ച് അവർ വളരെ അഹങ്കാരികളാണെന്ന് അച്ചടക്കമില്ലാത്ത സിനിമയിൽ ഉൾപ്പെടുത്തിയാൽ വലിയ ബുദ്ധിമുട്ടാകും എന്നൊക്കെ പറഞ്ഞ് അവസരങ്ങൾ ഇല്ലാതാക്കുന്ന ഒരു ശീലം സിനിമയിൽ ഒരു വിഭാഗത്തിന് ഉണ്ട് എന്ന് പലരും പറഞ്ഞിരുന്നു. മീര ജാസ്മിനെ കുറിച്ചും അത്തരത്തിൽ ഒരു വ്യാജ പ്രചാരണമാണ് പ്രചരിക്കുന്നത് എന്നത് വ്യക്തമാണ്.

ADVERTISEMENTS